Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Youth |


എന്‍റെ അമ്മ എന്‍റെ ടീച്ചർ
രണ്ട് അമാരോടുള്ള സ്നേഹം. അതാണ് എ.പി.അശ്വനിയെക്കുറിച്ചുള്ള ഈ കുറിപ്പിെൻറ കാതൽ. ഒന്നു പെറ്റ. മറ്റേത് അമ്മ മലയാളം. സ്നേഹത്തിെൻറ ഈ തണൽവഴികളിലൂടെ അവൾ നടന്നു. കാലം അവൾക്കായി കാത്തുവച്ചത് ഭാഗ്യത്തിെൻറ ഔദാര്യമായിരുന്നില്ല, മറിച്ച് അർഹതയ്ക്കുള്ള അംഗീകാരമായിരുന്നു. കേരള സർവകലാശാല എംഎ മലയാളം പരീക്ഷയിൽ അശ്വനി ഒന്നാം റാങ്കിൽ വിജയിച്ചു. റാങ്കിനപ്പുറം ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സത്യത്തിൽ അശ്വനിയെ മലയാളികൾ ഇന്നു തിരിച്ചറിയുന്നത്.

അശ്വനിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരു ഭാഗം ഇങ്ങനെ:

എഴുത്തും വായനയും അറിയാത്ത ഒരു അമ്മയുടെ മകളാണു ഞാൻ. ഒരുപാടു മക്കൾ ഉള്ള വീട്ടിലെ നടുവിലെ സന്തതിയായ എെൻറ അമ്മയെ പഠിക്കാൻ വിടുന്നതിൽ അന്ന് ആർക്കും താത്പര്യമുണ്ടായിരുന്നില്ല. അടുക്കളയുടെ പുകയ്ക്കുള്ളിൽ എല്ലാവർക്കും വച്ചുവിളമ്പി തീർന്നുപോയ ബാല്യത്തെക്കുറിച്ച് എെൻറ അമ്മ എനിക്കു പറഞ്ഞുതരുമായിരുന്നു. മത്സരവേദികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുമ്പോഴൊക്കെ പലരും ചോദിച്ചിട്ടുണ്ട് അമ്മ ടീച്ചറാണോ എന്ന്. അതേ, എെൻറ അമ്മ എെൻറ ടീച്ചർ ആണെന്ന് ഞാൻ ഉത്തരം പറയും. അമ്മയിലൂടെയാണ് ഞാൻ ഈ ലോകത്തെ ആദ്യമായി കാണുന്നത്. ബോംബെയിൽ നിന്ന് അച്ഛൻ അയയ്ക്കുന്ന കത്തുകൾ വായിക്കാൻ കഷ്‌ടപ്പെടുന്ന അമ്മയെ കണ്ടപ്പോഴാണ് വായിക്കാൻ പഠിക്കണം എന്ന ചിന്ത മനസിൽ ഉണ്ടായത്. പിന്നെ ബസിലെ ചെറിയ ചെറിയ ബോർഡുകൾ വായിച്ചു തുടങ്ങി. എന്നിലൂടെയാണ് എെൻറ അമ്മ എഴുത്തു പഠിക്കുന്നത്, ചെറുതായെങ്കിലും വായിക്കാൻ പഠിക്കുന്നത്. ഞാൻ എഴുതുമ്പോൾ, പഠിക്കുമ്പോൾ, സംസാരിക്കുമ്പോൾ കൗതുകത്തോടെ നോക്കുന്ന കണ്ണുകളെ ഇപ്പോഴും അമ്മയിൽ കാണാം...

