ചില ഡിജിറ്റൽ ബാങ്കിംഗ് അനുഭവങ്ങൾ
കേന്ദ്രസർക്കാരിെൻറ കറൻസി റദ്ദാക്കൽ പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിച്ചിരിക്കുകയാണ്. പ്രഖ്യാപനത്തിനു ശേഷം ആവശ്യത്തിന് നോട്ടുകൾ ലഭിക്കാതിരുന്നതോടുകൂടി പലർക്കും ഡിജിറ്റൽ ഇടപാടുകൾക്കു നിർബന്ധിതരാകേണ്ടിവന്നു. കൂടുതൽ ആളുകളും ആദ്യമായാണ് ഇത്തരം ഇടപാടുകൾ നടത്തിയതു തന്നെ. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയ്ക്കൊപ്പം മൊബൈൽ ബാങ്കിംഗും മൊബൈൽ വാലറ്റുകളുമായി പലരും ഡിജിറ്റൽ ബാങ്കിംഗ് പരീക്ഷിച്ചു. ചിലർക്ക് ഇടപാടുകൾ ആദ്യമായതുകൊണ്ടുതന്നെ ഭയത്തോടെയായിരുന്നു ആദ്യ ഡിജിറ്റൽ ബാങ്കിംഗ് അനുഭവം. നഗരപ്രദേശങ്ങളിലുള്ളവരാണ് കൂടുതലായും ഡിജിറ്റൽ ബാങ്കിംഗിലേക്ക് തിരിഞ്ഞത്. മികച്ച ഇൻറർനെറ്റും കൂടുതൽ ഡിജിറ്റൽ ബാങ്കിംഗ് സൗകര്യവും ലഭ്യമായത് നഗരങ്ങളിലാണ്. ഗ്രാമങ്ങളിൽ ഇത്തരം സൗകര്യങ്ങൾ വളരെ കുറവായിരുന്നു. മുൻപ് നേരിട്ട് പണം ഉപയോഗിച്ച് ഇടപാടുകൾ നടത്തിയിരുന്നവർ പലരും ബാങ്ക് വഴി അക്കൗണ്ടുകളിൽ നിന്നും അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തുടങ്ങി.

ഡിജിറ്റൽ ബാങ്കിംഗ് ആരംഭിച്ച പലരും ഇപ്പോൾ തുടരുന്നുമുണ്ട്. ഉപയോഗിച്ചവരുടെയെല്ലാം പരാതി അനാവശ്യ സർവീസ് ചാർജുകളെപ്പറ്റിയാണ്. കണ്‍വീനിയൻസ് ഫീസ്, ട്രാൻസാക്ഷൻ ചാർജ്, സർവീസ് ചാർജ്, സർചാർജ്, സർവീസ് ടാക്സ്, സെസ് എന്നിങ്ങനെ വിവിധ പേരുകളിൽ ഓരോ ഇടപാടുകാരിൽ നിന്നും അനാവശ്യ ചാർജുകൾ നൽകേണ്ടി വരുന്നുണ്ട്. നിലവിൽ വിവിധ രീതിയിലാണ് കാഷ്ലെസ് ഇടപാടുകൾ നടക്കുന്നത്. ഇവയിൽ പ്രധാനം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിംഗ്, ഇ വാലറ്റുകൾ തുടങ്ങിയവയാണ്. ഇതിൽ തന്നെ ഡെബിറ്റ് കാർഡ് ആണ് കൂടുതലായും ഉപയോഗിക്കുന്നത്. എടിഎിൽ നിന്നു പണം പിൻവലിക്കുന്നതു കൂടാതെ പിഒഎസ് മെഷീൻ സ്ഥാപിച്ചിരിക്കുന്ന എവിടെയും ഇടപാടുകൾ നടത്താം എന്നതാണ് ഡെബിറ്റ് കാർഡിനെ പ്രിയങ്കരമാക്കുന്നത്. സിനിമ ടിക്കറ്റ് എടുക്കാനും വാഹനത്തിൽ ഇന്ധനം നിറയ്ക്കാനുമെല്ലാം ഇപ്പോൾ ആളുകൾ ഡിജിറ്റൽ ബാങ്കിംഗിനെ ആശ്രിയിക്കുന്നു. പുതിയ ഡിജിറ്റൽ ബാങ്കിംഗ് അനുഭവം തങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചെന്ന് സമൂഹത്തിെൻറ വിവിധ മേഖലകളിലുള്ളവർ പങ്കുവയ്ക്കുന്നു.

