ഹോണ്ട ബ്രിയോ
ഹോണ്ട  ബ്രിയോ
Friday, February 3, 2017 7:24 AM IST
നഗരവാസികൾക്ക് ഇണങ്ങുന്ന ഹാച്ച്ബാക്കായാണ് ഹോണ്ട ബ്രിയോ 2011 ഇന്ത്യൻ വിപണിയിലെത്തിയത്. മാരുതി, ഹ്യുണ്ടായി മോഡലുകളുമായുള്ള മത്സരത്തിൽ ബ്രിയോ വിപണിയിൽ പിന്തള്ളപ്പെങ്കെിലും മോശമല്ലാത്ത വിൽപ്പന ബ്രിയോയ്ക്ക് നേടാനായി. അഞ്ച് വർഷത്തിനു ശേഷം ആദ്യമായി ബ്രിയോയിൽ പരിഷ്കാരം നടത്തിയിരിക്കുകയാണ് ഹോണ്ട കാർസ് ഇന്ത്യ. നവീകരിച്ച ബ്രിയോയെ ടെസ്റ്റ് ഡ്രൈവിലൂടെ പരിചയപ്പെടാം.

രൂപകൽപ്പന

പുതിയ അമെയ്സിെൻറ കൂടെപ്പിറപ്പെന്നു പറയിക്കുന്നതാണ് നവീകരിച്ച ബ്രിയോയുടെ മുൻഭാഗം. ഗ്രിൽ, ഹെഡ് ലാംപ് എന്നിവ അടക്കം മുൻഭാഗത്തിനു അമെയ്സുമായി അത്രയ്ക്കുണ്ട് സാമ്യം. അമെയ്സിെൻറ ഗ്രില്ലിൽ ക്രോം സാന്നിധ്യമുണ്ടെന്നു മാത്രം. വശങ്ങളിൽ യാതൊരു മാറ്റവുമില്ല. ടെയ്ൽ ലാംപിെൻറ ഉൾഘടനയിൽ ചെറിയ മാറ്റവും എൽഇഡി ലൈറ്റുകളുള്ള റിയർ സ്പോയ്ലറുമാണ് പിന്നിലെ പുതുമ. ബ്രിയോയുടെ സവിശേഷതയായ ഗ്ലാസ് ഹാച്ച് നിലനിർത്തിയിരിക്കുന്നു. വൈപ്പർ നീക്കം ചെയ്ത് പകരം ഡീഫോഗർ പിന്നിലെ ഗ്ലാസിനു നൽകിയിുണ്ട്.

ഡാഷ്ബോർഡ് രൂപകൽപ്പന പഴഞ്ചനാണെന്ന പരാതിയ്ക്ക് പുതിയ ബ്രിയോയിൽ ഹോണ്ട പരിഹാരം കണ്ടിട്ടുണ്ട്. അമെയ്സിലും ബിആർവിയിലും കണ്ടതരം ഡാഷ്ബോർഡാണ് നൽകിയിരിക്കുന്നത്. സമാനവില നിലവാരമുള്ള മറ്റേതൊരു ഹാച്ച് ബാക്കിേൻറതിനേക്കാൾ ഗുണമേന്മയുള്ള നിർമിതിയാണ് ഇതിേൻറത് .ഡിജിറ്റൽ എസി കൺട്രോൾ , ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ടൂ ഡിൻ മ്യൂസിക് സിസ്റ്റം , ആകർഷകമായ ഇൻസ്ട്രമെൻറ് ക്ലസ്റ്റർ എന്നിവയും പുതിയ കാര്യങ്ങളാണ്. പുറമേ കാണുംപോലെയല്ല അതിവിശാലമാണ് ഇൻറീരിയർ . മുന്നിലും പിന്നിലും ആവശ്യം പോലെ ലഗ് ഹെഡ് റൂമുണ്ട്. പിൻ സീറ്റ് രണ്ട് പേർക്ക് ഇരിക്കാനാണ് അനുയോജ്യം. 3610 മിമീ നീളമുള്ള കാറിനുള്ളിൽ യാത്രക്കാർക്ക് കൂടുതൽ ഇടം നല്കാനുള്ള ഹോണ്ടയുടെ അത്യുത്സാഹം ലഗേജ് സ്പേസ് കുറച്ചുകളഞ്ഞു. 175 ലീറ്റർ മാത്രമാണ് ലഗേജ് കപ്പാസിറ്റി ( എറ്റിയോസ് ലിവ 251 ലീറ്റർ, ഗ്രാൻഡ് ഐ ടെൻ256 ലീറ്റർ, സ്വിഫ്ട്204 ലീറ്റർ).

