Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Sthreedhanam |


വേനൽക്കാല ഭക്ഷണം
വേനൽക്കാലം എല്ലാവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. വേനൽക്കാലത്ത് ആഹാരകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും കുറയ്ക്കുവാനാവും. വേനൽക്കാല ഭക്ഷണത്തെക്കുറിച്ച് അറിയാം...

ഇടയ്ക്കിടെ വെള്ളം കുടിക്കാം

വേനൽക്കാലത്ത്, ദാഹിക്കുന്നതിനു കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാ വെള്ളം, മോര് എന്നിവ കുടിക്കണം. ശരീരം നന്നായി ചൂടായിരിക്കുമ്പോൾ തണുത്ത സാധനങ്ങളോ ഐസ്ക്രീമോ കഴിക്കരുത്. വെള്ളം തണുപ്പ് മാറ്റി കുടിക്കുക. നമ്മൾ നന്നായി വിയർക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ജലാംശം നഷ്‌ടപ്പെടുന്നു.

ശീതള പാനീയങ്ങൾ വേണ്ട

സോഡ, പെപ്സി, കോള എന്നിവ ഉപേക്ഷിക്കുക. ഇതിലെ പ്രിസർവേറ്റിവ്സ്, നിറം, മധുരം എന്നിവ ശരീരത്തിന് ഹാനികരമാണ്. തന്നെയുമല്ല, ശീതള പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് കുടലിെൻറ പ്രവർത്തനത്തെ ബാധിക്കും. കൂടാതെ ഇവയുടെ അമിതോപയോഗം രക്‌തത്തിലെ ഫോസ്ഫറസിെൻറ അളവ് കൂട്ടുകയും കാൽസിയം എല്ലുകളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമാകുകയും ചെയ്യും. ഇങ്ങനെ എല്ലുകൾക്ക് തേയ്മാനം സംഭവിക്കുന്നു.

സോഫ്റ്റ് ഡ്രിംഗ്സ്, ശരീരത്തിലെ ലവണാംശം കുറയ്ക്കുന്നു. തന്മൂലം ദഹനപ്രക്രിയ, താറുമാറാകും.
പ്രകൃതിദത്തമല്ലാത്ത ഒട്ടുമിക്ക പാനീയങ്ങളിലും പഞ്ചസാര, നിറം, ഗന്ധം, സിട്രിക് ആസിഡ്, സോഡിയം ബൈക്കാർബണേറ്റ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. കുപ്പി തുറക്കുമ്പോൾ നുരയും പതയുമായി പുറത്തുചാടാൻ വേണ്ടി കടുത്തമർദ്ദത്തിൽ കാർബൺ ഡൈഓക്സൈഡും ഒപ്പമുണ്ടാകും. ഇതു കുടിക്കുന്തോറും ദാഹം ഇരിയാകുന്നു. ശരീരത്തിൽ അവശേഷിക്കുന്ന ജലംകൂടി ഇവ വലിച്ചു മാറ്റുന്നതാണ് ഇതിന് കാരണം.

പഴങ്ങൾ കഴിക്കാം

സാലഡ്, പഴങ്ങൾ എന്നിവ കൂടുതൽ ഉപയോഗിക്കുക. ജ്യൂസ് വേണമെങ്കിൽ ഫ്രഷ്ജ്യൂസ് മധുരം ഇടാതെ കുടിക്കാം. പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവ പരമാവധി കുറയ്ക്കുക. അമിതമായ ഉപ്പ്, ഉപ്പിലിട്ട ഭക്ഷണങ്ങൾ, എരിവ്, പുളി എന്നിവ കുറയ്ക്കുക. ഈ സമയത്ത് എണ്ണ കുറവുള്ള ഭക്ഷണമാണ് കൂടുതൽ ഉത്തമം. വറുത്തതും പൊരിച്ചതുമായ സമോസ, പഫ്സ്, ചിപ്സ് തുടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കണം.