അനാവശ്യ സർവീസ് ചാർജ് ഒഴിവാക്കണം

നീതു മാത്യു
വിദ്യാർഥി, അടിമാലി

കറൻസി റദ്ദാക്കൽ പ്രഖ്യാപനം വരുന്നതുവരെ ഡിജിറ്റൽ ബാങ്കിംഗ് കാര്യമായൊന്നും ഉപയോഗിച്ചിരുന്നില്ല. പക്ഷേ പ്രഖ്യാപനത്തിനു ശേഷം ഉപയോഗിക്കാൻ നിർബന്ധിതയായി. ഇടപാടുകൾ ഒരു സ്മാർട്ട് ഫോണ്‍ ഉപയോഗിച്ച് ചെയ്യാൻ കഴിയുമെന്നത് വളരെ നല്ലകാര്യമാണ്. വേറെ മാർഗമില്ലാതെ ആരംഭിച്ചതാണെങ്കിലും ഇപ്പോഴും ഞാൻ ഡിജിറ്റൽ ബാങ്കിംഗ് തുടരുന്നു. സിനിമ ടിക്കറ്റ് എടുക്കുന്നതിനും മൊബൈൽ റീച്ചാർജ് ചെയ്യുന്നതിനും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിനുമെല്ലാം മൊബൈൽ ബാങ്കിംഗും വാലറ്റുമൊക്കെയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പക്ഷേ എല്ലാ ഇടപാടിനും സർവീസ് ചാർജ് നൽകേണ്ടി വരുന്നത് കഷ്ടമാണ്. ബുക്ക്മൈഷോ ആപ്പ് ഉപയോഗിച്ച് സിനിമ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ 17.26 രൂപ അധികമായി നൽകേണ്ടി വന്നു. ടാക്സ് ഉൾപ്പെടെ 103 രൂപയുടെ ടിക്കറ്റ് ആണ് ബുക്ക് ചെയ്തതെങ്കിലും സർവീസ് ചാർജ് അടക്കം 120.26 രൂപ നൽകേണ്ടി വന്നു. ഇത്തരത്തിലുള്ള അനാവശ്യ സർവീസ് ചാർജ് ഒഴിവാക്കിയാൽ ഡിജിറ്റൽ ബാങ്കിംഗ് നല്ലതു തന്നെയാണ്.

സർവീസ് ചാർജുകൾക്ക് സർക്കാർ നിയന്ത്രണം വേണം

സജിത റഷീദ്
മൈൻഡ് മോജോ ഫൗണ്ടർ, ചീഫ് മെന്പർ, കൊച്ചി

വലിയ ഇടപാടുകൾ നടത്തുന്പോൾ ഡിജിറ്റൽ ബാങ്കിംഗാണ് നല്ലത്. നിലവിൽ ഞാൻ നടത്തുന്ന ഇടപാടുകളിൽ മിക്കതും ഡിജിറ്റൽ ബാങ്കിംഗ് വഴിയാണ് ചെയ്യുന്നത്. സർവീസ് ചാർജുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയാൽ കൂടുതൽ ആളുകൾ ഡിജിറ്റൽ ബാങ്കിംഗ് പ്രയോജനപ്പെടുത്തും. ചെറിയ ഇടപാടുകൾക്ക് കറൻസി ഉപയോഗിക്കാം. ഇതാണ് കൂടുതൽ സൗകര്യപ്രദവും.

