അറിയുക, ബാലേട്ടനെ...
അറിയുക, ബാലേട്ടനെ...
Friday, July 15, 2016 4:32 AM IST
<യ> തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ എന്നീ നിലകളിൽ തിളങ്ങുന്ന പി. ബാലചന്ദ്രൻ മനസ് തുറക്കുന്നു.

ലിജിൻ കെ. ഈപ്പൻ

നാടകാചാര്യന്മാർ പല രും പയറ്റിത്തെളിഞ്ഞ വളക്കൂറുള്ള മണ്ണാണ് നമ്മുടെ മലയാള സിനിമ. അതുകൊണ്ടു തന്നെ സിനിമ ആസ്വാദനത്തിൽ നാടക കലാകാരന്മാരോട് മലയാള പ്രേക്ഷകർക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. നാടകത്തിന്റെ അനുഭവ പൈതൃകത്തിനെ നെഞ്ചോടു ചേർത്തുകൊണ്ടു തിരക്കഥാകൃത്തായും സംവിധായകനായും നടനായും ഇന്നു മലയാള സിനിമയിൽ തന്റേതായ സ്‌ഥാനം നേടിയെടുത്തിരിക്കുന്ന പ്രതിഭയാണ് പി. ബാലചന്ദ്രൻ. ശക്‌തമായ നിരവധി വേഷപ്പകർച്ചകൾക്ക് അഭിനേതാവായും സൃഷ്ടികർത്താവായും പൂർണത നല്കിയ പി ബാലചന്ദ്രനെ മലയാളികൾക്കു പരിചിതമാകുന്നത് തിരക്കഥാകൃത്തായിട്ടാണ്. ഉള്ളടക്കം, പവിത്രം, പുനരധിവാസം തുടങ്ങി ശക്‌തമായ കുറച്ചേറെ തിരക്കഥകൾ. ബ്യൂട്ടിഫുളിലും ട്രിവാൻഡ്രം ലോഡ്ജിലും കടൽ കടന്നൊരു മാത്തുക്കുട്ടിയിലും തുടങ്ങി വ്യത്യസ്തമായ വേഷങ്ങൾ. പുരസ്കാരത്തിളക്കവുമായി ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ സംവിധായക പട്ടവും. ഒടുവിലിതാ രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടത്തിലൂടെ വീണ്ടും തിരക്കഥാകൃത്തായും നടനായും പ്രേക്ഷകരെ അതിശയിപ്പിച്ചിരിക്കുന്നു. മലയാളത്തിന്റെ സ്വന്തം ബാലേട്ടൻ തന്റെ നാടക– സിനിമ ജീവിതം വായനക്കാരുമായി പങ്കു വെയ്ക്കുന്നു. ഇനി നമുക്കറിഞ്ഞു തുടങ്ങാം ബാലേട്ടനെ... ഈ ജിവിതത്തെ...

