Jeevithavijayam
12/10/2016
    
നമുക്ക് ലഭിക്കുന്ന ചീട്ടുകൾ
1970 ഫെബ്രുവരി 3. അന്നാണ് റൊബേർട്ട ആൻഡ്രിസൻ എന്ന ഇരുപത്തിമൂന്നുകാരിയെ ഒരു വീൽചെയറിൽ ഓപ്പറേഷൻ തീയേറ്ററിലേക്കു കയറ്റിയത്. ഓപ്പറേഷൻ പതിനൊന്നു മണിക്കൂർ നീണ്ടുനിന്നു. അപ്പോഴേക്കും കാൻസർ ബാധിതമായ മൂന്നു വാരിയെല്ലുകൾ സർജൻ എടുത്തുമാറ്റിയിരുന്നു.<യൃ><യൃ>ഓപ്പറേഷനു ശേഷം ബോധംതെളിഞ്ഞപ്പോൾ റൊബേർട്ടയോടു ഡോക്ടർ പറഞ്ഞു: ‘‘നിങ്ങൾക്കു കാൻസറാണ്. അതും മാരകമായ കാൻസർ. ഏറിയാൽ രണ്ടുമാസംകൂടി ആയുസ് ലഭിച്ചേക്കും’’.<യൃ><യൃ>‘‘ദൈവമേ!’’ റൊബേർട്ട നെഞ്ചിൽ കൈവച്ചു ദൈവത്തെ വിളിച്ചു. എന്നിട്ടു ഡോക്ടറോടു പറഞ്ഞു: ‘‘എനിക്കു മൂന്നു പിഞ്ചു കുട്ടികളുണ്ട്. ഞാൻ എന്തുചെയ്യും? എനിക്കിപ്പോൾ മരിക്കാനാവില്ല. എന്നെ സഹായിക്കൂ, ഡോക്ടർ!’’<യൃ><യൃ>ഇപ്പോഴുള്ളതുപോലെ അന്നു കാൻസറിനു ശക്‌തമായ പ്രതിവിധികളില്ല. ഡോക്ടർമാർ അന്നു നിസഹായരായിരുന്നു. പ്രത്യേകിച്ചും മാരകമായ രീതിയിലുള്ള കാൻസറിനെ നേരിടുന്ന കാര്യത്തിൽ. സത്യം അപ്രിയമാകുമെന്നറിഞ്ഞിട്ടും ഡോക്ടർ കാര്യം തുറന്നുപറഞ്ഞു.<യൃ><യൃ>ഡോക്ടറുടെ വാക്കുകേട്ട റൊബേർട്ട തരിച്ചിരുന്നുപോയി. പക്ഷേ, പെട്ടെന്നവൾ സമനില വീണ്ടെടുത്തു. ‘‘ഞാൻ ജീവിച്ചേ മതിയാകൂ,’’ അവൾ സ്വയം പറഞ്ഞു. താൻ ജീവിച്ചില്ലെങ്കിൽ തന്റെ കുട്ടികൾ എന്തുചെയ്യും എന്നായിരുന്നു അവളുടെ ചിന്ത. തന്മൂലം, റൊബേർട്ട മരണത്തെക്കുറിച്ചു ചിന്തിച്ചില്ല. അവൾ ജീവിതത്തെക്കുറിച്ചു ചിന്തിച്ചു. തന്റെ രോഗത്തെ എങ്ങനെ കീഴടക്കാനാവും എന്നവൾ ചിന്തിച്ചു.<യൃ><യൃ>നൈരാശ്യത്തിലേക്കു വഴുതി വീഴുവാൻ അവൾക്കു ന്യായമായ കാരണമുണ്ടായിരുന്നു. പക്ഷേ, അതിനവൾ സമ്മതിച്ചില്ല. എങ്ങനെയെങ്കിലും തന്റെ പിഞ്ചുകുഞ്ഞുങ്ങൾക്കുവേണ്ടി ജീവിച്ചേ മതിയാകൂ എന്നവൾ തീരുമാനിച്ചു. ജീവിക്കുവാനുള്ള തീവ്രമായ ആഗ്രഹം മൂലം അവളിൽ പ്രതീക്ഷ നിറഞ്ഞുനിന്നു. രോഗം പിടിപെട്ടതോർത്തു വിലപിച്ചിരിക്കാതെ ലഭ്യമായ ചികിത്സ സ്വീകരിച്ചുകൊണ്ട് അവൾ മുന്നോട്ടുപോയി. <യൃ><യൃ>പ്രത്യാശാപൂരിതമായ അവളുടെ മനോഭാവവും മരുന്നും സർവോപരി ദൈവാനുഗ്രഹവും ഒത്തുചേർന്നപ്പോൾ അവളുടെ രോഗം നിയന്ത്രണവിധേയമായി. അവൾ ബിസിനസ് രംഗത്തേക്കു കടന്നു. അവിടെയും അവൾ വിജയിച്ചു.