നേരിട്ടുള്ള കറൻസി ഇടപാടാണ് നല്ലത്

ടിൻറു ജിന്നി
വീ, ഇടുക്കി

നേരിട്ടുള്ള കറൻസി ഇടപാടാണ് നല്ലത്. കാരണം കൂടുതൽ സുരക്ഷ നേരിട്ടുള്ള ഇടപാടുകൾക്കായിരിക്കും ഉണ്ടാകുക. പിഒഎസ് മെഷീനുകൾ വഴി ഇടപാടുകൾ നടത്തുന്പോൾ ചിലപ്പോൾ നമ്മുടെ എടിഎം കാർഡിെൻറ വിവരങ്ങൾ ചോർന്നേക്കാം. ബാങ്കുകളാണ് പിഒഎസ് മെഷീനുക നൽകുന്നതെങ്കിലും സ്വകാര്യ വ്യക്തികളാണ് ഇത് കൈകാര്യം ചെയ്യുന്നത്. മാത്രമല്ല കൂടുതൽ തുക ഈടാക്കാനുള്ള സാധ്യതയുമുണ്ട്. ഓരോ ഇടപാട് കഴിയുന്പോഴും നുടെ അക്കൗണ്ട് പരിശോധിച്ച് കൃത്യമായ തുകയാണോ അക്കൗണ്ടിൽ് നിന്ന് പിൻവലിച്ചിരിക്കുന്നത് എന്നതും പരിശോധിക്കേണ്ടി വരുന്നു. പക്ഷേ നേരിട്ട് പണം നൽകുകയാണെങ്കിൽ ഈ പ്രശ്നമുദിക്കുന്നില്ല.


ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കണം

ജോഷ്വാ പീറ്റർ ജോണ്‍
മാർക്കറ്റിംഗ് മാനേജർ, കോർ ഡയഗ്നോസിസ്, കൊച്ചി

നേരിട്ട് ബാങ്കിൽ ചെന്നു നടത്തേണ്ടിയിരുന്ന പല ഇടപാടുകളും ഇന്ന് ഞാൻ മൊബൈൽ ബാങ്കിംഗ് ഉപയോഗിച്ചാണ് നടത്തുന്നത്. ഷോപ്പിംഗ് കൂടുതലും ഓണ്‍ലൈനിൽ നിന്നായതുകൊണ്ടു തന്നെ ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിച്ചാണ് സാധനങ്ങൾ വാങ്ങുന്നത്. സൂപ്പർ മാർക്കറ്റുകളിൽ നിന്നു സാധനം വാങ്ങുന്പോഴും കാർഡ് ഉപയോഗിക്കുന്നു. വളരെ ചുരുങ്ങിയ ആവശ്യങ്ങൾക്കു മാത്രമേ ഇപ്പോൾ നേരിട്ട് പണം ഉപയോഗിക്കേണ്ടി വരുന്നുള്ളു. ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനുള്ള കൂടുതൽ നടപടികൾ സർക്കാരിെൻറ ഭാഗത്തുനിന്നുണ്ടാകണം. ഇൻറർനെറ്റ് അടക്കമുള്ള കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കൂടുതൽ ആളുകൾ ഡിജിറ്റൽ ഇടപാടുകളിലേക്കെത്തും.

ഡിജിറ്റൽ ഇടപാടുകൾ ഭാവിയിൽ ഗുണംചെയ്യും

ആശാ ജോസഫ്
ലെന ചോക്കോലിക്, പനന്പിള്ളിനഗർ, എറണാകുളം

ഡിജിറ്റൽ ഇടപാടാണ് നല്ലത്. തുടക്കത്തിൽ ബുദ്ധിമുട്ട് നേരിടുമെങ്കിലും ഭാവിയിലേക്ക് ഡിജിറ്റൽ ഇടപാടുകൾ ഗുണംചെയ്യും. കൂടുതൽ പണം കൈയിൽ കൊണ്ടുനടക്കുന്നതിനേക്കാൾ സുരക്ഷ കൂടുതൽ ഉള്ളത് ഡിജിറ്റൽ രൂപത്തിലുള്ള പണത്തിനാണ്. മുൻപ് ഞാൻ ചെറിയ ഇടപാടുകളാണ് ഡിജിറ്റൽ ബാങ്കിംഗിലൂടെ നടത്തിയിരുന്നതെങ്കിൽ കറൻസി റദ്ദാക്കൽ പ്രഖ്യാപനത്തിനു ശേഷം മുഴുവൻ ഇടപാടുകളും ഇപ്പോൾ ഡിജിറ്റൽ ബാങ്കിംഗ് മുഖേനയാണ് നടത്തുന്നത്. ചെറിയ ഇടപാടുകൾക്കായി പേടിഎം തുടങ്ങിയ മൊബൈൽ വാലറ്റുകളും ഉപയോഗിക്കുന്നു.

