നാലാം വരവിനൊരുങ്ങി ജിംനി
‌ചെ​റി​യ ഫോ​ർ വീ​ൽ ഡ്രൈ​വ് ഓ​ഫ് റോ​ഡ് കാ​റു​ക​ൾ, മി​നി എ​സ്‌​യു​വി​ക​ൾ തു​ട​ങ്ങി​യ ശ്രേ​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജിം​നി​യെ ജാ​പ്പ​നീ​സ് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ സു​സു​കി 1970ക​ളി​ൽ നി​ര​ത്തി​ലെ​ത്തി​ച്ച​താ​ണ്. അ​ര നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​ന്പ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും നി​രത്തു​ക​ളി​ൽ സ​ജീ​വ​മാ​യി കു​തി​ക്കു​ന്ന ജിം​നി​യു​ടെ നാ​ലാം ത​ല​മു​റ​യു​ടെ സ​ന്താ​ന​ങ്ങ​ളെ സു​സു​കി വൈ​കാ​തെ വി​പ​ണി​യി​ലി​റ​ക്കും.

‌ര​ണ്ടാം ത​ല​മു​റ ജിം​നി​യു​ടെ ഇ​ന്ത്യ​ൻ പ​തി​പ്പാ​യ മാ​രു​തി ജി​പ്സി​യാ​ണ് ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ൾ​ക്കു പ​രി​ച​യം. സോ​ഫ്റ്റ് ടോ​പ്, ഹാ​ർ​ഡ് ടോ​പ് അ​വ​താ​ര​ങ്ങ​ളി​ലെ​ത്തി​യ ജി​പ്സി​ക്ക് ഇ​ന്നും ഇ​ഷ്ട​ക്കാ​രേ​റെ​യു​ണ്ട്. ഇ​താ​ണ് നാ​ലാം ത​ല​മു​റ ജിം​നി​യെ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ന്പ​നി​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ര​ണ്ടാം പ​കു​തി​യി​ൽ വാ​ഹ​നം ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണു സൂ​ച​ന. മു​ൻ ത​ല​മു​റ​ക​ളി​ൽ​നി​ന്ന് നി​ര​വ​ധി മാ​റ്റ​ങ്ങ​ളും പു​തു​മ​ക​ളു​മാ​യാ​ണ് ജിം​നി​യു​ടെ നാ​ലാം വ​ര​വ്.
ര​ണ്ടു വേ​ർ​ഷ​ൻ

ക​രു​ത്തു കു​റ​ഞ്ഞ സ്റ്റാ​ൻ​ഡാ​ർ​ഡും പ്രീ​മി​യം പ​രി​വേ​ഷ​വും കൂ​ടു​ത​ൽ ക​രു​ത്തു​മു​ള്ള സീ​റ​യും.

എ​ൻ​ജി​ൻ

സ്റ്റാ​ൻ​ഡാ​ർ​ഡ്: 0.66 ലി​റ്റ​ർ ട​ർ​ബോ ചാ​ർ​ജ്ഡ്, 3 സി​ലി​ണ്ട​ർ പെ​ട്രോ​ൾ എ​ൻ​ജി​ൻ.
സീ​റ: 1.5 ലി​റ്റ​ർ നാ​ച്ചു​റ​ലി ആ​സ്പി​രേ​റ്റ​ഡ് 3 സി​ലി​ണ്ട​ർ പെ​ട്രോ​ൾ എ​ൻ​ജി​ൻ.
ര​ണ്ട് എ​ൻ​ജി​നു​ക​ൾ​ക്കും 5 സ്പീ​ഡ് മാ​ന്വ​ൽ, 4 സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​ൻ. ഓ​ഫ് റോ​ഡ് യാ​ത്രാ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ സു​സു​കി​യു​ടെ ഓ​ൾ​ഗ്രി​പ് പ്രോ 4x4 ​സി​സ്റ്റം.


കാ​ഴ്ച​യ്ക്ക്

ക്ലാ​സി​ക് ട​ച്ചു​ള്ള റൗ​ണ്ട് ഹെ​ഡ് ലാ​ന്പു​ക​ൾ, ഹെ​ഡ് ലൈ​റ്റ് യൂ​ണി​റ്റി​നു പു​റ​ത്ത് ന​ല്കി​യി​രി​ക്കു​ന്ന ടേ​ണിം​ഗ് ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ൾ, മാ​റ്റ് ബ്ലാ​ക്ക് ഗ്രി​ൽ, ബം​പ​റി​ൽ വ​ലി​യ എ​യ​ർ ഡാം, ​ഇ​രുവ​ശ​ത്തു​മാ​യി ഫോ​ഗ് ലാ​ന്പു​ക​ൾ, ക​റു​ത്ത ബോ​ക്സി വീ​ൽ ആ​ർ​ച്ച്, 5 സ്പോ​ക്ക് അ​ലോ​യ് വീ​ലു​ക​ൾ എ​ന്നി​വ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കൂ​ടാ​തെ റി​യ​ർ​വ്യൂ മി​റ​റു​ക​ളി​ലും റൂ​ഫി​ലും ക​റു​പ്പി​ന്‍റെ സൗ​ന്ദ​ര്യം കാ​ണാം.

കാ​ബി​ൻ

ഓ​ൾ ബ്ലാ​ക്ക് തീ​മി​ലു​ള്ള ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ. ചെ​റി​യ എ​സ്‌​യു​വി എ​ങ്കി​ലും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യി​ട്ടു​ള്ള ഡാ​ഷ്ബോ​ർ​ഡ്. വ​ലി​യ സ്മാ​ർ​ട്ട്പ്ലേ ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം. ഇ​ഗ്നി​സി​ലേ​തി​നു സ​മ​മാ​യ എ​സി വെ​ന്‍റു​ക​ൾ, പു​തി​യ സ്വി​ഫ്റ്റി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ൾ യൂ​ണി​റ്റ് എ​ന്നി​വ​യ്ക്കൊ​പ്പം കീ ​ലെ​സ് എ​ൻ​ട്രി, എ​ൻ​ജി​ൻ സ്റ്റാ​ർ​ട്ട്/​സ്റ്റോ​പ് ബ​ട്ട​ണ്‍, ഓ​ട്ടോ​മാ​റ്റി​ക് ഹെ​ഡ് ലാ​ന്പു​ക​ൾ തു​ട​ങ്ങി​യ​വ ടോ​പ് വേ​രി​യ​ന്‍റു​ക​ളി​ൽ ഉ​ണ്ടാ​കും.

വ​ലു​പ്പം

3,300 എം​എം നീ​ളം, 1,475 എം​എം വീ​തി, 1,715 എം​എം ഉ​യ​രം. വീ​ൽ​ബേ​സ് 2,250 എം​എം. ടോ​പ് വേ​രി​യ​ന്‍റി​ന് 300 എം​എം നീ​ളം കൂ​ടു​ത​ലു​ണ്ടാ​കും.

സു​ര​ക്ഷ

ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ, എ​ബി​എ​സ്, ഇ​ബി​ഡി, ബ്രേ​ക്ക് അ​സി​സ്റ്റ്, ഇ​എ​സ്പി (ഇ​ല​ക്‌​ട്രോ​ണി​ക് സ്റ്റ​ബി​ലി​റ്റി പ്രോ​ഗ്രാം), ട്രാ​ക്‌​ഷ​ൻ ക​ണ്‍ട്രോ​ൾ, ഓ​ട്ടോ​ണോ​മ​സ് ബ്രേ​ക്കിം​ഗ്.

ഓട്ടോസ്പോട്ട്/ ഐബി (autospot@deepika.com)