Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home


ഇംപാക്റ്റഡ് ടീത്ത് – എല്ലിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ...
ഇംപാക്റ്റഡ് ടീത്ത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. സാധാരണ പല്ലുകളെപോലെ മുളച്ചുവരാതെ എല്ലിൽതന്നെ കുടുങ്ങിക്കിടക്കുന്നവയാണ് ഇംപാക്റ്റഡ് ടീത്ത്. ഏതു പല്ലിനു വേണമെങ്കിലും ഇതു സംഭവിക്കാം.

ഇതിനു പ്രധാന കാരണം മേൽതാടിയും കീഴ്താടിയും ചെറുതായതു കൊണ്ടാകാം. അല്ലെങ്കിൽ പല്ലുകളുടെ വലുപ്പക്കൂടുതൽ കൊണ്ടാകാം. പല്ലുകളുടെ വലുപ്പക്കൂടുതലോ, ജനിതക വൈകല്യം കൊണ്ടോ ആകാം. സാധാരണയായി മൂന്നാമത്തെ അണപ്പല്ലുകളാണ് എല്ലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. 18 വയസിന് ശേഷം വരുന്ന ഈ അണപ്പല്ലുകളെ വിസ്ഡം ടീത്ത് എന്നു പറയുന്നു. മുകളിലും താഴെയുമായി നാല് വിസ്ഡം ടീത്ത് ഉണ്ട്. ഏറ്റവും അവസാനമായി വരുന്നതുകൊണ്ട് ഈ പല്ലുകൾക്ക് മുളച്ചുവരാനുള്ള സ്‌ഥലം കുറവായതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

ഭൂരിഭാഗം പേരിലും ഈ പല്ലുകൾ മുളച്ചുവന്നില്ലെങ്കിൽപ്പോലും യാതൊരു പ്രശ്നവും ഉണ്ടാകാറില്ല. എന്നാൽ മറ്റു ചിലരിൽ ഇത് മുളയ്ക്കുന്നതിനോടനുബന്ധിച്ച് കഠിനമായ വേദനയും നീരും വായ് തുറക്കുന്നതിനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടാം. മറ്റുചിലരിൽ മുളച്ചുകൊണ്ടിരിക്കുന്ന പല്ലിന് മുകളിലുള്ള മോണ വീർത്ത്, അണു ബാധയും നീരും വേദനയും ഉണ്ടാകാം. ഈ അവസ്‌ഥയെ പെരിക്കോറോറെണറ്റിസ് എന്ന് പറയുന്നു. പല്ല് മുഴുവനായും മോണയ്ക്ക് പുറത്തേക്ക് വരാതിരിക്കുന്നതിനാൽ സാധാരണ ബ്രഷിംഗിൽ അവ വൃത്തിയാകുന്നില്ല. അതിനാൽ ഈ പല്ലുകൾക്ക് കേട് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുമാത്രമല്ല, മുൻപോട്ട് ചരിഞ്ഞു വളരുന്ന ടൂത്ത് തൊട്ടു മുൻപിലെ പല്ലിൽ തട്ടി ആ പല്ലിനുകൂടി കേട് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചുരുക്കം ചിലരിൽ പൊങ്ങിവരാതെ കുടുങ്ങിക്കിടക്കുന്ന വിസ്ഡം ടീത്ത് കീഴ്ത്താടിയുടെ ഭാഗത്തിന് ബലക്കുറവ് ഉണ്ടാക്കുന്നു. ഇതുമൂലം എന്തെങ്കിലും ക്ഷതമേറ്റാൽ ആ ഭാഗം പെട്ടെന്ന് പൊട്ടുകയും ചെയ്യും.

18 വയസിനു മുകളിലുള്ള ആളുകളിൽ വിസ്ഡം ടീത്തും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും കണ്ടുവരുന്നു. മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾ ഗർഭകാലത്താണ് ഉണ്ടാകുന്നതെങ്കിൽ ചികിത്സ സങ്കീർണമായിരിക്കും. അതുമാത്രമല്ല മുളച്ചുവരുന്ന വിസ്ഡം ടീത്തിന് മുൻപിലുള്ള പല്ലുകളെ ഞെരുക്കുന്നതിലൂടെ മുൻവശത്തെ പല്ല് പൊങ്ങുക, നിരതെറ്റുക എന്നിവയൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഈ പല്ലുകൾ പറിച്ചുകളയുകയായിരിക്കും ഉത്തമം.

