മുന്തിരിവള്ളികൾക്കു പിന്നിൽ
മൂന്നേ മൂന്നു ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചിട്ടെയുള്ളൂവെങ്കിലും സോഫിയ പോൾ ഇന്ന് മലയാളസിനിമാരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്ത്രീസാന്നിധ്യമാണ്. സോഫിയ പോളിന്‍റെ വിശേഷങ്ങളിലേക്ക്...

എെൻറയൊരു സ്വപ്നമായിരുന്നു അത് മലയാളത്തിന്‍റെ നടനവിസ്മയം മോഹൻലാലുമായി ചേർന്നൊരു ചിത്രം. തിരക്കഥാകൃത്ത് സിന്ധുരാജ് ഈ കഥ പറയുന്പോൾ ഉലഹന്നാൻ എന്ന കഥാപാത്രത്തെ ഞാൻ മോഹൻലാലിൽ കണ്ടെത്തുകയായിരുന്നു. മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന മോഹൻലാൽ ചിത്രത്തിെൻറ പ്രൊഡ്യൂസർ സോഫിയ പോളിന്‍റെ വാക്കുകളാണിത്. പൂത്തു തളിർത്തു നിൽക്കുന്ന മുന്തിരിവള്ളികളെപ്പോലെ സോഫിയയുടെ മുഖത്ത് നിറഞ്ഞ സന്തോഷം കാണാനാകും. ബോക്സോഫീസിൽ അന്പതുകോടി കടന്ന ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം നിർമിച്ച് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച സോഫിയ പോളിന്‍റെ ഏറ്റവും പുതിയ ചിത്രം മുന്തിരിവള്ളികൾ തളിർക്കുന്പോൾ തിയറ്ററുകളിൽ നിറഞ്ഞോടി. അഞ്ജലി മേനോന്‍റെ ബാംഗ്ലൂർ ഡേയ്സ്, ഡോ. ബിജുവിെൻറ കാടു പൂക്കുന്ന നേരം, ഇപ്പോൾ ഇതാ ജിബു ജേക്കബിന്‍റെ മുന്തിരിവള്ളികൾ തളിർക്കുന്പോൾ... മൂന്നേ മൂന്നു ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചിട്ടെയുള്ളൂവെങ്കിലും സോഫിയ പോൾ ഇന്ന് മലയാളസിനിമാരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്ത്രീസാന്നിധ്യമാണ്. സോഫിയ പോളിെൻറ വിശേഷങ്ങളിലേക്ക്...

സിനിമാ നിർമാണത്തിലേക്ക്

സിനിമയോട് ഏറെ ഇഷ്ടമുള്ള കുടുംബമാണ് ഭർത്താവിേൻറത്. അദ്ദേഹത്തിന്‍റെ അച്ഛന് കൊല്ലത്ത് ഒരു സിനിമാതിയറ്റർ തന്നെ ഉണ്ട്. ഭർത്താവിന്‍റെ ചേട്ടൻ പീറ്ററിനും സിനിമാതിയറ്ററും നിർമാണവുമൊക്കെയുണ്ട്. എെൻറ സിനിമാസ്വപ്നങ്ങൾക്ക് അവരുടെയെല്ലാം പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നു. സിനിമയെ ഒരു ബിസിനസ് ആയില്ല ഞാൻ കാണുന്നത്. ആ കലയെ ഞാൻ വളരെയധികം സ്നേഹിക്കുന്നുണ്ട്.

ഞാൻ ലാലേട്ടൻ ഫാൻ എങ്കിലും....

ഞാൻ പക്കാ ലാലേട്ടൻ ഫാനാണ്. കുടുംബവും അതുപോലെതന്നെയാണ്. എങ്കിലും ആദ്യം നിർമിച്ചത് മമ്മൂക്കയുടെ മകെൻറ സിനിമയാണ്.

സിനിമാ നിർാണ രംഗത്തേക്ക് വന്ന സമയത്ത് ആദ്യസിനിമ അൻവർ റഷീദിനെക്കൊണ്ട് ചെയ്യിപ്പിക്കണമെന്നു മൂത്തമകൻ സെഡിൻ പോൾ പറഞ്ഞു. പക്ഷേ ആ സമയം അൻവർ തിരക്കിലായിരുന്നു. അഞ്ജലി മേനോെൻറ പുതിയ സിനിമ നിർമിക്കുന്ന കാര്യം അൻവർ അന്നു പറഞ്ഞിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായിട്ടാണ് അൻവർ വിളിച്ചത്. ബാംഗ്ലൂർ ഡേയ്സിെൻറ കോ പ്രൊഡ്യൂസർ ആകാമോയെന്നു ചോദിച്ചു. സമ്മതം മൂളി. ദുൽഖറും നിവിനും ഫഹദും ഉൾപ്പെടെയുള്ള യുവതാരനിര ആ ചിത്രം ഗംഭീരമാക്കി.

മോഹൻലാൽ എന്ന വിസ്മയം

കുട്ടിക്കാലം മുതൽ ലാലേെൻറ ഫാനാണ് ഞാൻ. ലാലേട്ടെൻറ സിനിമ ടിവിയിലുണ്ടോയെന്നാണ് പത്രം വന്നാൽ ആദ്യം നോക്കിയിരുന്നത്. അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യണമെന്ന മോഹവുമായിട്ടാണ് ഈ മേലയിലേക്ക് എത്തിയതും.


