നല്ല ലൈംഗിക ജീവിതത്തിനു മനസും ശരീരവും സജ്‌ജമാക്കാം
നല്ല ലൈംഗിക ജീവിതത്തിനു മനസും ശരീരവും സജ്‌ജമാക്കാം
Sunday, August 14, 2016 3:48 AM IST
ദൈവം മനുഷ്യനു നൽകിയിരിക്കുന്ന വരദാനങ്ങളിലൊന്നാണ് ലൈംഗികത. നമ്മുടെ യാഥാസ്‌ഥിതിക സമൂഹത്തിൽ നിന്ന് ഇതിനെപ്പറ്റി വലിയ അവബോധമൊന്നും ചെറുപ്പത്തിൽ ലഭിച്ചുകാണുകയില്ല. എന്നാൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് നല്ല ലൈംഗിക ജീവിതം (വിവാഹശേഷമുള്ള ജീവിതം) ഒരു വ്യക്‌തിയുടെ ശാരീരികവും മാനസികവുമായി ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണെന്നാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശക്‌തിയെ വർധിപ്പിക്കുന്നു. മാനസിക സമ്മർദ്ദം അകറ്റുന്നു. പുരുഷന്മാരിൽ പ്രോസ്റ്റ്ഗ്രന്ഥിയെ കാൻസറിൽ നിന്നു സംരക്ഷിക്കുന്നു. പങ്കാളികൾ തമ്മിലുള്ള അടുപ്പവും വർധിപ്പിക്കുന്നു. ശരീരത്തിൽ പോസിറ്റീവായ കെമിക്കലുകളെ ഉത്പാദിപ്പിച്ച് മൂഡ് നോർമലായി സൂക്ഷിക്കുകയും വേദനകളെ ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു.

മിക്കവാറും ആളുകളിൽ വാർധക്യം വരെ നല്ല ലൈംഗികത ആസ്വദിക്കുവാൻ സാധിക്കും. സ്ത്രീകളിൽ ആർത്തവവിരാമത്തോടെ ലൈംഗികമായ താൽപര്യം കുറയാം. എന്നാൽ പുരുഷന്മാരിൽ ഈ ആഗ്രഹം ഒരിക്കലും കുറയുന്നില്ല. അതിനാൽ സ്ത്രീയും പുരുഷനും ഇതു മനസിലാക്കി വേണം വിവാഹബന്ധത്തിൽ ഏർപ്പെടാൻ. സ്ത്രീശരീരത്തിലെ മാറ്റങ്ങളെപ്പറ്റിയും പുരുഷന്മാർ അറിഞ്ഞിരിക്കണം.

<യ> മനസിനെ ഒരുക്കാം

നല്ല ലൈംഗികജീവിതം നമ്മുടെ ചിന്തകളിൽ തുടങ്ങുന്നു. കൗമാരപ്രായത്തിൽ തന്നെ ഇതേപ്പറ്റി ശരിയായ അറിവുകൾ നേടിയെടുക്കുക. അശ്ലീല ചിത്രങ്ങളിലൂടെയോ മാസികകളിലൂടെയോ ലഭിക്കുന്ന അറിവ് ഭാവിയിൽ പങ്കാളിയുമായി ശരിയായ ലൈംഗികജീവിതം നയിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. അത്തരത്തിലുള്ള അനുഭൂതികളെപ്പറ്റി ചിന്തിച്ച്, പ്രതീക്ഷിച്ച് വിവാഹം കഴിക്കുന്ന ഒരാൾ തന്റെ ജീവിതത്തിൽ പല താളപ്പിഴകളും പ്രതീക്ഷിക്കണം. കൗമാരത്തിൽ പുരുഷന്മാരെയോ സ്ത്രീകളെയോ പറ്റി വികലമായി മനസിലാക്കുന്നവർക്കും ഇതു സംഭവിക്കാം.