കുടുങ്ങിക്കിടക്കുന്ന കോമ്പല്ലുകൾ

അതുപോലെതന്നെ ചിലരിൽ കോന്പല്ലുകളം കുരുങ്ങിക്കിടക്കും. ഒരു വ്യക്‌തിയുടെ ചിരി മനോഹരമാക്കുന്നത് കോന്പല്ലുകളാണ്. എന്നാൽ ഇവ കുരുങ്ങിക്കിടക്കുന്നവർ പലരും ആ പല്ലുകൾ എടുത്തുകളയാൻ ആണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇതിന് പകരം ഒരു ചെറിയ സർജറി വഴി കുരുങ്ങിക്കിടക്കുന്ന കോന്പല്ലിൻറെ ക്രൗൺ ഭാഗത്ത് കന്പിയിട്ട് അത് നിരയിലാക്കാം. എന്നാൽ, എല്ലാ കോമ്പല്ലുകളും സർജറി വഴിയായി എടുക്കാൻ സാധിക്കില്ല.

ഇതുകൂടാതെ പല്ലകൾ നിരതെറ്റി വരുന്ന അവസ്‌ഥയെ ഒരിക്കലും ഇംപാക്ട് ടീത്തിൻറെ ഗണത്തിൽപ്പെടുത്താറില്ല. ഇവയെ സാധാരണ ഗതിയിൽ കന്പിയിട്ട് നിരയിലാക്കാവുന്നതാണ്. വേദനയും മറ്റു ബുദ്ധിമുട്ടുകളും ഇല്ലെങ്കിൽപോലും 15 വയസിനു ശേഷം ഒരു ദന്തഡോക്ടറെക്കൊണ്ട് എക്സറേ എടുത്ത് കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന്് ഉറപ്പുവരുത്തണം.

ഇംപാക്ടഡ് ടീത്ത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേദന സംഹരികൾ കഴിക്കുകയോ ചെറിയ ചൂടിൽ ഉപ്പുവെള്ളം വായിൽ കൊള്ളുകയോ ചെയ്യാം. ഇത് മോണയുടെ അസ്വസ്‌ഥത കുറയ്ക്കാം. സാധാരണ രീതിയിൽ ഇവയെ എടുത്തുകളയാൻ സാധിച്ചില്ലെങ്കിൽ ഒരു ചെറിയ ശസ്തക്രിയ വഴി ഇവയെ എടുത്തു കളയാവുന്നതാണ്. ഒരു ഡെൻറൽ സർജൻറെ സഹായത്തോടെ ഡെൻറൽ ക്ലിനിക്കിൽ ഇത് സാധ്യമാണ്.

പല്ലുകൾ എടുത്തുകളയാം

മുപ്പതു വയസിനു മുൻപ് പല്ലുകൾ എടുത്തു കളയുന്നതാണ് കൂടുതൽ അഭികാമ്യം. കാരണം പ്രായം കൂടുന്തോറും എല്ലുകളുടെ കട്ടി കൂടുകയും പല്ലുകൾ എടുത്തതിനുശേഷമുള്ള മുറിവുകൾ ഉണങ്ങാൻ കാലതാമസം വരികയും ചെയ്യും. മുപ്പതുവയസിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ പല്ലെടുക്കുന്നതിന് ഒരു പ്രധാന വെല്ലുവിളിയാണ്.