‘‘ഫേസ്ബുക്കിൽ എെൻറ ലൈഫ് ഞാൻ തുറന്നെഴുതാറുണ്ട്. നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും എഴുതിയതിനു കടുത്ത എതിർപ്പുകളുണ്ടായി. ഒരിക്കൽ കേസുവരെ ഉണ്ടായി. ഫേസ്ബുക്കിൽ ഒത്തിരി സുഹൃത്തുക്കളുണ്ട്. നല്ല സപ്പോർട്ടാണ് എല്ലാവരും. ഞാൻ ധാരാളം സമ്മാനങ്ങൾ നേടിയിട്ടും ഞങ്ങളുടെ നാട്ടിൽ ആരും അഭിനന്ദിക്കില്ല. ഒരു നല്ല വാക്കുപോലും പറയില്ല. എല്ലാക്കാര്യങ്ങളിലും സപ്പോർട്ടായി നിൽക്കുന്നതു ഫേസ്ബുക്കിലുള്ളവരാണ്...’’ യുവ എഴുത്തുകാരി എ.പി. അശ്വനി മനസുതുറക്കുന്നു അമ്മയെക്കുറിച്ച്, കവിതയെക്കുറിച്ച്, കാര്യവട്ടത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്...

‘സന്തോഷം’

‘വൈറലാകണമെന്നു കരുതി എഴുതിയതല്ല. കാമ്പസിൽ പോയ ആദ്യദിനത്തിലും അവിടെ നിന്നിറങ്ങിയ അവസാന ദിനത്തിലും അമ്മയുടെ സ്വാധീനം എന്തായിരുന്നുവെന്ന് എനിക്ക് എഴുതണമെന്നു തോന്നി. കാര്യവട്ടത്തു ക്ലാസ് തുടങ്ങിയ ദിനം. ആദ്യം കുട്ടികളാണു സംസാരിച്ചത്. അന്നു നല്ല രീതിയിൽ ആശയങ്ങൾ അവതരിപ്പിച്ചതിനു രക്ഷിതാക്കളും അധ്യാപകരുമെല്ലാം എന്നെ അഭിനന്ദിച്ചിരുന്നു. മറ്റുകുട്ടികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസത്തിലും തൊഴിൽമേഖലയിലുമെല്ലാം മികച്ചുനിൽക്കുന്നവരായിരുന്നു. അവരെല്ലാം അവരുടെ മക്കളെക്കുറിച്ചു വളരെ ഗംഭീരമായി പറഞ്ഞപ്പോൾ എല്ലാവരും കരുതിയത് എെൻറ അമ്മയായിരിക്കും ഏറ്റവും നന്നായി സംസാരിക്കുകയെന്ന്. പക്ഷേ, ‘സന്തോഷം’ എന്ന് ഒറ്റവാക്കിൽ എല്ലാം ഒതുക്കി അമ്മ സീറ്റിൽ വന്നിരുന്നു. അമ്മയ്ക്കു വാസ്തവത്തിൽ അതു വലിയ സങ്കടമായി... ’

അമ്മ പ്രാർഥിക്കുന്നത്...

‘ഞാൻ കൊച്ചു ക്ലാസിൽ പഠിക്കുമ്പോൾ അമ്മ അടുത്തുവന്നിരുന്നു നോക്കുമായിരുന്നു. ബസിെൻറ ബോർഡൊക്കെ അത്യാവശ്യം വായിക്കാനും പേരെഴുതി ഒപ്പിടാനുമൊക്കെ അമ്മ അങ്ങനെയാണു പഠിച്ചെടുത്തത്. അമ്മയ്ക്കിപ്പോൾ വലിയ സന്തോഷമാണ്. അമ്മയ്ക്കു കിട്ടാതെപോയ വിദ്യാഭ്യാസം എനിക്കുണ്ടാകണം എന്നാണ് അമ്മ എപ്പോഴും പറയുന്നത്. അമ്മ പ്രാർഥിക്കുന്നതും ആ ഒരു കാര്യം മാത്രമാണ്.’