എൻജിൻ പെഹ്ലഫോമൻസ്

എൻജിനു മാറ്റമില്ല. അമെയ്സിനു ഉപയോഗിക്കുന്ന 1.2 ലിറ്റർ നാലു സിലിണ്ടർ ഐ വിടെക് പെട്രോൾ എൻജിനാണ് ബ്രിയോയ്ക്കും. 6000 ആർപിഎിൽ 87 ബിഎച്ച്പി ലഭിക്കും. അഞ്ച് സ്പീഡ് മാനുവൽ , ഓോമാറ്റിക് ഗീയർ ബോക്സ് ഓപ്ഷനുകളുണ്്. ഹോണ്ടയുടെ മറ്റേതൊരു മോഡലിനെപ്പോലെയും മികച്ചതാണ് ഹാച്ച്ബാക്കിെൻറ പ്രകടനം. മണിക്കൂറിൽ 100 കിമീ വേഗത്തിലും ബ്രിയോയ്ക്ക് കിതപ്പില്ല. നല്ല സ്‌ഥിരതയുമുണ്ട്.


തിരക്കുനിറഞ്ഞ നഗരവീഥികളിലെ യാത്രയ്ക്കും ഏറെ അനുയോജ്യമാണ് ബ്രിയോ. ഹോണ്ട കാറുകളുടെ സവിശേഷതയായ കികുറഞ്ഞ ക്ലച്ച് ബ്രിയോയിലും കാണാം. ഗീയർമാറ്റം ഏറെ സുഖകരമാക്കാൻ ഇതിനു കഴിയുന്നു. മികച്ച ടോർക്ക് ഡെലിവറി മൂലം സെക്കൻഡ് ഗീയറിൽ തന്നെ നിരങ്ങി നീങ്ങാം. കൊള്ളാവുന്ന പ്രകട*ത്തിനൊപ്പം മികച്ച മൈലേജും ബ്രിയോ ഉറപ്പു നൽകുന്നു. ലിറ്ററിനു 18.50 കിമീ (ഓോമാറ്റിക്കിന് 16.50 കിമീ / ലിറ്റർ) മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

വളരെ കൃത്യതയുണ്ട് സ്റ്റിയറിങ്ങിന്. ഒറ്റക്കൈ കൊണ്ട് യൂ ടേൺ എടുക്കാം. എ പില്ലർ മെലിഞ്ഞതായതുകൊണ്ടുതന്നെ വളവുകളിലും മെച്ചപ്പെ റോഡ് കാഴ്ച ഡ്രൈവർ സീറ്റിലിരിക്കുമ്പോൾ ലഭിക്കുന്നു. ഡ്രൈവർ സീറ്റിെൻറ ഉയരം ക്രമീകരിക്കാം. റിയർ എസി വെൻറ് ഇല്ലെങ്കിൽ കൂടി പാസഞ്ചർ ക്യാബിനിൽ പെന്ന്െ തണുപ്പ് നിറയ്ക്കാൻ എസിയ്ക്ക് കഴിയുന്നുണ്ട്.

അവസാനവാക്ക്

പുറമേ ചെറുത്, ഉള്ളാലെ വലുത്, കരുത്തും മൈലേജുമുള്ള പെട്രോൾ എൻജിൻ എന്നിങ്ങനെ നല്ലൊരു സിറ്റി കാറിനു വേണ്ട എല്ലാ ഗുണങ്ങളും ബ്രിയോയ്ക്കുണ്ട്. നഗരങ്ങളിൽ ജീവിക്കുന്ന ചെറിയ കുടുംബങ്ങൾക്ക് ഏറെ അനുയോജ്യം. ഇൻറീരിയറിെൻറ രൂപകൽപ്പന കാലഹരണപ്പെതാണെന്ന പരാതി നവീകരിച്ച ബ്രിയോ പരിഹരിക്കുന്നു. എതിരാളികളായ മാരുതി സ്വിഫ്ട്, ടൊയോ എറ്റിയോസ് ലിവ, ഹ്യുണ്ടായി ഗ്രാൻഡ് ഐ 10 , മഹീന്ദ്ര കെയുവി 100 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രിയോയുടെ വില ആകർഷകമല്ല. പക്ഷേ അവയ്ക്കൊന്നും ഹോണ്ടയുടെ ബ്രാൻഡ് മൂല്യവും ഗുണമേന്മയും വിശ്വാസ്യതയും അവകാശപ്പെടാനില്ലല്ലോ.

ടെസ്റ്റ് ഡ്രൈവ്
വാഹനത്തിനു കടപ്പാട് : വിഷൻ ഹോണ്ട,
സിമെൻറ് കവല, കോട്ടയം. ഫോൺ: 95260 51175.