പല്ലുകൾ എല്ലിൽ കുടുങ്ങിക്കിടക്കാനുള്ള സാധ്യത വരും തലമുറകളിൽ വർധിച്ചുകൊണ്ടിരിക്കുന്നു. ഇതിൻറെ പ്രധാന കാരണം നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ജനിതകമാറ്റങ്ങളാണ്. ഓരോ വർഷം കഴിയുന്തോറും കുട്ടികളിലെ മുഖത്തിൻറെ വലിപ്പം കുറഞ്ഞുവരുന്നു. തൽഫലമായി മുകളിലേക്കും താഴത്തേക്കും താടിഎല്ലുകളുടെ വലുപ്പം കുറഞ്ഞുവരുന്നു. ആയതിനാൽ നമ്മുടെ വായിലുണ്ടാകുന്ന 32 പല്ലുകളെയും ഉൾക്കൊള്ളാവുന്ന സ്‌ഥലം ഇല്ലാതെ വരുന്നു. ഇതുമൂലം പല്ലുകൾ മുളച്ചുവരാതെ എല്ലിനുള്ളിൽ തന്നെ കുരുങ്ങിക്കിടക്കുന്നു. മൂന്നാമത്തെ അണപ്പല്ലുകൾ കുരുങ്ങിക്കിടക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഓരോ വ്യക്‌തിയും 18 വയസിനുശേഷം ആറുമാസം കൂടുന്പോഴുള്ള ദന്തപരിശോധന നിർബന്ധമാക്കുകയും മോണയ്ക്കും പല്ലിനും കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ അത് ആരംഭത്തിൽതന്നെ കണ്ടെത്തി ചികിത്സ ഉളവാക്കുകയും ചെയ്യണം.

അവസാനത്തെ അണപ്പല്ലുകൾ (വിസ്ഡം ടീത്ത്) പുറത്തുവരാതെ കുരുങ്ങിക്കിടക്കുന്ന അവസ്‌ഥ ഇന്ന് വളരെ കൂടുതലാണ്. ഇത് എടുത്തുകളഞ്ഞാൽ അതിനു പകരമായി പുതിയ പല്ലുകൾ വയ്ക്കേണ്ടതില്ല.
സാധാരണയായി ഈ പല്ലുകൾ നിരയ്ക്കു പുറത്തുനിൽക്കുന്നതിനാൽ ചെള്ളയുടെ ഉൾഭാഗം ഉരയുകയും മുറിവുകൾ ഉണ്ടാവുകയും ചെയ്യും. മറ്റു പല കാരണങ്ങൾ കൂടി കൂടുന്പോൾ ഇത് ഓറൽ കാൻസറിന് കാരണം വരെ ആകാം.

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്

21 വയസിന് ശേഷം ഈ പല്ലുകൾ പുറത്തുവരാൻ തടസമുണ്ടോ എന്ന് ഒപിജി എന്ന എക്സറേ പരിശോധന നടത്തി മനസിലാക്കി ആവശ്യമെങ്കിൽ സർജിക്കലായി ഇതിനെ എടുത്തുകളയേണ്ടതാണ്. സ്ത്രീകൾ പ്രത്യേകമായി ഈ നിർദേശം സ്വീകരിക്കണം.

കാരണം ഗർഭാവസ്‌ഥയിൽ ഈ പല്ലുകൾക്ക് ഇൻഫെക്്ഷൻ ഉണ്ടായാൽ എക്സറേ എടുക്കുന്നത് വേദനസംഹാരികൾ എടുക്കേണ്ടതും ആൻറി ബയോട്ടിക്കുകൾ കഴിക്കേണ്ടതും ആവശ്യമായി വരും.
ഗർഭാവസ്‌ഥയിൽ ഇത്തരത്തിലുള്ള മരുന്നുകൾ വളരെ അത്യാവശ്യമില്ലാതെ ഉപയോഗിക്കുന്നത് നല്ലതല്ല. ഈ അവസ്‌ഥയിൽ വേദനയുണ്ടായാൽ പല്ല് എടുത്തുകളയാൻ സാധിക്കാത്തതിനാൽ വളരെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇത്തരത്തിലുള്ള പല്ലുകളെ നീക്കം ചെയ്യാൻ വിവാഹത്തിന് മുൻപുതന്നെ ശ്രദ്ധിക്കേണ്ടതാണ്.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർഴ്സ്േ റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം, തിരുവല്ല. ഫോൺ 9447219903
[email protected]
www.dentalmulamoottil.com




