അന്ന ബേബിക്കിത് ധന്യനിമിഷം
അന്ന ബേബിക്കിത് ധന്യനിമിഷം
Thursday, January 11, 2018 4:34 PM IST
ഗാനഗന്ധർവൻ യേശുദാസിനൊപ്പം പാടിയതിെൻറ ത്രില്ലിലാണ് ഗായികയായ അന്ന ബേബി. കവിയൂർ ശിവപ്രസാദിെൻറ സംവിധാനത്തിൽ രൂപപ്പെടുന്ന സ്ഥാനം എന്ന സിനിമയ്ക്കുവേണ്ടി യേശുദാസിെൻറ കൂടെ ആലപിച്ച കർത്താവേ, നീ എന്നെ കൈവിടല്ലേ.. നീ നല്ലയിടയനല്ലേ.. എന്ന ഗാനം ഇതിനകം ഹിറ്റ്ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. ഡോ. സാം കടന്പനാട്ടാണ് സംഗീത സംവിധായകൻ. യേശുദാസിെൻറ നിർദേശങ്ങളും ഉപദേശങ്ങളും പാട്ടുപാടിക്കഴിഞ്ഞുള്ള അഭിനന്ദനവും മറക്കാനാവാത്തതാണെന്ന് അന്ന പറയുന്നു.

ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ തുടക്കം

ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അന്നയ്ക്ക് സംഗീതമാണ് ജീവിതം. ബിടെക് പാസായതിനുശേഷം എറണാകുളത്തു ജോലി ചെയ്യുന്നതിനിടയിലാണ് സംഗീതത്തിനു വേണ്ടി മുഴുവൻ സമയം നീക്കിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് അന്ന എത്തുന്നത്. പൂവരണി പള്ളിയിലെ സംഗീത കൊയറിലാണ് അന്ന പാടിത്തുടങ്ങുന്നത്. നാലാംക്ലാസിൽ പഠിക്കുന്പോൾ ഒരു ആൽബത്തിൽ പാടാനും അവസരം ലഭിച്ചു. അന്ന ബേബി ക്രിസ്തീയ ഭക്തിഗാനങ്ങളാണ് അധികവും പാടിയിട്ടുള്ളത്. ഇതിനകം 300 ക്രിസ്ത്യൻ ആൽബങ്ങളിൽ പാടിക്കഴിഞ്ഞു. പരസ്യങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. ഹ്രസ്വചിത്രങ്ങളിലും പാടിയിുണ്ട്.

ദവേ എന്ന ആൽബത്തിലെ ഉരുകിയുരുകി തീർന്നിടാം, ഒരു മെഴുകുതിരി പോൽ... എന്ന ഗാനവും സങ്കീർത്തനം 91 അധ്യായം ഗാനരൂപത്തിലാക്കിയ റൂഹയിലെ അത്യുന്നതെൻറ മറവിൽഎന്ന ഗാനവും അന്ന ബേബിയുടെ ഹിറ്റ് ഗാനങ്ങളാണ്. ഈ രണ്ടു ഗാനങ്ങളും ലക്ഷങ്ങളാണ് യൂട്യൂബിൽ കണ്ടത്. വളർന്നപ്പോഴും എൻജിനിയറായി ജോലി നോക്കിയപ്പോഴും ഏറ്റവും പ്രിയപ്പെട്ടതു സംഗീതമായിരുന്നു. അതു കൊണ്ടു തന്നെയാണ് ജോലി മാറ്റിവച്ചു സംഗീതലോകത്തിലേക്കു കടന്നുവന്നതെന്ന് അന്ന പറയുന്നു. ശാലോം, ഗുഡ്ന്യൂസ് ചാനലുകളിൽ സ്ഥിരം ഗായികയാണ്. സൂര്യടിവിയുടെ സൂപ്പർസിംഗർ റിയാലിറ്റി ഷോയിൽ ഫൈനൽ റൗണ്ടു വരെ എത്തിയിരുന്നു ഈ മിടുക്കി.


പറയുന്നതിനു മുന്പേ പാടാൻ പഠിച്ചു

വാക്കുകൾ നേരേ പറയാൻ പഠിക്കും മുന്പേ മകൾ പാട്ടുപാടുമായിരുന്നുവെന്ന് അമ്മ ഷീബ പറയുന്നു. പാലാ പൂവരണി മുണ്ടാട്ടുചുണ്ടയിൽ ബേബിയുടെയും ഷീബയുടെയും മകളാണ് അന്ന. ഏക സഹോദരി മീര ബേബി ചേച്ചിക്ക് ഉറച്ച പിന്തുണ നൽകിവരുന്നു.

സ്കൂളിൽ പഠിക്കുന്പോൾ സിബിഎസ്ഇ തലത്തിൽ സംസ്ഥാന കലോത്സവത്തിൽ ലളിതഗാനത്തിനു രണ്ടുവർഷം ഒന്നാംസാനം ലഭിച്ചിരുന്നു. ആനക്കല്ല് സെൻറ് ആൻറണീസിലെ പഠനത്തിനുശേഷം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജി ൽ നിന്നും ബിടെക് പഠിച്ചിറങ്ങി. എൻജിനിയറിംഗ് പഠനകാലത്ത് ഒരു ആൽബം ചെയ്തു. താരങ്ങളെ സാക്ഷി എന്ന സിനിമയിൽ ബാക്കിംഗ് വോക്കൽ പാടിയിരു ന്നു. ഒപ്പം എന്ന മോഹൻലാൽ സിനിമയിൽ പഞ്ചാബി ഗാനത്തിനായും സഹകരിച്ചു. നാലിൽ പഠിക്കുന്പോൾ ആൽബത്തിൽ പാടിയിട്ടുണ്ടെങ്കിലും എട്ടാംക്ലാസിലെ എമ്േമേ ദി ആലാഖ എന്നെ ആൽബമാണ് ശ്രദ്ധേയമായത്.

ചിത്രച്ചേച്ചിയോടൊപ്പം പാടണം

കർണാടിക് സംഗീതം പഠിച്ചു തുടങ്ങിയത് പാലാ കമ്യൂണിക്കേഷൻസിലെ അപ്പച്ചൻമാഷിെൻറയും രാഗമാലികയിൽ സലിംകുമാറിെൻറയും കീഴിലാണ്. ഇപ്പോൾ തൃപ്പൂണിത്തുറയിൽ ഉസ്താദ് ഫയസ്ഖാെൻറ കീഴിൽ ഹിന്ദുസ്ഥാനി പഠിക്കുന്നു. സംഗീതസംവിധായകരായ ജിേൻറാ ജോണ്‍, ഫാ. ജീവൻ കദളിക്കാട്ടിൽ, ഫാ. ജോയൽ പണ്ടാരപ്പറന്പിൽ തുടങ്ങിയവരുടെ സഹായവും പിന്തുണയും ഒരുപാട് ലഭിച്ചിട്ടുണ്ട്. ഒരിക്കൽ യേശുദാസിനോടൊപ്പം പാടുമെന്നു സ്വപ്നം കണ്ടിുണ്ട്. അതു ദൈവം സാധ്യമാക്കി. ഗായിക ചിത്രയുടെആരാധികയായ അന്നയുടെ അടുത്ത പ്രാർഥന ചിത്രയ്ക്കൊപ്പം പാടണമെന്നാണ്.

ജോണ്‍സണ്‍ വേങ്ങത്തടം