Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


വിശ്വാസവും സഹനവും
തീർഥാടനം – 42 / ഫാ. ജേക്കബ് കോയിപ്പള്ളി

ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല അവനുവേണ്ടി സ ഹിക്കാനും കൂടിയുള്ള അനു ഗ്രഹം നമുക്കു ലഭിച്ചിരിക്കു ന്നുവെന്നാണു വിശുദ്ധ പൗ ലോസ് സഭയെ ഉദ്ബോധി പ്പിക്കുന്നത്. വിശ്വാസവും സ ഹന വും പരസ്പരം കൈകോർക്കുന്ന യാഥാർഥ്യങ്ങളാണ്. വിശ്വാസം സ ഹനത്തെ ക്ഷമാപൂർവം നോക്കാനും ഉൾക്കൊള്ളാനും നമ്മെ പ്രാപ് തരാക്കുന്നു. തീർഥാടകന്റെ യാത്ര ത്യാഗങ്ങളിലൂടെയുള്ള യാത്രയാ ണ്. വിശക്കുന്നവനോടും ദാഹിക്കുന്നവനോടും രോഗിയോടുമൊക്കെ തന്നെ ഉപമിച്ചപ്പോൾ ക്രിസ്തു വ്യക്‌തമാക്കിയ സത്യം അവൻ സഹന മനുഭവിക്കുന്നവന്റെ കൂടെയുണ്ടെന്നു തന്നെയാണ്.

സഹനങ്ങളിലൂടെ നടന്നവനോടു ക്രിസ്തു എപ്പോഴും അനുകമ്പകാ ണിച്ചിരുന്നു. അന്ധനും ബധിരനും മൂകനുമൊക്കെ അനുഗ്രഹങ്ങളു ടെ വരമാരി അവൻ ചൊരിഞ്ഞു. എന്നാൽ, സഹനം എന്നതിലൂടെ സാധാരണ നാം വിവക്ഷിക്കുന്നതിനുമുപരി ചിലതിലേക്കു കർത്താ വ് ശ്രദ്ധിച്ചിരുന്നു. സമറിയാ കിണറ്റുകരയിലെ സ്ത്രീ വെള്ളം കോരാൻ വരുന്നതൊഴിച്ചാൽ പ്രത്യേകം എന്തെങ്കിലും സഹനങ്ങളുണ്ടായിരുന്നതായി നാം വായിക്കുന്നില്ല. പക്ഷേ ഉള്ളിൽ നിറഞ്ഞിരുന്ന ഒരു സഹ നത്തെ കർത്താവ് ശ്രദ്ധിച്ചു. അവളുടെ സഹനം സന്തോഷമില്ലാത്തതിന്റെ സഹനമായിരുന്നു. ആ സന്തോഷമില്ലായ്മ ആകട്ടെ പാപംവരു ത്തിവച്ചതും.

പാപം വരുത്തുന്ന സഹനവും ക്രിസ്തുവിനെ പ്രതിയുള്ള സഹനവും തമ്മിൽ രണ്ടു പ്രധാന വ്യത്യാസങ്ങളാണുള്ളത്. പാപം വരുത്തുന്ന സഹനം ഒരുവനിലെ പ്രസന്നത നഷ്ടപ്പെടുത്തുന്നു. നേർവഴികളിൽ നിന്ന് ഒരിക്കൽ അകന്നുപോയി എന്നതിലുപരി ഒരിക്കലും നേർവഴികളിലേക്കു വരാൻ കൂട്ടാക്കാത്തതിന്റെ ഗതികേടുകളാണ് അവർ ചുമ ക്കുന്നത്.

ഹൃദയാനന്ദം നഷ്ടപ്പെട്ടതിന്റെ വിഷമം ഇന്ദ്രിയസുഖങ്ങളിലൂടെയും വിഷയാസക്‌തിയിലൂടെയും ആർഭാടങ്ങളിലൂടെയും പരിഹ രിക്കാൻ അവർ ശ്രമിക്കുന്നു. പക്ഷേ ഇന്ദ്രിയങ്ങൾക്കും ആസക്‌തിക്കും സുഖലോലുപതയ്ക്കും ആഡംബരങ്ങൾക്കും മനുഷ്യനെ പൂർണനാക്കാൻ കഴിവില്ലന്നറിയുമ്പോൾ ഊരാക്കുടുക്കുകളുടെ തീവ്രതയിൽ അവർ ഞെരുങ്ങുന്നു.