ജീവിതകഥ ഇതുവരെ

കടയ്ക്കലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ കൊടിഞ്ഞം എന്ന ഗ്രാമത്തിലാണ് എെൻറ വീട്. അച്ഛൻ അശോകൻ. അമ്മ പ്രകാശിനി. ബന്ധുക്കളുടെ എതിർപ്പു വകവയ്ക്കാതെ അച്ഛൻ അമ്മയെ വിവാഹം കഴിച്ചതോടെയാണ് തെൻറ ജീവിതത്തിൽ നല്ലതു സംഭവിച്ചതെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കടബാധ്യതകളെത്തുടർന്ന് അച്ഛൻ ജോലിതേടി മുംബൈയ്ക്കു പോയി. ബന്ധുക്കളെല്ലാം ചേർന്നു ഞങ്ങളെ അവിടെനിനന് ഇറക്കിവിട്ടു. പല ബന്ധുവീടുകളിലും അഗതികളായി താമസിച്ചു. അമ്മയുടെ അപ്പച്ചിയായിരുന്നു വലിയ ആശ്രയം. ആ സമയത്തു ഞാൻ സ്കൂളിൽ പഠിക്കുകയായിരുന്നു. അതിനിടെ അച്ഛൻ മുംബൈയിൽ നിന്നു നാട്ടിലെത്തി. ഒരു ചെറിയ വീടുവച്ചു. പിന്നീടു ഗൾഫിൽ പോയി കടമെല്ലാം തീർത്തു. ഭേദപ്പെട്ട ഒരു വീടുവച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അച്ഛൻ നാട്ടിലേക്കു മടങ്ങി. ഒന്നര വർഷത്തോളം ചികിത്സയിലായിരുന്നു. ഇപ്പോൾ സെയിൽസ്മാനായി പോകുന്നു. അമ്മ തൊഴിലുറപ്പു പദ്ധതിയിൽ പോകാറുണ്ട്.

മാത്യു സാറും ന്യായവിലയും

സ്കൂൾ, കോളജ് കാലങ്ങളിൽ ധാരാളം കവിതകൾ വായിച്ചിരുന്നു, ചിലതൊക്കെ എഴുതിയിരുന്നു. അഞ്ചൽ സെൻറ് ജോൺസ് കോളജിലെ മാത്യു വർഗീസ് സാറാണ് ഞാൻ എഴുതുന്നതു കവിതയാണെന്നു പറഞ്ഞത്. പ്രസിദ്ധീകരണത്തിന് അയയ്ക്കാൻ പ്രേരിപ്പിച്ചു. ന്യായവില എന്ന കവിത മാധ്യമത്തിൽ വന്നു. സാർ നല്ല അഭിപ്രായം പറഞ്ഞതോടെ പിന്നെയും എഴുതണമെന്നു തോന്നി. മാത്യുസാറാണ് കാര്യവം കാമ്പസിൽ ചേർന്നു പഠിക്കണമെന്നു പറഞ്ഞത്. പക്ഷേ മാത്യുസാർ ഒരപകടത്തിൽ അകാലത്തിൽ ജീവിതത്തിൽ നിന്നു മറഞ്ഞു.

കാര്യവട്ടം

എഴുത്തിനും ചിന്തയ്ക്കും തുറന്ന ഒരിടം കിട്ടിയതു കാമ്പസിലെത്തിയശേഷമായിരുന്നു. പിന്നീടാണു മാതൃഭൂമിയിലും ദേശാഭിമാനിയിലും കലാകൗമുദിയിലുമൊക്കെ കവിതകൾ വന്നുതുടങ്ങിയത്. പല്ലികൾ, ദേഹവും ദേഹിയും, പെൺബുദ്ധി, സീതാശുദ്ധി, രാഷ്്ട്രീയം, നഷ്‌ടക്കടൽ... അങ്ങനെ മുപ്പതിനടുത്തു കവിതകൾ. എഴുതിയതെല്ലാം അച്ചടിച്ചുവന്നിട്ടുണ്ട്. പ്രോത്സാഹനം കിട്ടുമ്പോഴാണ് എഴുതണമെന്നു തോന്നുന്നത്. കവിത മാഗസിനുകളിൽ പ്രസിദ്ധീകരിച്ചു വരുമ്പോൾ വലിയ സന്തോഷമാണ് അമ്മയ്ക്ക്. അമ്മ അതു ജോലി സ്‌ഥലത്തൊക്കെ കൊണ്ടുപോയി എല്ലാവരെയും കാണിക്കും.

