പുതിയ മാരുതി ഡിസയർ
ഹാച്ച്ബാക്കായ സ്വിഫ്റ്റിനു പരിഷ്കാരമുണ്ടായാൽ അതിനെ അടിസ്‌ഥാനമാക്കി നിർമിച്ച സെഡാനായ ഡിസയറിനും നവീകരണം ഉണ്ടാകുമല്ലോ. സ്വിഫ്റ്റിനെക്കാൾ മുമ്പ് സെഡാൻ പതിപ്പ് വിപണിയിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ബാഹ്യ രൂപത്തിലും ഇൻറീരിയറിലും കാര്യമായ വ്യത്യാസമുള്ള പുതിയ ഡിസയറിെൻറ എൻജിന് മാറ്റമുണ്ടാവില്ല.

1.2 ലിറ്റർ കെ സീരീസ് പെട്രോൾ, 1.3 ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിനുകൾ ഉപയോഗിക്കും. അഞ്ച് സ്പീഡ് മാന്വൽ, എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ടാകും. ഭാരം കുറഞ്ഞ ബലേനോ പ്ലാറ്റ്ഫോമിൽ നിർമിക്കുന്നതുകൊണ്ടുതന്നെ പുതിയ ഡിസയറിന് കൂടുതൽ മൈലേജ് പ്രതീക്ഷിക്കാം. ബലേനോ ഹാച്ച്ബാക്ക് ഉത്പാദിപ്പിക്കുന്ന ഗുജറാത്ത് പ്ലാൻറിലാണ് ഡിസയറും നിർമിക്കുക. മെയ് മാസം പുതിയ ഡിസയർ വിപണിയിലെത്തും.