ലൈംഗികത തെറ്റാണെന്നും അത് അറുപ്പോടുകൂടിയോ വെറുപ്പോടുകൂടിയോ കാണേണ്ട കാര്യമാണെന്നും ചിന്തിക്കരുത്. ഓരോ വ്യക്‌തിക്കുമുള്ള ലൈംഗികാസക്‌തിയുടെ തോതിൽ വ്യത്യാസങ്ങൾ ഉണ്ടാവുമെന്നും മനസിലാക്കി മാത്രം വിവാഹം കഴിക്കുക.

വികാരപൂർണമായ ഇടപെടലിലും സ്നേഹത്തിലും അധിഷ്ഠിതമായിരിക്കും സ്ത്രീയുടെ ലൈംഗികത. എന്നാൽ പുരുഷന്മാരിൽ ശാരീരികാസക്‌തി കൂടുതലായിരിക്കും. ഇത് വിവാഹത്തിനു മുൻപു തന്നെ രണ്ടുപേരും മനസിലാക്കണം. ലൈംഗികത പരിപാവനമായ ഒരു സിദ്ധിയാണെന്നും അത് വിവാഹത്തിനു മുൻപ് പരീക്ഷിച്ചുനോക്കാൻ പാടില്ലാത്തതാണെന്നും ചെറുപ്പക്കാർ മനസിലാക്കണം. എന്നാൽ മനസിനെ സജ്‌ജമാക്കിയശേഷം വേണം ഇതിൽ ഏർപ്പെടാൻ. ലൈംഗികത പങ്കാളിയോടുള്ള തന്റെ ഉത്തരവാദിത്വമാണെന്നും ഇത് തന്റെ മാത്രം ആസ്വാദനത്തിനുള്ളതല്ലെന്നും മനസിലാക്കണം.

വിവാഹത്തിന് മുൻപ് പലവട്ടം ഇതു പരീക്ഷിച്ചിട്ടുള്ളവരിൽ വിവാഹശേഷം പങ്കാളിയുമായി അടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടാം. ഇതിന് പലപ്പോഴും കൗൺസലിംഗും തെറാപ്പിയും വേണ്ടിവരാം. സ്ത്രീകൾ പലകാര്യങ്ങളിൽ ഒരേസമയം ഏർപ്പെടുന്നവരാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ാൗഹശേ മേസെശിഴ). എന്നാൽ പുരുഷനാകട്ടെ ഒരു സമയം ഒരു കാര്യത്തിൽ ശ്രദ്ധ ചെലത്തും.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ14്വമ2.ഷുഴ മഹശഴി=ഹലളേ>