‘മത്സരത്തൊഴിലാളി’

പ്രസംഗത്തിനും ഉപന്യാസരചനയ്ക്കും മുമ്പ് പോകാറുണ്ടായിരുന്നു. കാമ്പസിൽ വന്നശേഷമാണ് ഡിബേറ്റിനു പോയിത്തുടങ്ങിയത്. എല്ലാ മത്സരങ്ങൾക്കു പോകുമ്പോഴും അമ്മയെയും കൂടെ കൂട്ടിയിരുന്നു. അടുത്തിടെ ചില ആരോഗ്യപ്രശ്നങ്ങൾ മൂലം അമ്മ യാത്രകൾ ഒഴിവാക്കി. കാഷ് അവാർഡു കിട്ടുന്ന മത്സരങ്ങൾക്കെല്ലാം യൂണിവേഴ്സിറ്റി അനുവാദത്തോടെ ഞാൻ പോകുമായിരുന്നു. മിനിമം 3000 രൂപ കിട്ടുമായിരുന്നു തിരുവനന്തപുരത്ത്. അതു കിട്ടിക്കഴിഞ്ഞാൽ ഹോസ്റ്റൽ ഫീസിനു വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ടിവരില്ല. 20 വയസായ ഒരു ആൺകുട്ടിയെ സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി വീട്ടുകാർ പ്രചോദിപ്പിക്കാറുണ്ടല്ലോ. ഒരു പെൺകുട്ടിയും അങ്ങനെതന്നെ ചെയ്യേണ്ടതാണെന്ന് എനിക്കു തോന്നി. കാമ്പസിൽ എല്ലാവരും എന്നെ മത്സരത്തൊഴിലാളി എന്നാണു വിളിച്ചിരുന്നത്. ഏറ്റവുമധികം സഹായിച്ചതു കാമ്പസിലെ ലൈബ്രറി തന്നെയാണ്. എല്ലാം അവിടെയുണ്ട്. നമ്മൾ അതു വേണ്ടവിധം ഉപയോഗിച്ചാൽമതി. ഈ കാമ്പസിനൊരു പ്രത്യേകതയുണ്ട്... നമ്മൾ എന്തായിത്തീരണമെന്ന് ആഗ്രഹിക്കുകയും കുറച്ചു ശ്രമിക്കുകയും ചെയ്താൽ ഈ കാമ്പസ് അതു നേടിത്തരും.

ഒമ്പതു നക്ഷത്രങ്ങൾ

മത്സരങ്ങൾക്കും മറ്റും പോകുന്നതിനാൽ റഗുലറായി ക്ലാസിൽ പോകുന്ന ഒരാളായിരുന്നില്ല ഞാൻ. എെൻറ ക്ലാസിൽ സെക്കൻഡ് റാങ്ക് ആർക്കാണെന്ന് ഇപ്പോൾ പറഞ്ഞുമാത്രമേ എനിക്കറിയുകയുള്ളൂ. കുത്തിയിരുന്നു പുസ്തകം വായിക്കുന്ന ഒരാളായിരുന്നില്ല ഞാൻ. റാങ്ക് കിട്ടാൻ വേണ്ടി പഠിച്ചിരുന്നില്ല. ഹെഡ് റാവുസാർ ഉൾപ്പെടെ ഒമ്പതു പേരും ഒമ്പതു നക്ഷത്രങ്ങളായിരുന്നു. ക്ലാസിൽ അധ്യാപകർ മിക്കപ്പോഴും ചോദ്യങ്ങളാവും ഉന്നയിക്കുന്നത്. നമുക്കുകൂടി ചിന്തിക്കാൻ ഒരു സ്‌ഥലം തന്നിരുന്നു. അവർ കുറച്ചുകാര്യങ്ങൾ പറഞ്ഞുവയ്ക്കും. ബാക്കി കാര്യങ്ങൾ അന്വേഷിക്കാനുള്ള ഒരു സ്പേസ് ഉണ്ടാവും; ചിന്തിക്കാനും.