ക്രിസ്തുവിനുവേണ്ടി സഹിക്കുന്നതു തികച്ചും വ്യത്യസ്തമാണ്. സഹിക്കുംതോറും ഉരുക്കപ്പെട്ട സ്വർണംപോലെ അവൻ ശോഭിക്കുന്നു. ആ സഹനം മറ്റുള്ളവരുടെ നന്മയ്ക്കായി സ്വയം മുറിച്ചുകൊടുക്കുന്നതിന്റെ ബഹിർസ്ഫുരണമാണ്. നന്നാകാത്ത മകനുവേണ്ടിയുള്ള കണ്ണീരിന്റെ കാത്തിരുപ്പിൽ ഉപവാസത്തിലും പ്രാർഥനയിലും ഒരമ്മ തന്റെ മനസും ശരീരവും സമയവുമൊക്കെ മുറിക്കുമ്പോൾ അതു സ്നേഹിതനുവേണ്ടി സ്വന്തം ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നു പഠിപ്പിച്ചവന്റെ കുരിശിൽ തന്നെ ചേർത്തുവയ്ക്കുകയാണ്. ഭർത്താവിന്റെ നന്മയ്ക്കായി കരയുന്ന ഭാര്യയും ഭാര്യയ്ക്കുവേണ്ടി യാചിക്കുന്ന ഭർത്താവും മക്കൾക്കുവേണ്ടി ത്യാഗങ്ങൾ ഏറ്റുവാങ്ങുന്ന മാതാപിതാക്കളും സഹിക്കാൻ വേണ്ടിയുള്ള കൃപയ്ക്കുകൂടി യോഗ്യരായവരാണ്.


നോമ്പിന്റെ കാലത്തു മനസിൽ ഉറപ്പിച്ചെടുക്കേണ്ട ഒരു യാഥാർഥ്യമുണ്ട്. പാപം തലയിൽ നിക്ഷേപിക്കുന്ന ഭാരങ്ങളിൽ നിന്നു മുക്‌തരാകണം. പകരം തേജോമയത്വം പ്രദാനം ചെയ്യുന്ന സഹനകൃപകളെ ഏറ്റുവാങ്ങണം. വിശ്വാസികൾ രണ്ടു ഹൃദയങ്ങൾക്കു മുമ്പിലേ പ്രാർഥന അർപ്പിക്കാറുള്ളൂ. ഒന്ന് ഈശോയുടെ തിരുഹൃദയവും, മറ്റൊന്നു മറിയത്തിന്റെ വിമലഹൃദയവും.

ആ രണ്ടു ഹൃദയങ്ങളും പിളർക്കപ്പെട്ട ഹൃദയങ്ങളാണ്. പിളർക്കപ്പെട്ട ഹൃദയങ്ങൾക്കു മുമ്പിൽ നിന്നു സൗഖ്യത്തിനായി പ്രാർഥിക്കുമ്പോൾ അതിൽ നിറഞ്ഞു നില്ക്കുന്ന സത്യം മുറിയുന്ന ഒരു ഹൃദയത്തിനു നല്കാൻ പിളർക്കപ്പെട്ട ഹൃദയത്തിൽ മുറിവുണക്കാനുള്ള തൈലമുണ്ടാകും എന്നതാണ്. ക്രിസ്തുവിനുവേണ്ടി സഹിക്കാൻ കൃപ കിട്ടിയ എല്ലാ ഹൃദയങ്ങളും ഈ ലോകത്തിനു നല്കുക വലിയ സംഭാവനകളാണ്. അനേകരുടെ നിന്നുപോകാമായിരുന്ന ഹൃദയത്തുടിപ്പുകൾക്കു നവജീവൻ നല്കാൻ അവരുടെ സഹനങ്ങൾക്കായിട്ടുണ്ട്. ക്രിസ്തുവിനുവേണ്ടി സഹിക്കാൻ കൃപ കിട്ടിയ മദർ തെരേസയുടെ കൈകളിൽ എത്രയോ പേർക്കു നവജന്മങ്ങളുണ്ടായി.