ഡിജിറ്റൽ ബാങ്കിംഗ് ഗുണം ചെയ്തില്ല

എ.എസ്. വിപിൻ
സ്റ്റാഫ് നഴ്സ്, എസ്എഐഎംഎസ്, ഇൻഡോർ

ആവശ്യമായ അടിസ്ഥാന സൗകര്യം ഏർപ്പെടുത്താതെ നടപ്പിലാക്കിയ ഡിജിറ്റൽ ബാങ്കിംഗ് സമൂഹത്തിന് യാതൊരു ഗുണവും ഉണ്ടാക്കിയിട്ടില്ല. രാജ്യത്തിെൻറ ചുരുങ്ങിയ ഇടങ്ങളിൽ മാത്രമാണ് ഡിജിറ്റൽ ബാങ്കിംഗിന് ആവശ്യമായ സൗകര്യങ്ങൾ ഉള്ളത്. പലയിടത്തും മികച്ച നെറ്റ്വർക്കുകൾ പോലും ലഭ്യമല്ല. വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടാകണം പൊതുജനങ്ങൾക്ക് ഇത്തരത്തിലുള്ള സേവനങ്ങൾ നൽകേണ്ടിയിരുന്നത്.

പ്രോസസിംഗ് ഫീസും ഈടാക്കുന്നു

വി.എ. റസ്സൽ
മാർക്കറ്റിംഗ് എക്സിക്യൂിവ്, കൊച്ചി

നോിൽ നിന്ന് പണം ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്പോൾ എല്ലാ ഇടപാടിനും സർവീസ് ചാർജ് നൽകേണ്ട അവസ്ഥയാണ്. 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് യാതൊരുവിധ പ്രോസസിംഗ് ഫീസും ഈടാക്കുകയില്ല എന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതെങ്കിലും പല ഇടപാടുകൾ നടത്തുന്പോഴും പ്രോസസിംഗ് ചാർജ് നൽകേണ്ടി വരുന്നു. മൊബൈൽ വാലറ്റുകൾ വഴി ഇടപാടുകൾ നടത്തുന്പോഴാണ് കൂടുതൽ പണം സർവീസ് ചാർജെന്ന പേരിൽ നൽകേണ്ടി വരുന്നത്.

സൗകര്യപ്രദമാണ്

ബോബിൻ വി. ഫ്രാൻസിസ്
മുരിക്കാശേരി

കൂടുതൽ ഇടപാടുകൾ ഓണ്‍ലൈനായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയിൽ പണമിടപാടുകളെല്ലാം തന്നെ കാഷ്ലെസ് ആയിരിക്കും. അതുകൊണ്ടു തന്നെ ഡിജിറ്റൽ പണമിടപാട് നമ്മുടെ രാജ്യത്തിന് വേണ്ടതു തന്നെയാണ്. ആരംഭത്തിലുള്ള ചെറിയ പ്രശ്നങ്ങൾ തുടക്കത്തിലെ തന്നെ പരിഹരിച്ചാൽ വളരെ കാര്യക്ഷമതയോടെ ഡിജിറ്റൽ ഇടപാടുകൾ നടത്താനാകും. ചെറിയ ഇടപാടുകൾ കൂടി മുഴുവൻ ഡിജിറ്റലിലേക്കു വന്നാൽ ചില്ലറയുടെ പ്രശ്നങ്ങളും ഒഴിവാക്കാനാകും. നിലവിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയുപയോഗിച്ച് വിവിധയിടങ്ങളിൽ ഇടപാടുകൾ നടത്തുന്നുണ്ട്. ഇവിടെയൊന്നും ചില്ലറയ്ക്കുവേണ്ടിയുള്ള പ്രശ്നങ്ങളുമില്ല.

മനീഷ് മാത്യു