കോളജ് അധ്യാപികയാവണം

എംഫിലിനു ശേഷം പിഎച്ച്ഡി ചെയ്യണമെന്നാണു വിചാരിക്കുന്നത്. കോളജ് അധ്യാപിക ആവാനാണ് എനിക്കിഷ്‌ടം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എംഫിൽ മലയാളത്തിനു പഠിക്കുകയാണിപ്പോൾ. ഒരു പൂവിരിയുന്നതുപോലും ഞാനിവിടെയുണ്ടെന്നു ലോകത്തോടു പറയാനല്ലേ. അതുപോലെ ഞാനെഴുതുന്ന കവിതകൾ എല്ലാവരും വായിക്കണമെന്ന ആഗ്രഹമുണ്ട്. എഴുത്ത് വിപുലമാക്കണമെന്ന് ആഗ്രഹമുണ്ട്.

ടി.ജി.ബൈജുനാഥ്

കണ്ണനെയോർത്ത് നയന പാടി...
തിരുവനന്തപുരത്തെ ഒരു റസിഡന്‍റ്സ് അസോസിയേഷെൻറ വാർഷികാഘോഷങ്ങൾ തകൃതിയായി നടക്കുന്നു.
വിജയ ബിന്ദു
കേവലം ഒരു കൗതുകകാഴ്ചയല്ല ബിന്ദു സജിത്ത്കുമാറിെൻറ ജീവിതം. ഇതൊരു അത്ഭുതകഥയാണ്.
ഫാൻസി പാദസരങ്ങൾ
അന്പലപ്പറന്പിലെ ആൽമരച്ചുവിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരന്പുകൾക്കിടയിലൂടെ
ഒന്നു കൈയടിക്കു...
രാ​ജ​സ്ഥാ​നി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മ​ക​ളി​ൽ​നി​ന്നു സി​വി​ൽ സ​ർ​വീ​​സ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​തു​വ​രെ​യു​ള്ള
ട്രെൻഡി ത്രെഡ് ബാംഗിൾസ്
കണ്ണടച്ചു തുറക്കും മുന്പേയാണ് ഫാഷൻ മാറി മറിയുന്നത്. ഇന്നത്തെ ട്രെൻഡ് ഇറങ്ങി രണ്ടു ദിവസം കഴിയുന്പോൾ ഫീൽഡ് ഒൗട്ട് ആകും
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
രാ​ജ​ല​ക്ഷ്മി... ഈ ​പേ​ര് സി​നി​മ​യോ​ട് ചേ​ർ​ത്ത് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യി. ഇ​ന്നും ഒ​രു തു​ട​ക്ക​കാ​രി​യു​ടെ
കോളജിൽ പോകാൻ ഭയം
നിർമല കേരളത്തിൽ ഒരു നഴ്സിംഗ് കോളജിൽ പഠിക്കുവാനായി ചേർന്നു. ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്.
ഇരട്ടത്തിളക്കത്തിൽ സിമി
കൊല്ലം തട്ടാമലയിലുള്ള നാട്യബ്രഹ്മ എന്ന നൃത്തവിദ്യാലയത്തിലെ അധ്യാപിക സിമി ബൈജു ഇപ്പോൾ നർത്തകി
വേനലിൽ തിളങ്ങാൻ ടി ഷർട്ടുകൾ
വേനൽക്കാലമായതു മുതൽ പതിവു വസ്ത്രങ്ങൾക്കു റെസ്റ്റ് കൊടുത്തിരിക്കുകയാണ് യൂത്ത്. ഇപ്പോഴത്തെ ട്രെൻഡ്