ലൈല ഓ ലൈലയുടെ സെറ്റിൽ വച്ചാണ് ഞാൻ ആദ്യമായി ലാലേട്ടനെ കാണുന്നത്. ബാംഗ്ലൂർ ഡേയ്സിെൻറ പ്രൊഡ്യൂസർ എന്നു പറഞ്ഞ് പരിചയപ്പെട്ടു. സിനിമ ചെയ്യാമെന്ന് അന്നേ അദ്ദേഹം സമ്മതിച്ചതാണ്.
മുന്തിരിവള്ളികൾ തളിർക്കുന്പോൾ ചെയ്യുന്പോൾ മുഴുവൻ സമയവും ഞാൻ സെറ്റിൽ ഉണ്ടായിരുന്നു. ലാലേട്ടെൻറ ആ മാജിക് ഞാൻ നേരിട്ട് കണ്ടതാണ്. ഓരോ ഷോട്ടും റിയൽ ആയാണ് അദ്ദേഹം അഭിനയിക്കുന്നത്. അദ്ദേഹത്തിെൻറ ഓരോ അഭിനയവും വിസ്മയിപ്പിക്കുന്നതായിരുന്നു. കാമറയ്ക്കു മുന്നിലെത്തുന്പോൾ അതുവരെ കണ്ട ആൾ അല്ലാതായി മാറുംപോലെയാണ്. സ്ക്രീനിൽ നമ്മൾ കണ്ടിട്ടുള്ള ആ അഭിനയം നേരിൽ കണ്ടപ്പോൾ നല്ലൊരു എക്സിപീരിയൻസ് ആയിരുന്നു അത്. അദ്ദേഹത്തിെൻറ എളിമ ഏവരെയും ആകർഷിക്കുന്നതാണ്.

ആദ്യം വിഷമിച്ചു

സിനിമ പൂർത്തിയായപ്പോഴാണ് തിയറ്റർ സമരം വന്നത്. ക്രിസ്മസ് കഴിഞ്ഞിട്ടാണ് ചിത്രം തിയറ്ററിൽ എത്തിയത്. ആ സമയത്ത് അൽപം വിഷമം ഉണ്ടായി. പക്ഷേ പിന്നീട് കിട്ടിയ ഫീഡ് ബാക്ക് എല്ലാം സന്തോഷിപ്പിക്കുന്നതായിരുന്നു. കുടുംബം, മക്കൾ എന്നുള്ള നല്ലൊരു സന്ദേശം ചിത്രത്തിലൂടെ നൽകുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞു. പ്രണയം നഷ്ടപ്പെവർക്ക് പ്രണയം വീണ്ടെടുക്കാനുള്ള കരുത്ത് ഈ ചിത്രത്തിലൂടെ കിട്ടിയെന്ന് പലരും എന്നെ വിളിച്ചു പറഞ്ഞു. പള്ളികളിൽ പോലും ഈ സിനിമ കാണാൻ നിർദേശിച്ചതായി അറിഞ്ഞു. ഇതൊക്കെ കേട്ടപ്പോൾ തികച്ചും അഭിമാനം തോന്നി.

ഞാൻ എറണാകുളം പദ്മ തിയറ്റിലാണ് ചിത്രം കണ്ടത്. ആദ്യ ഷോയുടെ റെസ്പോണ്‍സ് തന്നെ സന്തോഷം നൽകുന്നതായിരുന്നു.

വനിത നിർമാതാവ്

നിർമാതാവ് സ്ത്രീയായതുകൊണ്ട് പ്രത്യേകിച്ച് വിഷമം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാവരും നല്ല രീതിയിൽതന്നെയാണ് ഇടപെട്ടിരുന്നത്. ആരേയും ദ്രോഹിക്കാതിരിക്കുക, അപ്പോൾ എല്ലാവരിൽ നിന്നും നല്ല ബഹുമാനവും സ്നേഹവും കിട്ടും. ഇതാണ് എന്‍റെ പോളിസി.

കുടുംബവിശേഷങ്ങൾ

സ്വദേശം കൊല്ലത്താണെങ്കിലും ഞങ്ങൾ 20 വർഷമായി ദുബായിയിൽ സ്ഥിരതാമസമാണ്. ഭർത്താവ് ജയിംസ് പോൾ. ദുബായിയിൽ ബിസിനസ് ചെയ്യുന്നു. അദ്ദേഹം പല സിനിമകളുടെയും നിർമാണവും വിതരണവുമൊക്കെ നിർവഹിച്ചിട്ടുണ്ട്. ഞങ്ങൾക്ക് രണ്ടു മക്കളാണ്. മൂത്തയാൾ സെഡിൻ പോൾ, ഭാര്യ ലിൻസി വർഗീസ്.അവർക്ക് ഒന്നരവയസുള്ള മകളുണ്ട് അമീലിയ. രണ്ടാമത്തെ മകൻ കെവിൻ പോൾ. ഞങ്ങളും രണ്ടു മക്കളും ചേർന്നാണ് ബിസിനസ് നടത്തുന്നത്. കൊച്ചിയിൽ നിർമാണ സാമഗ്രികളുടെ ഒരു ഷോറൂം അടുത്തിടെ തുടങ്ങുകയുണ്ടായി. എല്ലാത്തിലുമുപരി സിനിമ തന്നെയാണ് എന്‍റെ പാഷൻ.

സീമ മോഹൻലാൽ