മുഖക്കുരുവിനു മരുന്ന് ഉപയോഗിക്കുന്പോൾ...
ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​...
മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്....
സ്തനാർബുദം-തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 - പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
...
സ്വയംചികിത്സ ഒഴിവാക്കുക
സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​...
പ്രോസ്റ്റേറ്റ് കാൻസറും ലഭ്യമായ ചികിത്സാ രീതികളും
സാധാരണ 60 വയസിനു പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ...
ഭ​ർ​ത്താ​വി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തു​ന്ന ഭാ​ര്യ
ബി​സി​ന​സു​കാ​ര​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും കൂ​ട്ടി എ​ന്നെ കാ​ണാ​ൻ വ​ന്നു. ഞാ​ൻ ആ​ദ​രി​ക്കു​ന്ന ഒ...
കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കാനും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം...
അപ്രതീക്ഷിതമായ ഭാരക്കുറവും ഭാരക്കൂടുതലും അവഗണിക്കരുത്
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
കുട്ടികളിലെ ദന്തവൈകല്യങ്ങൾ ഒഴിവാക്കാം
കു​ട്ടി​ക​ളി​ൽ പാ​ൽ​പ്പല്ലു​ക​ൾ പോ​യി സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന പ്രാ​യം ആ​റി​നും പ​തി​മൂ​ന്നി​നും...
അവയവദാനം ശ്രേഷ്ഠമായ ദാനം
മനുഷ്യരാശിയുടെ തുടക്കം മുതൽ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, ജ...
ബ്രഷിന്‍റെ കാലാവധി മൂന്നു മാസം, ലോഹ ടംഗ് ക്ലീനറുകൾ ഒഴിവാക്കാം
ദ​ന്ത​രോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്. ഇ​ന്ത്യ​യി​ൽ ദ​...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി...
അയഡിൻ അഴകിനും ആരോഗ്യത്തിനും
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി...
വി​ഷാ​ദം-​ജീ​വി​തഗു​ണ​മേ​ന്മ ത​ക​ർ​ക്കു​ന്ന അ​ദൃ​ശ്യ​നാ​യ വി​ല്ല​ൻ
ജ​ന​സം​ഖ്യ​യു​ടെ നാ​ലു മു​ത​ൽ അ​ഞ്ചു​ വ​രെ ശ​ത​മാ​നം ​ആ​ളുകളെ ബാ​ധി​ക്കു​ന്ന ത​ക​രാ​റാ​ണു വി​ഷാ​ദം. ...
കുടിവെള്ളത്തിന്‍റെ രുചിഭേദം അവഗണിക്കരുത്
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച...
ഹൃദയാരോഗ്യത്തിന് പപ്പായ
നമ്മുടെ പ​റ​ന്പി​ൽ ലഭ്യമായ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റികളിലൊന്നാണു പപ്പായ. പ​ഴു​ത്താ​ലോ ഒ​ന്...
യുവത്വം നിലനിർത്താൻ ഗ്രീൻ ടീ
സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ...
ബിപി വരുതിയിലാക്കാൻ തക്കാളി
പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നു ത​ക്കാ​ളി സ​ഹാ​യി​യാ​ണ്. ത​ക്കാ​ളി​യി​ലു​ള​ള വി​റ്റാ​മി​ൻ കെ​യ...
വെണ്മയുള്ള, തിളങ്ങുന്ന പല്ലുകൾക്ക്...
ന​ല്ല ഒ​രു പു​ഞ്ചി​രി എ​ത്ര മ​നോ​ഹ​ര​മാ​ണ്. ക​റ​യു​ള്ള പ​ല്ലു​ക​ൾ ഈ ​പു​ഞ്ചി​രി​യെ മ​നോ​ഹ​ര​മ​ല്ലാ...
കറിവേപ്പില വെറും കറിവേപ്പിലയല്ല
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
ക്ഷയരോഗം കണ്ടെത്താം, ചികിത്സിക്കാം, പകർച്ച തടയാം
പ്ര​തി​രോ​ധം
മി​ക്ക ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യും വാ​യു​വി​ലൂ​ടെ ക​ണി​ക​ക​ളാ​യാ​ണ് സം​ഭ​വി​ക്കു​ന്ന...
പുകവലിയും പുകയില ഉപയോഗവും ക്ഷയരോഗസാധ്യതയും
രോ​ഗ​പ്പക​ർ​ച്ച

