കി​ളി​മാ​നൂ​രി​ൽ ബേ​ക്ക​റിക്ക് തീപി​ടി​ച്ചു
Tuesday, May 7, 2024 6:59 AM IST
കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​രി​ൽ ബേ​ക്ക​റി​യ്ക്ക് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. കി​ളി​മാ​നൂ​ര്‍ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യാ​യി​രു​ന്ന ബേ​ക്ക​റി​യി​ലാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10. 25 നാ​യി​രു​തു​ന്നു സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ ഇ​രു നി​ല​യി​ലും തീ ​പ​ട​ര്‍​ന്നു. ക​ട അ​ടച്ച ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. അ​തി​കൊ​ണ്ട് ത​ന്നെ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രൈ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ​ദേ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റ് സ്ഥ​ല​ത്ത് എ​ത്തി തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

ഷോ​ർ​ട്ട് സ​ർ​ക്ക‍്യൂട്ടാ​യി​രി​ക്കാം അ​പ​ക​ട കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഏ​ക​ദേ​ശം ആറ് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.