<യ>കലാപ്രവർത്തനം സ്കൂൾ മുതൽ

കലാപ്രവർത്തനത്തിൽ എങ്ങനെ ഞാൻ വന്നെത്തിയെന്നോർക്കുമ്പോൾ എനിക്കിന്നും അത്ഭുതമാണ്. 1951ലാണ് ഞാൻ ജനിക്കുന്നത്. ശാസ്താംകോട്ടയാണെന്റെ സ്‌ഥലം. ആ കാലഘട്ടത്തിൽ എല്ലാ വീടുകളിലും ഒരുപാടു സ്‌ഥലങ്ങളും കൃഷിയും ഭക്ഷണസാധനങ്ങളുമായി സമ്പത്തുണ്ട്. എന്നാൽ മക്കളെ പറിപ്പിക്കാൻ റുപ്പീസ് മാത്രമില്ല. സമ്പന്നന്റെ ദാരിദ്രാവസ്‌ഥ എന്നു പറയാം. എന്റെ കുടുംബത്തിൽ ആർക്കും പറയത്തക്കതായ ഒരു കലാപാരമ്പര്യമില്ല. ചെറുപ്പത്തിൽ എനിക്കു മിമിക്രിയും മോണോആക്ടും ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. സ്കൂൾ കാലഘട്ടമായപ്പോഴേക്ക് ചിത്രരചനയിലും താൽപര്യമായി. നിരവധി സമ്മാനങ്ങളൊക്കെ അന്നു ലഭിച്ചിരുന്നു. അക്കൂട്ടത്തിൽ സ്കൂളിൽ അധ്യാപകർ അഭിനയിക്കുന്ന ഒരു നാടകം എല്ലാ വർഷവും നടത്തിയിരുന്നു. അതിൽ സ്ത്രീ വേഷം ഞാനാണു ചെയ്യുന്നത്. അന്നത്തെ എന്റെ രൂപമൊക്കെ അതിനു ചേരുന്നതായിരുന്നു. പക്ഷേ എന്റെ ലക്ഷ്യം മറ്റൊന്നാണ്. കണക്ക്, ഹിന്ദി, സയൻസ് മാഷുമാർ ക്ലാസിൽ നല്ല അടി തരുന്നവരാണ്. അപ്പോൾ ഞാൻ അവരുടെ കൂടെ അഭിനയിക്കുന്ന ആളാണല്ലൊ, ക്ലാസിൽ വന്നാലും എന്നെ അടിക്കില്ല എന്നാണ് എന്റെ വിചാരം. നാടകം കഴിയുന്നതുവരെ നമ്മളെ വലിയ കാര്യമാണ്. പക്ഷേ അതു കഴിഞ്ഞു ക്ലാസിൽ വന്നാലോ നമുക്ക് അടിതന്നെ. മറ്റൊരു കാര്യം എന്നതു സ്റ്റേജിൽ കയറി നാടകം അഭിനയിക്കുമ്പോൾ നമ്മുടെ മനസിനു ഒരു സംതൃപ്തി കിട്ടുന്നുണ്ട്. അടികിട്ടാതിരിക്കാൻ വേണ്ടി യാണെങ്കിവും ഞാൻ സ്വീകരിച്ച നിലപാട് മറ്റൊരു തരത്തിൽ എന്നിലെ എന്തിനെയൊക്കയൊ തൃപ്തിപ്പെടുത്തുന്നതായിരുന്നു. പ്രീഡിഗ്രി സമയത്തും ഈ ഒരു ത്രില്ലിനു വേണ്ടിയാണ് അഭിനയിച്ചത്. ശാസ്താംകോട്ട ഡിബി കോളേജിൽ പഠിക്കുന്ന സമയത്തു നാടകാഭിനയത്തിനു നിരവധി സമ്മാനങ്ങളൊക്കെ ലഭിച്ചിരുന്നു. സമ്മാനങ്ങളേക്കാൾ സ്റ്റേജിൽ അഭിനയിക്കുമ്പോഴുള്ള ഫീഡ്ബാക്കിനു വേണ്ടിയാണ് നമ്മൾ കാത്തിരിക്കുന്നത്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ15ിമ2.ഷുഴ മഹശഴി=ഹലളേ>