പേപ്പർ ക്വല്ലിംഗ് ടുലിപ്
പച്ച നിറത്തിലുള്ള ക്വല്ലിംഗ് പേപ്പറുകൾ. ഇലയ്ക്കും തണ്ടിനും പച്ചയുടെ തന്നെ വേറെ വേറെ ഷേഡുകൾ ഉപയോഗിച്ചാൽ വളരെ നല്ലത്.
അശ്വതി സ്പീക്കിംഗ്
അശ്വതിയെ കോമഡി സൂപ്പർ നൈറ്റ് പരിപാടി കണ്ടിട്ടാണ് കൂടുതൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്
അണിയാം, സാൻഡ് സ്റ്റോണ്‍ മാലകൾ
മാല വിപണിയിലെ ട്രെൻഡി ഐറ്റം സാൻഡ് സ്റ്റോണ്‍ മാലകളാണ്. നീളത്തിലോ ഡബിൾ ലെയറായോ
മുന്തിരിവള്ളികൾക്കു പിന്നിൽ
മൂന്നേ മൂന്നു ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചിട്ടെയുള്ളൂവെങ്കിലും സോഫിയ പോൾ ഇന്ന് മലയാളസിനിമാരംഗത്ത്
നടനതാരം
നൃത്തവേദിയിലെ വിസ്മയ സാന്നിധ്യമാണ് സോനു സതീഷ്. നാട്യത്തോടൊപ്പം അഭിനയവും കൂടിയാകുന്പോൾ സോനു വ്യത്യസ്തയാകുന്നു. സോനുവിനെക്കുറിച്ച് ഏറെ പറയേണ്ടതില്ല.
സ്റ്റൈലാകാൻ സെപ്റ്റം റിംഗ്
പഴയകാല സ്ത്രീകളെ സുന്ദരിമാരാക്കിയിരുന്ന മൂക്കിെൻറ അഗ്രത്ത് അണിയുന്ന മൂക്കുത്തി (സെപ്റ്റം റിംഗ്)യാണ് ലേറ്റസ്റ്റ് ട്രെൻഡ്. സെലിബ്രിറ്റികൾ മുതൽ സാധാരണ യുവതികൾ വരെ...
മാലകളിലെ വൈവിധ്യം
കാഴ്ചയിൽ വലിയതും ഭംഗിയേറിയതുമായ മാലകളോടാണ് സ്ത്രീകൾക്ക് എന്നും പ്രിയം. അവസരങ്ങൾക്ക് ചേരുന്ന രീതിയിൽ ഒരുങ്ങി പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഫാഷൻ ലിസ്റ്റിലെ
എന്‍റെ അമ്മ എന്‍റെ ടീച്ചർ
രണ്ട് അമാരോടുള്ള സ്നേഹം. അതാണ് എ.പി.അശ്വനിയെക്കുറിച്ചുള്ള ഈ കുറിപ്പിെൻറ കാതൽ.
സംഗീതവഴിയേ.....
മലയാള ചലച്ചിത്ര സംഗീത സംവിധാന ലോകത്തിൽ സ്ത്രീസാന്നിധ്യം നന്നേ കുറവാണ്. മുൻകാലത്ത് മറുനാുകാരിയായ ഉഷ ഖന്ന, ഇപ്പോൾ പുതിയ തലമുറയിൽ നേഹാനായർ.. അങ്ങനെ
പ്രണയവര്‍ണങ്ങള്‍
പ്ര​ണ​യ​ത്തി​നു​വേ​ണ്ടി​യു​ള്ള ദി​ന​മാ​ണു വാ​ലന്‍റൈൻ​സ് ഡേ. ​പ്ര​ണ​യി​ക്കു​ന്ന​വ​ർ​ക്കും പ്ര​ണ​യം കൊ​തി​ക്കു​ന്ന​വ​ർ​ക്കും
റെഡ് ഔട്ട്, പിങ്ക് * ഗോൾഡൻ ഇൻ...