ക്രിസ്തുവിനെ പ്രതിയുള്ള എല്ലാ സഹനങ്ങളും ജീവിക്കുന്ന രക്‌തസാക്ഷിത്വത്തിന്റെ പ്രതീകങ്ങളാണ്. കുടുംബത്തെയും ബന്ധങ്ങളെയും പറുദീസയാക്കാനുള്ള ഒരാത്മീയശക്‌തിയായി സഹിക്കാനുള്ള കൃപ നമ്മുടെ ഉള്ളിലുണ്ട്. പാപത്തിന്റെ ദുർവാസനകളെ കുരിശിൽ തറച്ചു ക്രിസ്തുവിനെ പ്രതിയുള്ള സഹനങ്ങൾ തോളിലേന്തി കാൽവരിയിലേക്ക് ഒരു യാത്ര. പിന്നെ സർവ മഹത്വത്തോടും കൂടിയുള്ള ഒരു ഉയിർപ്പ്. പാപം നല്കുന്ന ഭാരങ്ങളോടു വിട. സഹനങ്ങൾക്കു പുഞ്ചിരിതൂകി ഒരു സ്വീകരണം. അപ്പോൾ നാം പാപമില്ലാതെ പുഞ്ചിരി തൂകുന്ന മനുഷ്യരാകും, നല്ല തീർഥാടകരാകും.

പുതിയ തുടക്കം
തീർഥാടനം–46 / ഫാ. ജേക്കബ് കോയിപ്പള്ളി

ക്രിസ്തുവിന്റെ ജീവിതചരിതം അദ്ഭുതങ്ങളാൽ മുഖരിതമാണ്. വാഗ്ദാനങ്ങളുടെ പൂർത്തീകരണമായി വന്നവൻ തന്റെ ജീവിതസായാഹ്നത്...
മാനസാന്തരം എന്ന പുതിയ ജീവിതത്തുടക്കം
തീർഥാടനം–45 / ഫാ. ജേക്കബ് കോയിപ്പള്ളി

അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാൽ അത് ആശ്വാസം തേടി വരണ്ട സ്‌ഥലങ്ങളിലൂടെ അലഞ്ഞു നടക്കുമെന്നും എങ്ങും സ്‌ഥലം ലഭിക്കാതെ...
സ്നേഹസ്മാരകങ്ങൾ പണിയുക
തീർഥാടനം–44 / ഫാ. ജേക്കബ് കോയിപ്പള്ളി

ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹൽ സ്നേഹസ്മാരകത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കല്ലിലും മണ്ണിലും വിരിഞ്ഞ സ്നേഹസ്മാരകങ്ങൾക്...
എഴുതാപ്പുറങ്ങൾ വായിക്കാതിരിക്കുക
തീർഥാടനം – 43 / ഫാ. ജേക്കബ് കോയിപ്പള്ളി

ക്രൈസ്തവലോകം ഇന്നലെ ഓശാനഞായർ ആചരിച്ചു. ഇസ്രയേലിന്റെ ചരിത്രം മുഴുവൻ തിരുത്തിക്കുറിച്ച ദിവസത്തിന്റെ അനുസ്മരണമാണ് ഓശ...
വിശ്വാസവും സഹനവും
തീർഥാടനം – 42 / ഫാ. ജേക്കബ് കോയിപ്പള്ളി

ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല അവനുവേണ്ടി സ ഹിക്കാനും കൂടിയുള്ള അനു ഗ്രഹം നമുക്കു ലഭിച്ചിരിക്കു ന്നുവെന്നാണു ...
ഭക്‌തിയെന്ന ദൈവബന്ധം
തീർഥാടനം – 41 / ഫാ. ജേക്കബ് കോയിപ്പള്ളി