ഉന്മേഷം നൽകും ഇളനീർ

വേനലിലും ഊർജസ്വലരായി തിളങ്ങണമെങ്കിൽ പ്രകൃതി നൽകുന്ന പോഷകസമൃദ്ധമായ ഭക്ഷണത്തിലേക്ക് മാറണം. ഉന്മേഷം ലഭിക്കാൻ ഉത്തമമായ പാനീയമാണ് ഇളനീർ. ദാഹവും ക്ഷീണവും അകറ്റാൻ ഉത്തമ പാനീയം ഇളനീർ തന്നെയാണ്. ഇളനീരിൽ ശരീരത്തിന് ഹിതകരമായ തോതിൽ പ്രകൃതിദത്തമായ ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

ഇളനീർ (100 മില്ലി)

കലോറി 17.4 കലോറി
പൊാസ്യം 312 മി.ഗ്രാം
കാൽസ്യം 29 മി.ഗ്രാം
മഗ്നീഷ്യം 30 മി.ഗ്രാം
സോഡിയം 105 മി.ഗ്രാം
ഫോസ്ഫറസ് 37 മി.ഗ്രാം എന്നിങ്ങനെയാണ് പോഷക ഘടകങ്ങൾ അടങ്ങിയിരിക്കുന്നത്.

അണുബാധ തടയാം

വേനൽക്കാലരോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മൂത്രത്തിലെ അണുബാധ. പ്രമേഹരോഗികൾ ഒഴികെ മറ്റുള്ളവർക്ക് ഇളനീർ ഒരു ഔഷധമായി ഉപയോഗിക്കാവുന്നതാണ്. ഒരു ഇളനീർ ഒരു ഏലക്ക ചതച്ചിട്ട് വച്ച് ഒരു മണിക്കൂറിനുശേഷം സേവിക്കുക. ശരീരം മാലിന്യമുക്‌തമാക്കാൻ ഈ പ്രയോഗം നല്ലതാണ്. സ്വാദിഷ്ടമായ പാനീയങ്ങളിൽ ഒന്നാണിത്.

വേനൽക്കാല വിഭവങ്ങൾ

തണ്ണിമത്തൻ– ഇഞ്ചി കൂളർ


ആവശ്യമുള്ള സാധനങ്ങൾ

തണ്ണിമത്തൻ (കഷണങ്ങളാക്കിയത്) 200 ഗ്രാം
ഇഞ്ചി ഒരു ചെറിയ കഷണം
തേൻ ഒരു ടേബിൾ സ്പൂൺ
പുതിനയില അഞ്ചെണ്ണം

തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ അടിച്ചു തണുപ്പിച്ച് വിളമ്പുക.



ബീറ്റ്റൂട്ട് ആപ്പിൾ സാലഡ്

ആവശ്യമുള്ള സാധനങ്ങൾ
ബീറ്റ്റൂട്ട് (ചെറിയ കഷണങ്ങളാക്കി
വേവിച്ചത്) –ഒരെണ്ണം
ആപ്പിൾ (ചെറിയ കഷണങ്ങളാക്കിയത്) –ഒരെണ്ണം
സെലറി (ചെറുതായി അരിഞ്ഞത്) ഒരു തണ്ട്
നാരങ്ങാ നീര് ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മാതളനാരങ്ങ (കുരുമാത്രം എടുത്തത്) പകുതി
കുരുമുളക് (ചതച്ചത്) പാകത്തിന്
പിക്കിൾഡ് ഓനിയൻ 5 എണ്ണം
(ചുവന്നുള്ളി, വിനാഗിരി, ഉപ്പ്, പച്ചമുളക് എന്നിവയുടെ മിശ്രിതം രണ്ട് ദിവസം വയ്ക്കുക. ഇതാണ് പിക്കിൾഡ് ഓനിയൻ).

തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു പാത്രത്തിൽ യോജിപ്പിക്കുക. കുരുമുളക് ചതച്ചത്, നാരങ്ങാനീരും ഉപ്പും ചേർത്ത് മെല്ലെ യോജിപ്പിക്കുക. പിന്നീട് തണുപ്പിച്ച് ഉപയോഗിക്കാം.