<യ>വീട്ടുകാര്യങ്ങൾ അൽപസമയത്തേക്ക് മറക്കാം

സ്ത്രീകൾക്ക് ഒരു കാര്യത്തിൽ നിന്ന് അടുത്തതിലേക്ക് മനസ് തിരിയുവാൻ ഒരൽപം സമയം വേണം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഠൃമിശെശേീി ശോല). പലപ്പോഴും നാളത്തെ പ്രാതലിനെപ്പറ്റിയോ, കുട്ടിയുടെ പഠനത്തെപ്പറ്റിയോ ഒക്കെ ചിന്തിച്ചാവും കിടപ്പറയിൽ എത്തുന്നത്. ഈ വക ചിന്തകളൊക്കെ വെടിഞ്ഞ്, താൻ ജീവിതത്തിലെ അനിവാര്യമായ, സുന്ദരമായ ചില നിമിഷങ്ങളിലേക്കാണ് കടക്കുന്നത് എന്നു ചിന്തിച്ചുവേണം ലൈംഗികതയിൽ ഏർപ്പെടാൻ. കുളിച്ച് ശുദ്ധിയായിവേണം കിടപ്പറയിലെത്തുവാൻ. പങ്കാളികൾ തങ്ങളുടെ ജീവിതത്തിലെ കുറ്റവും കുറവും പറഞ്ഞ് പരസ്പരം വാഗ്വാദം ചെയ്യാതെ പരസ്പരം സ്നേഹിക്കാനും മനസിലാക്കാനുമുള്ള ഒരു സമയമായി ഇതിനെ കാണണം. ഇടയ്ക്ക് ‘ അടുക്കളയിൽ പാല് തുറന്നു വെച്ചിരിക്കുന്നു, എന്നും ‘ കൊച്ചുറങ്ങിയോ എന്നു നോക്കട്ടെ‘ എന്നും പറഞ്ഞ് ഓടാതിരിക്കുക. മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കുക. പരസ്പരം സ്നേഹിക്കുകയും സ്നേഹം പ്രകടമാക്കുകയും ചെയ്യുക. അനുഭൂതികളിലല്ല, വ്യക്‌തിയിൽ ശ്രദ്ധിക്കുക. സ്നേഹപൂർണമുള്ള ഒരു തലോടലോ സ്പർശനമോ പങ്കാളിയിൽ വികാരം ഉണർത്തുമെന്ന് മനസിലാക്കുക. ഒരുദിവസം മുഴുവൻ പങ്കാളിയുമായി വഴക്കുണ്ടാക്കിയിട്ട് രാത്രിയിൽ ‘ എന്റെ മനസും ശരീരവും റെഡിയാണ്‘ എന്ന് പറയുന്നതിൽ അർഥമില്ലെന്ന് ഓർക്കുക. പുരുഷന്മാർക്ക് ലൈംഗികത എന്നത് വളരെ പെട്ടെന്ന് സംഭവിക്കാവുന്ന ഒരു കാര്യമാണ്. എന്നാൽ സ്ത്രീകൾ വളരെ വികാരപൂർണമായി പെരുമാറുന്നവരാണെന്ന് മറക്കാതിരിക്കുക. രാത്രിയിൽ കിടക്കുന്നതിനു മുൻപ്, അഭിപ്രായ വ്യത്യാസങ്ങളും ദേഷ്യവുമൊക്കെ പറഞ്ഞുതീർക്കുക. ‘ നിങ്ങൾക്ക് ഇതേ പണിയുള്ളോ? ‘ എന്ന രീതിയിൽ പങ്കാളിയെ കളിയാക്കാതിരിക്കുക. അത് അവരുടെ ആത്മവിശ്വാസത്തെ ചോർത്തിക്കളയും. താനും പങ്കാളിയും ഒന്നാകുന്ന ഈ നിമിഷങ്ങളെ ഇടയ്ക്ക് മനസിൽ തലോലിക്കുക.