ഒരു യാത്രക്കിടയിൽ വളരെപ്പെട്ടന്നാണു ഗതാഗതക്കുരുക്കിൽ പെട്ടത്. എന്റെ വണ്ടി നിന്നത് ഒരു പോലീസ് സ്റ്റേഷന്റെ മുമ്പിലാ...
ആഡംബരങ്ങളെ സംസ്‌കരിക്കാം
രക്തസാക്ഷിയാകാനുള്ള ഉള്‍വിളി
ആത്മാർഥതയുടെ ആൾരൂപങ്ങളാവുക
}XoÀYmS\wþ38 /^m. tP¡_v tImbn¸Ån

{]kn²amb AÀ¯p¦Â ]Ånbntebv¡v ASp¯ \mfn Hcp bm{X \S¯n. ]Ånbn `ànkm{µamb Xncp¡Àa§fn ]¦ptNÀ¶tijw IS¯oct¯bv¡p t]m...
ആന്തരികതയിലെ ഉണര്‍വ്‌
സ്‌നേഹപൂര്‍വമായ ഉള്‍ക്കൊള്ളല്‍
മനസു തുറന്നിടുക
പ്രകൃതിയെ പറുദീസയാക്കുക
സ്വയം സൃഷ്ടിക്കുന്ന നരകങ്ങള്‍
അനുതാപിയുടെ ആഘോഷം
പരിമിതികളെ തിരിച്ചറിയുക
കടപ്പാടുകളെക്കുറിച്ചു ചിന്തിക്കാം
യഥാര്‍ഥ പുരോഗതി
ശരിയുടെ പാതയിലൂടെ
കടങ്ങളില്ലാത്ത സ്വാതന്ത്ര്യം
ഹൃദയത്തിന്റെ നിറവില്‍നിന്ന്‌
ലാഭക്കൊതി ഉപേക്ഷിക്കുക
നന്മനിറഞ്ഞ ഇരിപ്പിടങ്ങളാവുക
കരുതലുകളിലേക്കു മടങ്ങാം
വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളത്‌
ആകുലതകളില്‍ കുടു­ങ്ങാതെ
ദൈവസന്നിധിയിലെ അലങ്കാരം
സമ്പൂര്‍ണമായ സമര്‍പ്പണം
എന്തൊക്കെ മാറ്റിവയ്ക്കണം ?
പ്രകാശം പരത്തുക
പ്രവൃത്തിയുടെ ചിറകുകള്‍
ചെവി തുറന്നുവയ്ക്കുക
അലസത വെടിയുക
മാതൃഭാവത്തില്‍ നിറയുക
വിശ്വാസത്തെ ജ്വലിപ്പിക്കു
ലക്ഷ്യത്തിലേക്കുള്ള ഓട്ടം
സമര്‍പ്പണവഴിയിലൂടെ
ആശ്വസിപ്പിക്കുന്ന സാന്നിധ്യം
വേറിട്ട ഒരു സമരം
പറുദീസയുടെ പുനര്‍നിര്‍­മാണം
രൂപമാറ്റത്തിന്റെ കാലം
നോമ്പ് എന്ന വഴി­മാറ്റം
ആന്തരികത തേടുക
അനാവശ്യ മാറാപ്പുകള്‍ മാറ്റുക
ഒരുക്കത്തിന്റെ കാലം
താരകവഴിയേ
താരകവഴിയേ
താരകവഴിയേ
താരകവഴിയേ
താരകവഴിയേ - ജോസഫ്
LATEST NEWS
ഈ​ജി​പ്ത് ഭീ​ക​രാ​ക്ര​മ​ണം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 184 ആ​യി
വാ​ക്സി​നേ​ഷ​നെ​തി​രാ​യ അ​ക്ര​മം: ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി കെ.​കെ.​ശൈ​ല​ജ
ഹാ​ഫി​സ് സ​യി​ദി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​മേ​രി​ക്ക
സെ​ക്സ് സി​ഡി: ഹാ​ർ​ദി​ക്കി​നെ​തി​രെ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​നി​ൽ പ​രാ​തി
ഛത്തീ​സ്ഗ​ഡി​ൽ അ​ഞ്ച് ചാ​ക്ക് ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.