അനിത ജോൺസൺ
ചീഫ് ഡയറ്റീഷൻ, ലിസി ഹോസ്പിറ്റൽ, എറണാകുളം

ജിലുമോൾ കാലുകളിൽ മെനഞ്ഞത് ജീവിതവിജയം
രണ്ടു കൈകളുമില്ലാതെ ജനിച്ച ജിലുമോൾ മരിയറ്റ് തോമസ് ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുകയാണ്.
ഡോ. സിംഗർ
ആതുരസേവനരംഗത്തും സംഗീതലോകത്തും ഒരുപോലെ തിളങ്ങുന്ന വ്യക്തിയാണ് ഡോ.(മേജർ)
60+ ഭക്ഷണം
അറുപതു വയസിനു ശേഷം വാർധക്യത്തിെൻറ ആലസ്യം ബാധിച്ചു തുടങ്ങും. ഈ പ്രായത്തിൽ സ്ത്രീകളിൽ
ക്ഷയരോഗികളിലെ പ്രമേഹ സാധ്യതകൾ
ക്ഷയരോഗവും പ്രമേഹവും രണ്ടു വ്യത്യസ്ത രോഗങ്ങളാണിവ. ക്ഷയരോഗം പകരും എന്നാൽ പ്രമേഹം പകരില്ല.
ഹരീഷിന്‍റെ നടനവഴികൾ
"എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണമനസോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാകാൻ പ്രപഞ്ചം മുഴുവൻ അവനൊപ്പം നിൽക്കും’
പരസ്യങ്ങളിൽ വഞ്ചിതരാകല്ലേ...
കഷണ്ടി മാറ്റാനുള്ള എണ്ണ, മീശയില്ലാത്തവർക്ക് മീശ വളരാനുള്ള നെയ്യ്, കൂടുതൽ സുന്ദരിയാകാനുള്ള ടോണിക്...
നാടകമേ ജീവിതം
വിശപ്പ് മാറ്റാനും നല്ല വസ്ത്രം ധരിക്കാനുമുള്ള ആഗ്രഹംകൊണ്ടാണ് പത്താംക്ലാസ് കഴിഞ്ഞ ഉടൻ തന്നെ രജിത എന്ന പതിനാറുകാരി
വഴുതനങ്ങ വിഭവങ്ങൾ
വഴുതനങ്ങ (കത്രിക്ക)കൊണ്ട് ഉണ്ടാക്കാവുന്ന അഞ്ചു വിഭവങ്ങളാണ് രുചിക്കൂട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആ രുചിക്കൂട്ട് അറിയാം...
വേനൽക്കാല ഭക്ഷണം
വേനൽക്കാലം എല്ലാവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. വേനൽക്കാലത്ത്
ചില വീട്ടുകാര്യങ്ങൾ
വീട് ഒരു സ്വപ്നമാണ്. ഒരു വ്യക്‌തിയുടെയും കുടുംബത്തിെൻറയും ഏറെനാളത്തെ സ്വപ്നമാണു വീടായി മാറുന്നത്.
അഴകു നിറയുന്ന അടുക്കളയൊരുക്കാം
പിന്നാംപുറത്തു നിന്നിരുന്ന അടുക്കള ഇന്ന് അകത്തളങ്ങളിലെ അഴകേറുന്ന ഇടമായി മാറുകയാണ്.
പിള്ളവാതത്തെ അറിയാം
ഞങ്ങളുടെ മക്കളുടെ കുട്ടിക്കാലം എങ്ങനെ ഭാവനയിൽ കാണാനാണ് ആഗ്രഹമെന്ന് മാതാപിതാക്കളോടു ചോദിച്ചാൽ
കർട്ടൻ വിസ്മയം
അവധിക്കാലം തങ്ങളോടൊപ്പം ചെലവഴിക്കാനെത്തുന്നുവെന്ന് സുധീഷിന്‍റെ അച്ഛന്‍റെ ഫോൺ വന്നപ്പോൾ തുടങ്ങിയതാണ്
അച്ഛനും വേണം ഉത്തരവാദിത്വം
വീട്ടുകാര്യം നോക്കലും മക്കളെ പഠിപ്പിക്കലുമൊക്കെ അമ്മമാരുടെ മാത്രം ചുമതലയാണെന്ന് കരുതുന്നവരാണ് നമ്മളിൽ
ശ്ശെ... ഞാനറിഞ്ഞില്ല
ഒന്നാം ക്ലാസുകാരിയായ കുക്കുവിനെ രാത്രിയിൽ രണ്ടു മൂന്നു തവണ മൂത്രമൊഴിപ്പിച്ചിാണ് അമ്മ കിടത്താറുള്ളത്.
മക്കൾ നല്ലവരാകണമെങ്കിൽ...