ചി​കി​ത്സി​ക്കാ​ത്ത ഒ​രു ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗി​യാ​ണ് മ​റ്റു​ള്ള​വ...
ടെ​ൻ​ഷ​ന​ടി​ക്ക​ല്ലേ, മു​ടി കൊ​ഴി​യും..!
ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലട്ടു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ. പ്ര​ത്യേ​കി​ച്ചും കൗ...
കാൽസ്യം കൂടിയാൽ ഇരുന്പ് കുറയും
വി​ള​ർ​ച്ച​യു​ള​ള​വ​രു​ടെ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ...
പനംകൽക്കണ്ടം പഞ്ചസാരയെക്കാൾ ഗുണപ്രദം
മ​ധു​ര​മാ​ണ് ഭ​ക്ഷ​ണം സ്വാ​ദു​ള്ള​താ​ക്കു​ന്ന​ത്. അ​തി​നാ​ൽ പൂ​ർ​ണ​മാ​യി നി​ഷേ​ധി​ക്കാ​നു​മാ​വി​ല്ല....
മ​ധു​രം മി​ത​മെങ്കിൽ ജീ​വി​തം മ​ധു​ര​ത​രം
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വെ​ല്ലു​വി​ളി​യാകുന്ന വി​ല്ലന്‍റെ റോ​ളാ​ണ് മ​ധു​ര​ത്തി​നു​ള്ള​ത്. സൂ​ക്രേ...
ചെറുപ്പക്കാർ വറുത്തതും പൊരിച്ചതും ശീലമാക്കരുത്
വ​ന​സ്പ​തി ഉ​പ​യോ​ഗി​ക്കുന്പോൾ

വ​ന​സ്പ​തി ഹൈ​ഡ്രോ​ജ​നേ​റ്റ​ഡ് ഓ​യി​ൽ ആ​ണ്. വെ​ജി...
ചർമരോഗചികിത്സയ്ക്ക് ഭക്ഷണനിയന്ത്രണം, മരുന്നുകൾ
അ​രി​ന്പാ​റ​യും പാ​ലു​ണ്ണി​യും:
കു​ട്ടി​ക​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന വ...
കാ​ൻ​സ​ർ ത​ട​യും, ഹൃ​ദ്രോ​ഗ​ങ്ങ​ൾ ചെ​റു​ക്കും; ന​മ്മു​ടെ വാ​ഴ​ച്ചു​ണ്ട് ഒ​രു സം​ഭ​വ​മാ​ണ്..!
വാ​ഴ​പ്പ​ഴം രു​ചി​യോ​ടെ ക​ഴി​ക്കു​ന്ന​വ​രാ​ണ് നാ​മെ​ല്ലാ​വ​രും. എ​ന്നാ​ൽ ഏ​റെ ഗു​ണ​ങ്ങ​ളു​ള്ള വാ​ഴ​...
പായ്ക്കറ്റ് ഭക്ഷണം ശീ​ല​മാ​ക്കരു​ത്
എ​ത്ര​യ​ധി​കം രാ​സ​വ​സ്തു​ക്ക​ളാ​ണ് ഓ​രോ ത​രം പാ​യ്ക്ക​റ്റ് ബേ​ക്ക​റി ഫു​ഡ് ക​ഴി​ക്കു​ന്പോഴും നമ്മ...
ഡെന്‍റൽ ആബ്സസ് - പല്ലുകൾ, മോണ എന്നിവയിലെ പഴുപ്പും നീർക്കെട്ടും
പ​ല്ലു​ക​ൾ​ക്കി​ട​യി​ലോ മോ​ണ​ക്കി​ട​യി​ലോ പ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നെ ദ​ന്ത​ൽ ആ​ബ​് സ​സ് ...
സ്നേഹത്തിന്റെ മഹാദാനം
മാർച്ച് 9 ലോക വൃക്കദിനം

അലവിക്കുട്ടിയുടെ കണ്ണീരൊപ്പി ഫാ. ബെറ്റ്സൺ


വടക്കഞ്ച...
ഇനി, പരീക്ഷയെഴുതാം; തെളിഞ്ഞ മനസോടെ...
ചൂടുകാലമാണല്ലോ ഇത്. വായൂസഞ്ചാരവും വെളിച്ചവുമുള്ള ഇടങ്ങളിലിരുന്നു പഠിക്കണം. പഠനത്തിനു സ്വന്തമായി ഒരു ...
മുൻവിധി വേണ്ട; പരാജയഭീതിയും
പരിശ്രമമാണ് എല്ലാ വിജയങ്ങളുടെയും അടിസ്‌ഥാനം. നാം ചെയ്യേണ്ടതു നാം കൃത്യമായി ചെയ്തു എന്ന വിശ്വാസം എക്...
കുട്ടികൾ ഭയപ്പെടുന്നതു ചോദ്യങ്ങളെയല്ല...
ശാരീരിക ശിക്ഷകൾ ഒന്നിനും പരിഹാരമല്ല