സ്നേഹത്തിെൻറ നിറം രക്‌തവർണ്ണമാണ്. പ്രണയത്തിനായി രക്‌തം ചീന്തിയവരുടെ സ്മരണയ്ക്കാകും ഒരുപക്ഷെ
പുഞ്ചിരി തൂകൂ... കൂടുതൽ ആത്മവിശ്വാസത്തോടെ...
ഒരു പുഞ്ചിരി ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഒട്ടേറെയാണ്. കൂടുതൽ ആവിശ്വാസത്തോടെ പുഞ്ചിരിക്കാൻ തീർച്ചയായും മനോഹരമായ ചുണ്ടുകൾ വേണം. വെറുതെ ഒരു ലിപ്സ്റ്റിക്ക് മാത്...
പെൺവിജയഗാഥ
കേരരളത്തിൽ സ്റ്റാർട്ടപ് സംരംഭകർ വേരുറപ്പിച്ചു തുടങ്ങുന്നതെയുള്ളു. ആശയത്തിന്റെ പ്രായോഗികത മുതൽ ഇൻകുബേഷൻ, ഫണ്ടിംഗ് എന്നു തുടങ്ങി വെല്ലുവിളികളിലൂടെ തന്നെയാണ്
കഥയെഴുതുന്ന കവിത
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത
ഫാഷൻ ചാർട്ടിൽ കളിമൺ ആഭരണങ്ങൾ
നിന്റെ തലയിലെന്താ, കളിമണ്ണാണോയെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്. കളിമണ്ണിൽ തീർത്ത ആഭരണങ്ങൾക്ക്
പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ മാത്രം നിറയുന്നു. മുട്ടറ്റം വരെ മുടി നീട്ടി വളർത്താനൊന്നും ...
ഒരുക്കം മൂന്നു മാസം മുമ്പേ
കല്യാണത്തിന് മൂന്നു മാസം മുൻപ് ഒരുക്കം തുടങ്ങണം. പാർലറിൽ പോകുന്നത് കൂടാതെ വീട്ടിൽ വച്ചു തന്നെ മുടിക്കും ചർമത്തിനും സംരക്ഷണം നൽകാം.
പട്ടിന്റെ പ്രൗഢിയിൽ സറീന റൊയാൽ
ആരെയും മോഹിപ്പിക്കുന്ന വിവാഹസാരികളുടെ പുതിയ ശേഖരമാണ് തിരുവനന്തപുരത്തെ സിൽക്ക് സാരികളുടെ എക്സ്ക്ലൂസീവ് ഷോറുമായ സറീന റൊയാലിൽ ഒരുക്കിയിരിക്കുന്നത്.
ടെംപിൾ ജ്വല്ലറി
പണ്ടുകാലത്ത് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ദേവീ–ദേവന്മാരുടെ വിഗ്രഹങ്ങളെ അണിയിക്കാനുപയോഗിച്ച ആഭരണങ്ങളാണിവ. ഭരതനാട്യം, കുച്ചിപ്പുടി നർത്തകരും ഇതേ രീതിയിലുള്ള
ട്രെൻഡി 2016
ന്യൂജെൻ ഗാൽസിന് ട്രെൻഡി ഐറ്റംസ് സമ്മാനിച്ച വർഷമാണ് 2016. ഫാഷൻ ആക്സസറീസ് ചാർട്ടിൽ കൊച്ചു മൂക്കുത്തി മുതൽ വലിയ മാല വരെ ഇടം പിടിച്ചു. 2016 വിടവാങ്ങുമ്പോൾ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.