<യൃ><യൃ>ഒരു ഗ്രന്ഥകാരികൂടിയായ ഈ അമേരിക്കൻ വനിത താൻ കാൻസറിനെ കീഴടക്കിയ അനുഭവത്തെക്കുറിച്ച് ഇപ്രകാരം എഴുതുന്നു: ‘‘കാൻസർമൂലം, ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്നത് എന്തൊക്കെയാണെന്നു ഞാൻ പഠിച്ചു. അതുപോലെ, ജീവിതത്തെ ബഹുമാനിക്കുവാനും ജീവിതം ആസ്വദിക്കുവാനും കാൻസർ രോഗം എന്നെ സഹായിച്ചു.’’<യൃ><യൃ>‘‘ധാരാളം പേർ ജീവിതത്തെ വിലയിരുത്തുന്നത് എത്ര കാലം ജീവിച്ചു എന്നു നോക്കിയാണ്; അല്ലാതെ എങ്ങനെ ജീവിച്ചു എന്നു നോക്കിയല്ല. അതുപോലെ, അവർ ജീവിതത്തെ വിലയിരുത്തുന്നതു ജീവിതത്തിൽ ലഭ്യമായ സാധ്യതകൾ നോക്കിയിട്ടല്ല; പ്രത്യുത, ജീവിതത്തിലെ പ്രശ്നങ്ങൾ നോക്കിയിട്ടാണ്. ചീട്ടുകളിയിൽ നമുക്കു കിട്ടുന്ന ചീട്ടുകൾ ഏവയാണെന്നു നമുക്കു തീരുമാനിക്കാനാവില്ല. എന്നാൽ, നമുക്കു കിട്ടുന്ന ചീട്ടുകൾകൊണ്ട് എങ്ങനെ കളിക്കണം എന്നു നമുക്കു തീരുമാനിക്കാനാവും.’’ <യൃ><യൃ>‘‘ജീവിക്കുന്ന ഓരോ നിമിഷത്തിനും അർഥം നൽകുവാനുള്ള ചുമതല നമുക്കുണ്ട്. ലഭിച്ച നിമിഷങ്ങളൊന്നും നമുക്കു വീണ്ടെടുക്കാനാവില്ല. അവ വരുന്നപോലെ അപ്രത്യക്ഷമാകും. നമ്മളെന്തായിരിക്കുന്നുവോ അതു നാം തീരുമാനിക്കുന്നതിന്റെയും നാം ചെയ്യുന്ന പ്രവൃത്തികളുടെയും ഫലമായിരിക്കും. മനുഷ്യർ പേടിക്കുന്ന കാൻസർ വന്നതുമൂലം ഞാൻ ഏറെ അനുഗ്രഹിക്കപ്പെട്ടവളായി എന്ന് എനിക്കിപ്പോൾ പറയാൻ സന്തോഷമുണ്ട്.’’<യൃ><യൃ>കാൻസർ വന്നാൽ ആരെങ്കിലും സന്തോഷിക്കുമോ? ഇല്ല. എന്നാൽ റൊബേർട്ടയുടെ കാര്യം മറിച്ചാണ്. ‘ദ ബെസ്റ്റ് തിംഗ് ദാറ്റ് എവർ ഹാപ്പൻഡ് ടു മീ’ എന്ന ലേഖനത്തിൽ, കാൻസർ ബാധിച്ചതിൽ താൻ ഏറെ സന്തോഷവതിയാണ് എന്നാണവർ രേഖപ്പെടുത്തിയിരിക്കുന്നത്. റൊബേർട്ട അങ്ങനെ പറയുവാൻ വ്യക്‌തമായ കാരണമുണ്ട്. അത്, ജീവിതത്തിൽ യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ ഏവയെന്നു കാൻസർ അവളെ പഠിപ്പിച്ചു എന്നതാണ്.