അച്ഛനമാർ പറയുന്നത് മക്കൾ അനുസരിക്കുന്നില്ല, എന്തിനും ഏതിനും ദേഷ്യം... ഇതൊക്കെ ഇന്നത്തെ മാതാപിതാക്കളുടെ പരാതിയാണ്.
പണക്കൊഴുപ്പിന്‍റെ കലാമേളയോ?
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ 57ാമതു സംസ്‌ഥാന സ്കൂൾ കലോത്സവം ജനുവരി 16 മുതൽ 22 വരെ കണ്ണൂരിൽ നടന്നു
കുറഞ്ഞ ചെലവിൽ കിടപ്പുമുറി
പൂമുഖം കഴിഞ്ഞാൽ വീടിെൻറ പ്രധാന ആകർഷണമാണ് കിടപ്പുമുറി. മറ്റെന്ത് സൗകര്യങ്ങളുണ്ടായാലും കിടപ്പുമുറി
പ്രണയം പെയ്തിറങ്ങുകയാണ്
പ്രണയത്തിനുവേണ്ടിയുള്ള ദിനമാണു വാലൈൻറൻസ് ഡേ. പ്രണയിക്കുന്നവർക്കും പ്രണയം കൊതിക്കുന്നവർക്കും
രഞ്ജിനി ഹാപ്പിയാണ്
പ്രശസ്ത ഗായിക രഞ്ജിനി ജോസ് ഇപ്പോൾ ഇടയ്ക്കിടെ വെള്ളിത്തിരയിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
കൂർക്ക വിഭവങ്ങൾ
നീളത്തിലരിഞ്ഞ സവാളയും തേങ്ങാക്കൊത്തും വാട്ടി ഉപ്പും വെള്ളവും ഒരു നുള്ള് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് പൊടിയാത്തവിധം വേവിക്കുക. വെള്ളം വറ്റിക്കഴിയുമ്പോൾ,
വെറും പണമല്ല, ഡിജിറ്റൽ മണി
ആഴ്ചയിലൊരിക്കലുള്ള ഷോപ്പിംഗിനിറങ്ങിയതാണ് ബീ*. എല്ലാ ദിവസവും കയറുന്ന കടയിൽനിന്നു മാറി ഓഫറുകൾ കൂടുതലുള്ള
മുരിങ്ങയില പുളിശേരി
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ മൂപ്പിക്കുക. ഇതിലേക്കു തക്കാളിയും പച്ചമുളകും ചേർത്തു വഴറ്റിയശേഷം
സ്മാർട്ട് ഗെയിംസ്
കൗമാരം വസന്തകാലമാണ്. മനസിലും ശരീരത്തിലും ഉണർവും ഉന്മേഷവും നിറഞ്ഞുകവിയേണ്ട നാളുകൾ.
കൗമാരക്കാരിലെ വിഷാദ രോഗങ്ങൾ...
മാനസികവും ശാരീരികവുമായ അനേകം മാറ്റങ്ങൾ വരുന്നകാലമാണ് കൗമാരപ്രായം. ഈ പ്രായക്കാരിൽ ഏറ്റവും
കാൽപനികതയെ തഴുകി
ജീവിതത്തിന്റെ വിരസതകൾ കഴുകിക്കളഞ്ഞു മനസും ശരീരവും ശുദ്ധമാക്കുന്നവയാണു യാത്രകൾ. പുതിയ കാഴ്ചകൾ,
വിവാഹം 18 കഴിഞ്ഞുതന്നെ മതി
കേരളത്തിൽ പെൺകുട്ടികളുടെ നിയമാനുസൃതമായ വിവാഹപ്രായം 18 വയസാണ്. എങ്കിലും വടക്കേ മലബാറിലെ
ഓർക്കിഡ് വസന്തം
അരാൻഡ സലയാ റെഡ്, നിസാർ പിങ്ക്, വൈറ്റ് കെ ഓറഞ്ച്... കല്ലറയ്ക്കൽ വീടിന്റെ കവാടത്തിനു മുന്നിൽ പരിശുദ്ധ കന്യകാമാതാവിന്റെ
കൗമാരപ്രായക്കാരിലെ സിനിമാ അനുകരണം
ഒരു വ്യക്‌തിയുടെ ജീവിതകാലഘട്ടങ്ങളിലെ ഏറ്റവും വർണഭരിതവും അതോടൊപ്പം തന്നെ സംഘർഷഭരിതവുമായ ഒരു കാലഘട്ടമാണ് കൗമാരകാലഘട്ടം. ശൈശവത്തിൽ നിന്ന് യൗവനത്തിലേക്കുള്ള
മുടി കൊഴിച്ചിൽ
സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പരസ്യങ്ങളിൽ കാണുന്ന എണ്ണകൾ മാറിമാറി പരീക്ഷിച്ചിട്ടും
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.