<യ>മനസിൽ കാണാം ആ സുന്ദരനിമിഷങ്ങൾ

ആദ്യമായി ഒരു <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ങശിറ ആീറ്യ ഇീിിലരശേീി (ശരീരവും മനസും തമ്മിലുള്ള ബന്ധം) സ്‌ഥാപിക്കുക. നിങ്ങളുടെ പങ്കാളിയെപ്പറ്റി സ്വപ്നം കാണുക. കുറച്ചു സമയം പങ്കാളിയുമായി കൈകോർത്തു പിടിച്ചിരിക്കുക. രണ്ടുപേരും കണ്ണുകളിൽ നോക്കിയിരിക്കട്ടെ. അവസാനമായി നിങ്ങൾ സ്നേഹപൂർവം ലൈംഗികത ആസ്വദിച്ച നിമിഷങ്ങളെപ്പറ്റി ചിന്തിക്കാം. ലൈംഗികത പേടിക്കാനുള്ള ഒന്നല്ല എന്ന ചിന്തയിലേക്ക് പങ്കാളിയെ നയിക്കുക. പങ്കാളിയുടെ ഇഷ്‌ടങ്ങളും കൂടി മാനിച്ച് ഇതിൽ പങ്കുകൊള്ളാം. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ ഇതൊരു പാപമല്ലെന്ന് ചിന്തിക്കുക. സ്വയംഭോഗം ചെയ്യുക, അശ്ലീല ചിത്രങ്ങൾ കാണുക തുടങ്ങിയ കാര്യങ്ങൾ നിങ്ങളുടെ ബന്ധത്തെ ശിഥിലീകരിക്കും. സെക്സിനെപ്പറ്റി ചിന്തിക്കുകയും പങ്കാളിയുമായി സ്നേഹപ്രകടനങ്ങൾ നടത്തുകയും ചെയ്താൽ ലൈംഗികത വളരെ ആസ്വാദ്യമാവും. ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് ഒരു കീഴ്പ്പെടലോ, കീഴ്പ്പെടുത്തലോ അല്ല. പ്രത്യേകിച്ച് ഒരു സമയമോ സ്‌ഥലമോ വേണമെന്ന മിഥ്യാധാരണ അകറ്റുക. രണ്ടുപേർക്കും സ്വാതന്ത്ര്യവും സ്വകാര്യതയും ലഭിക്കുന്ന ഏതു സ്‌ഥലവും സമയവും ഉപയോഗിക്കാം. പങ്കാളിയുടെ ബലഹീനതയിലും ആത്മവിശ്വാസമില്ലായ്മയിലും അനുഭാവപൂർവം പെരുമാറാം.

കൂട്ടുകാരുമായി ലൈംഗിക കഥകളും അനുഭവങ്ങളും പങ്കുവയ്ക്കാതിരിക്കുക. നിങ്ങളുടെ ജീവിതവും അവരുടെ ജീവിതവും അനുഭവങ്ങളും തികച്ചും വ്യത്യസ്തമാണെന്ന് ഓർക്കാം. വിവാഹത്തിന് മുൻപും ശേഷവും സെക്സിനെക്കുറിച്ച് പങ്കാളിയുമായി സംസാരിക്കുക. അവരുടെയും അഭിപ്രായങ്ങൾ മാനിക്കുക. പങ്കാളി എന്റെ അടിമയാണെന്ന് വിചാരിക്കരുത്. ലൈംഗികകാര്യങ്ങളിൽ പൂർണമായി ഇതു ചെയ്യണം, ഇന്നതു ചെയ്യരുതെന്ന് ഉപദേശം തരുവാൻ മറ്റാർക്കും സാധിക്കുകയില്ലെന്നു മനസിലാക്കുക. പങ്കാളിയുമായി കൂടുതൽ നാൾ സ്നേഹപൂർവം ജീവിക്കുമ്പോൾ ലൈംഗികജീവിതവും കൂടുതലായി മെച്ചപ്പെടും. വിവാഹം കഴിക്കാനുദ്ദേശിക്കുമ്പോൾ ആശയവിനിമയത്തിന് അവസരങ്ങളുണ്ടാക്കുക. ഇങ്ങനെ മനസിനെ സജ്‌ജമാക്കാം. പങ്കാളികൾ ഒരു ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും ഒന്നിച്ച് ഇരിക്കാനും സംസാരിക്കാനും സമയം കണ്ടെത്തണം (ഇത് പ്രായോഗികമല്ലെന്ന് തോന്നാമെങ്കിലും സാധ്യമാണ്). ഒരുമിച്ച് നടക്കാൻ പോവുകയോ ഒരുമിച്ച് പ്രാർഥിക്കുകയോ ചെയ്യാം. മാനസികമായ അടുപ്പമാണ് ശാരീരിക അടുപ്പത്തിന് ആധാരം എന്നു മനസിലാക്കുക. പുരുഷന്മാർ സ്വയം ഒരു ആത്മവിശ്വാസം ലൈംഗികതയിൽ നേടിയശേഷം ഭാര്യയെ സമീപിക്കുക.