കുട്ടികളുമായി വഴക്കിടുക, ശാരീരികമായി ഉപദ്രവിക്കുക, തർക്ക...
ഷാംപൂ, സോപ്പ്, ലോഷൻ, സൺ സ്ക്രീൻ – ഉപയോഗിക്കുമ്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ ന...
പരീക്ഷ വരുന്നൂ; വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്
പ​രി​ശ്ര​മ​മാ​ണ് എ​ല്ലാ വി​ജ​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​നം. നാം ​ചെ​യ്യേ​ണ്ട​തു നാം ​കൃ​ത്യ​മാ​യി ചെ​...
ചർമരോഗത്തിന് മരുന്ന് ഉപയോഗിക്കുമ്പോൾ...
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് അൻപത്തഞ്ചുവയസുകാരനായ രാഘവൻ (യഥാർഥ പേരല്ല) എന്നെ കാണാൻ വന്നത്...
മുഖക്കുരുവിന് ലേപനങ്ങൾ ഉപയോഗിക്കുമ്പോൾ...
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കേണ്ടതാണ്. ഇന്ന് മുഖക്കുരുവിൻ...
ഇംപാക്റ്റഡ് ടീത്ത് – എല്ലിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ...
ഇംപാക്റ്റഡ് ടീത്ത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. സാധാരണ പല്ലുകളെപോലെ മുളച്ചുവരാതെ എല്ലിൽതന്നെ കുട...
തലച്ചോറിനും വേണം വ്യായാമം
ഡിമെൻഷ്യ– സൂചനകൾ

* ക്രമേണ വർധിച്ചുവരുന്ന ഓർമക്കുറുവ്ഇപ്പോഴത്തെ കാര്യങ്ങൾ മറക്കുകയു...
എല്ലാ ഓർമക്കുറവും ഡിമെൻഷ്യ അല്ല
ലോകമെമ്പാടും പ്രായമേറിയവരുടെ എണ്ണം അനുക്രമം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡിമെൻഷ്യ ബാധിതരു...
ജൈവപച്ചക്കറികൾ ശീലമാക്കാം; മുടങ്ങാതെ വ്യായാമം
* മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പുതിനയില എന്നില ധാരാളം ശുദ...
അർബുദത്തിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം
സ്തനാർബുദം

ആഗോളതലത്തിൽ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ...
ചൂടിൽ ആശ്വാസമായി തണ്ണിമത്തങ്ങ
മികച്ച ദാഹനശമിനിയാണ് തണ്ണിമത്തങ്ങ. ധാരാളം ജലാംശമുള്ള ഫലം(92 ശതമാനം) രുചികരം, ഉന്മേഷദായകം. ശരീരതാപം ക...
മധുരപലഹാരങ്ങൾ ശീലമാക്കിയാൽ...
60 –65 വയസുവരെ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. കരളിനു സമീപമുള്ള ...
ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവസിക്കാമോ?
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരകോശങ്ങൾക്കു ശുദ്ധീകരണത്തിൻറെ ഫലമാണു നല്കുന്നത്
വ്യക്‌തിസൗന്ദര്യത്തിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ?
വ്യക്‌തിസൗന്ദര്യത്തിൽ, ചിരിയിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ ഒരു കുഞ്ഞിൻറെ പല്ലുകളില്ലാത്ത മോണ കാട്ടിയുള്...
പ്രതിരോധശക്‌തിക്ക് കാരറ്റ്
രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു കാരറ്റ് ഗുണപ്രദം. കാരറ്റിലുളള ഫൈറ്റോന്യൂട്രിയൻറുകൾ കാൻസർവള...
കൃത്രിമ മധുരം പുരട്ടിയ ഈന്തപ്പഴം ഉപയോഗിക്കരുത്
കുടലിന്റെ ആരോഗ്യത്തിനു നാരുകൾ ഗുണപ്രദം. ദിവസവും 20 – 35 ഗ്രാം ഡയറ്ററി നാരുകൾ ശരീരത്തിൽ എത്തണമെന്ന് ...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.