ക്ഷയരോഗികളുടെ പോഷകാഹാരം
ക്ഷയരോഗികളുടെ പോഷകാഹാരം
Wednesday, May 31, 2017 4:35 AM IST
ഛർദ്ദിയും കടുത്ത ക്ഷീണവുമായിാണ് 35കാരനായ വേണു (യഥാർഥ പേരല്ല) ഡോക്ടറുടെ അടുത്തെത്തിയത്. കൊല്ലം ജില്ലയിലെ ഒരു ഗ്രാമത്തിൽ മത്സ്യത്തൊഴിലാളിയായ വേണു കുറച്ചു നാളായി ക്ഷയരോഗത്തിനുള്ള മരുന്ന് സ്വയം നിർത്തിയിരുന്നു. ഡോക്ടറുടെ പരിശോധനയിൽ കടുത്ത പോഷകാഹാര കുറവാണ് ഇയാൾക്കുള്ളതെന്ന് മനസിലായി. വേണുവിനെപ്പോലെ നിർദ്ധനരായ പല ക്ഷയരോഗികളും നമുക്കിടയിലുണ്ട്. ക്ഷയരോഗനിയന്ത്രണത്തിനായി മരുന്നു കഴിക്കുന്നുണ്ടെങ്കിലും അതോടൊപ്പം വേണ്ടത്ര പോഷകങ്ങളടങ്ങിയ ഭക്ഷണം അവർക്ക് ലഭിക്കുന്നില്ല. അത് അവരെ കടുത്ത ക്ഷീണത്തിലേക്ക് നയിക്കും.

പോഷകക്കുറവും ക്ഷയരോഗവും

പോഷകക്കുറവും ക്ഷയരോഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഒന്ന് മറ്റൊന്നിന് കാരണമാകും. പോഷകക്കുറവുള്ളവരിൽ ക്ഷയരോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. അതുപോലെത്തന്നെ ക്ഷയരോഗബാധിതരിൽ പോഷകക്കുറവ് വരാനുള്ള സാധ്യതയുമുണ്ട്.

പോഷകക്കുറവുള്ളവരിൽ ക്ഷയരോഗം ശരീരത്തെ കീഴ്പ്പെടുത്താനുള്ള സാഹചര്യം കൂടുതലാണ്. ക്ഷയരോഗം ഉണ്ടാക്കുന്ന മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ശ്വാസകോശത്തിൽ എത്തിയാലും ഉടൻ രോഗം വരണമെന്നില്ല. അയാളുടെ രോഗപ്രതിരോധശേഷി കുറയുന്പോഴാണ് രോഗാണുക്കൾ ആക്രമിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന പോഷകാഹാരക്കുറവ് രോഗപ്രതിരോധശേഷിയെ നശിപ്പിക്കും. ഇത് ക്ഷയരോഗാണുവിന് അനുകൂല സാഹചര്യം ഉണ്ടാക്കും. അതുകൊണ്ട് പെന്ന്െ ആക്ടീവ് ടിബിയായി മാറും.

ക്ഷയരോഗബാധിതരിൽ ദഹനപ്രശ്നങ്ങളും ശരീരം മെലിച്ചിലും ഉണ്ടാകും. അതിനനുസരിച്ച് പോഷകാഹാരം കഴിച്ചില്ലെങ്കിൽ പോഷകക്കുറവ് ഉണ്ടാകുമെന്ന് കണ്ണൂർ ജില്ല ടിബി സെൻററിലെ ഐഇഎസ് കോർഡിനേറ്റർ ഡോ.എം.കെ. ഉമേഷ് പറഞ്ഞു. അത് രോഗം കൂടുതൽ സങ്കീർണമാക്കും. ക്ഷയരോഗാണുക്കളെ പ്രതിരോധിക്കാൻ ശരീരത്തിന് കൂടുതൽ ഉൗർജ്ജം ആവശ്യമാണ്. എന്നാൽ കഴിച്ച ആഹാരത്തിലെ പോഷകഘടകങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷിയും ഉൗർജമാക്കിമാറ്റാനുള്ള ശേഷിയും കുറയും. ഇതോടൊപ്പം തന്നെ വിശപ്പില്ലായ്മയും കൂടും. ക്ഷയരോഗാണുക്കളുടെ എണ്ണവും വർധിക്കും.


ഐസോനിയാസിഡ്, റിഫാംപിസിൻ, എത്താംബ്യൂോൾ തുടങ്ങിയ ആൻറി ബയോിക്കുകളാണ് ക്ഷയരോഗ ചികിത്സയുടെ ആദ്യഘത്തിൽ കഴിക്കുന്നത്. ആറുമാസം കൃത്യമായി മരുന്നു കഴിച്ചാൽ രോഗം ഭേദമാകുമെന്ന് എറണാകുളം ജില്ല ടിബി ഓഫീസർ ശരത്.ജി.റാവു പറഞ്ഞു. ഈ മരുന്നുകൾ തുടർച്ചയായി കഴിക്കുന്പോൾ അതനുസരിച്ച് പോഷകങ്ങളും ശരീരത്തിന് ആവശ്യമാണ്. പോഷകങ്ങളുടെ കുറവ് ഉണ്ടായാൽ ഒരിക്കൽ ഭേദമായ ക്ഷയരോഗം വീണ്ടും വരാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണക്രമം ഇങ്ങനെ

ക്ഷയരോഗബാധിതർക്ക് ശരീരത്തിന് കൂടുതൽ ഉൗർജം ആവശ്യമാണ്. അതുകൊണ്ട് കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോീൻ എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണം തെരഞ്ഞെടുക്കണമെന്ന് എറണാകുളം ലിസി ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യൻ അനിത ജോണ്‍സണ്‍ പറഞ്ഞു.

ശരീരഭാരം കുറയുകയും ഉപാപചയ പ്രവർത്തനങ്ങൾ കൂടുകയും ചെയ്യുന്നതിനാൽ ഉൗർജത്തിെൻറ ആവശ്യം വർധിക്കും. രോഗിക്ക് വിറ്റാമിൻ എ,ബി,ഇ,ഡി എന്നിവയും കൂടുതലായി ലഭിക്കണം. രോഗബാധിതരിൽ ശരീരകലകളുടെ ശോഷണം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. ശരീരകലകളും കോശങ്ങളും നിർമിക്കുന്ന അടിസ്ഥാന ഘടകമാണ് പ്രോട്ടീൻ. ധാതുക്കളായ സിങ്ക്, ഇരുന്പ്, സെലിനിയം എന്നിവയും ക്ഷയരോഗികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം.

ഇടനേരങ്ങളിൽ ഭക്ഷണമാകാം

ഒരു പ്രാവശ്യം കൂടുതൽ ഭക്ഷണം കഴിക്കാൻ സാധിക്കില്ല. അതിനാൽ ഇടനേരങ്ങളിലായി ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. കടുപ്പമേറിയ ചായ, കാപ്പി എന്നിവ ഒഴിവാക്കണം.

പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. ക്ഷയരോഗ മരുന്ന് വിശപ്പു കുറയ്ക്കും. അതുകൊണ്ടുതന്നെ പോഷകങ്ങൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കണം.
മദ്യപാനവും പുകവലിയും പൂർണമായും ഒഴിവാക്കണം.

സീമ മോഹൻലാൽ