<യൃ><യൃ>നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടാകാറുണ്ട്. പക്ഷേ, അപ്പോഴൊക്കെ അവ നമുക്കു സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു മാത്രമല്ലേ നാം ചിന്തിക്കുക? ആ പ്രശ്നങ്ങളും പ്രതിസന്ധികളും ഒരുപക്ഷേ, നമ്മുടെതന്നെ നന്മയ്ക്കല്ലെന്ന് ആരറിഞ്ഞു? നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെന്തുമാകട്ടെ, നാം അവയോടു പ്രതികരിക്കുന്നതു പ്രതീക്ഷനിറഞ്ഞ മനസോടെയും ദൈവസഹായം യാചിച്ചുകൊണ്ടുമായിരിക്കണം. അങ്ങനെ ചെയ്താൽ, ഏതു പ്രതികൂല സാഹചര്യത്തിൽനിന്നും നന്മയുണ്ടാവുമെന്നതിൽ സംശയംവേണ്ട.<യൃ><യൃ>റൊബേർട്ടയുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്. കാൻസർ വന്നപ്പോൾ അവൾ ഭയപ്പെട്ടു. എന്നാൽ, വേഗം അവൾ പ്രത്യാശ വീണ്ടെടുത്തു. തന്റെ രോഗം തന്റെ നന്മയ്ക്കായി ഭവിക്കുമെന്ന് അവൾ വിശ്വസിച്ചു. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു. ജീവിതത്തിലെ പ്രതിസന്ധികളിൽ നാം തളരാതിരിക്കുക എന്നതാണ് പ്രധാന കാര്യം. പ്രതിസന്ധികൾമൂലം തളരുന്നു എന്നു തോന്നുന്നതിന് മുമ്പുതന്നെ നാം ദൈവത്തിൽ ആശ്രയിക്കണം. ദൈവത്തെ സ്നേഹിക്കുന്നവർക്ക് എല്ലാം നന്മയ്ക്കായി മാത്രമേ സംഭവിക്കൂ എന്ന ഉറച്ച വിശ്വാസം നമുക്കുണ്ടാവണം. ഒരുപക്ഷേ, ആ നന്മ ഇപ്പോൾ നമുക്കു കാണാൻ സാധിച്ചില്ലെന്നു വരാം. അപ്പോഴാണ് വിശ്വാസത്തിന്റെ കണ്ണുകളിൽക്കൂടി നാം നോക്കേണ്ടത്. ജീവിതമാകുന്ന ചീട്ടുകളിയിൽ ദൈവം നൽകുന്ന ചീട്ടുകൾകൊണ്ടു വിശ്വാസത്തോടെയും പ്രതീക്ഷയോടെയും നമുക്കു കളിക്കാം. അവിടുത്തെ സഹായത്തോടെയുള്ള കളിയിൽ ആത്യന്തിക വിജയം നമ്മുടേതായിരിക്കും.<യൃ>
    
To send your comments, please clickhere