<യ>ശരീരത്തെ സജ്‌ജമാക്കാം

ശാരീരിക വൃത്തിയും ആരോഗ്യവും സംരക്ഷിക്കുക. സ്‌ഥിരമായി വ്യായാമം ചെയ്യുക. പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ, നട്സ് എന്നിവ ശരിയായ ലൈംഗികതയെ ഉത്തേജിപ്പിക്കും. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് രണ്ടുമൂന്നു മണിക്കൂർ മുൻപായി ആഹാരം കഴിച്ച് നിർത്തുക. (നിറഞ്ഞ വയറോടെയാണെങ്കിൽ മൂന്നു മണിക്കൂർ കാത്തിരിക്കുക). അൽപം വിശ്രമിച്ച ശേഷം ഇതിൽ ഏർപ്പെടാം. ലൈംഗികമായ പകർച്ചവ്യാധികൾ തങ്ങൾക്കോ, പങ്കാളിക്കോ ഉണ്ടോയെന്ന് രക്‌തം പരിശോധിച്ച് (വിവാഹത്തിന് മുൻപ്) മനസിലാക്കണം. ശാരീരകമായ രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കണം. ജനിതകാവയവങ്ങളിലുള്ള പൂപ്പൽ, അണുബാധ എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കുന്നതിൽ മടിക്കേണ്ടതില്ല. ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിലുള്ള തകരാറുകൾ ചികിത്സിക്കുവാനായി സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണണം. ശാരീരികമായ ബലഹീനതകൾ ഒരു യൂറോളജിസ്റ്റിനെ കണ്ട് ചികിത്സിക്കാവുന്നതേയുള്ളു.

ലൈംഗികതയെപ്പറ്റി ശരിയായി മനസിലാക്കിയ ശേഷം വിവാഹം കഴിക്കുക. പങ്കാളിയുമായി ഒരു സൗഹൃദം സ്‌ഥാപിച്ചശേഷം വിവാഹബന്ധത്തിലേർപ്പെടുന്നതാണ് അഭികാമ്യം. വിവാഹശേഷമുള്ള ആദ്യദിവസങ്ങളിൽ ശരിയായി ബന്ധപ്പെടുവാൻ സാധിച്ചില്ലെങ്കിൽ നിരാശപ്പെടരുത്. നല്ല ലൈംഗിക ജീവിതത്തിന് പ്രത്യേകിച്ച് നിയമങ്ങളോ ചട്ടങ്ങളോ ഇല്ലെന്ന് മനസിലാക്കുക. മനസിനെ സജ്‌ജമാക്കുന്നതാണ് ഏറ്റവും പ്രാധാന്യം അർഹിക്കുന്നത്. ഇതുവളരെ സന്തോഷം തരുന്ന പ്രവർത്തിയാണെന്നും പങ്കാളിയുമായി വിശ്വസ്തത പുലർത്തേണ്ടതിന്റെ ആവശ്യകതയും മനസിലാക്കി വേണം ഇതിനെ സമീപിക്കാൻ. ജീവിതം സുന്ദരമാണെന്നു മനസിലാക്കി ശാരീരിക ബന്ധത്തെ പവിത്രമായി കാണാൻ സാധിച്ചാൽ നല്ല ഭാര്യാഭർത്തൃബന്ധം സ്‌ഥാപിക്കുവാൻ സാധിക്കും. തന്റെ പങ്കാളിക്കുവേണ്ടിയുള്ള ഏറ്റവും വലിയ സമ്മാനമായി ദൈവം തന്നിൽ നിക്ഷേപിച്ച നിധിയാണ് തന്റെ ലൈംഗികത എന്നു മനസിലാക്കിയാൽ വളരെ ആസ്വാദ്യകരമായ ഒരു ലൈംഗിക ജീവിതം സാധ്യമാണ്.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ14്വമ3.ഷുഴ മഹശഴി=ഹലളേ>

<യ>ഡോ. നതാലിയ എലിസബത്ത് ചാക്കോ
കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.