<യ>കോളേജ് ജീവിതവും നാടകവും

കോളേജിൽ നാടകം ചെയ്യുമ്പോൾ എന്നിലെ അഭിനയ പാടവത്തെ മുഴുവനായി പ്രതിഫലിപ്പിക്കാനുള്ള അവസരം കിട്ടിയിരുന്നില്ല. അങ്ങനെയാണ് എനിക്കഭിനയിക്കാൻതക്ക വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ ഞാൻതന്നെ സൃഷ്ടിക്കാമെന്നു വിചാരിക്കുന്നത്. നാടകത്തിനെപ്പറ്റി ഏതാണ്ടൊരു ധാരണയെന്നല്ലാതെ കൂടുതലായി ഒന്നുമറിയില്ല. എന്നിട്ടും നാടകമെഴുതാൻ തുടങ്ങി. നമ്മുടെ ലക്ഷ്യം ഈ നാടകം കണ്ടാൽ ആർക്കു മൊന്നും മനസിലാകരുത്. അങ്ങനെ നാടകമെഴുതി പൂർത്തികരിച്ചപ്പോളാണ് ചില രാഷ്ട്രീയ വിഷയങ്ങളാൽ ആ വർഷം കോളേജിൽ മത്സരങ്ങൾ നടത്തുന്നില്ല എന്നറിയുന്നത്. അങ്ങനെയിരുന്നപ്പോഴാണ് ഒരു വാരികയുടെ വിഷുപ്പതിപ്പിൽ നാടക മത്സരമുണ്ടെന്നു നമ്മുടെ സുഹൃത്തുക്കൾ പറഞ്ഞത്. സമ്മാനം കിട്ടിയാൽ നമ്മുടെ സൃഷ്ടി അച്ചടിച്ചുവരും. അച്ചടിച്ചു വരിക എന്നതു തന്നെ വലിയ കാര്യമാണ്. നാടകം അയച്ചുകൊടുത്ത് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കോളേജിൽ എനിക്കൊരു കത്തു വന്നു. എന്റെ നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചുവെന്നും പാസ്പോർട്ടു സൈസ് ഫോട്ടോ അയച്ചു കൊടുക്കണമെന്നും അറിയിച്ചു കൊണ്ട്. സമ്മാനത്തേക്കാൾ എം. ടി വാസുദേവൻ സാറിന്റെ കൈപ്പടയിൽ ഒരു കത്തു കിട്ടുക എന്നതുതന്നെ വല്ലാത്തൊരു അവസ്‌ഥയായി. സെപ്റ്റംബർ വിഷുപതിപ്പ് ഇറങ്ങിയപ്പോൾ അതിൽ എന്റെ നാടകം അച്ചടിച്ചു വന്നിരിക്കുന്നു. കൊല്ലം ടൗണിൽ പോയി അതു വാങ്ങി പലതവണ മറിച്ചും തിരിച്ചും മണത്തും നോക്കിയപ്പോൾ കിട്ടിയ സംതൃപ്തി പിന്നീടു മറ്റൊരു കൃതിയും അച്ചടിച്ചു വന്നപ്പോൾ എനിക്കു കിട്ടിയിട്ടില്ല എന്നതാണു വാസ്തവം. താമസി എന്നായിരുന്നു ആ നാടകത്തിന്റെ പേര്. അതൊരു തിരിച്ചറിവായിരുന്നു. ഞാൻ ഒരു നടൻ മാത്രമല്ല, എന്നിൽ എഴുതാനുള്ള സിദ്ധികൂടി ഉണ്ടെന്നുള്ള തിരിച്ചറിവ്. എഴുത്തിലേക്കുള്ള ഒരു ധൈര്യം അവിടെ നിന്നുമാണു എനിക്കുണ്ടായത്.

നാടകം ഐച്ഛിക വിഷയമായി എടുത്ത നാഷണൽ സ്കൂൾഓഫ് ഡ്രാമയിൽ പഠിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നത് ആ ഇടയ്ക്കാണ്. പ്രൊഫസർ ജി ശങ്കരപ്പിള്ള സാറിനോട് ആഗ്രഹം പറഞ്ഞു. പക്ഷെ സാറെന്നെ പിന്തിരിപ്പിക്കാനെ നോക്കിയുള്ളു. കാരണം ഒരു മലയാളിക്ക് അവിടെ നേരിടേണ്ടി വരുന്ന അവഗണനയെപ്പറ്റി അദ്ദേഹത്തിനു ധാരണയുണ്ടായിരുന്നു. അതിനിടയിൽ അധ്യാപകവൃത്തിയിലേക്കുള്ള എം.എയും ബിഎഡും പഠിക്കുന്നുണ്ടായിരുന്നു. ആ പഠനകാലമൊക്കെ വളരെ രസകരമായിരുന്നു. പെൺകുട്ടികളാണ് അവിടെ കൂടുതലും. നമ്മളെ അവിടെയാരും മൈൻഡ്കൂടി ചെയ്യില്ല. അവരുടെ ശ്രദ്ധകിട്ടണം അതാണു നമ്മുടെ ലക്ഷ്യം. അങ്ങനെയാണ് താടി വളർത്തിത്തുടങ്ങുന്നത്. അവിടെ നടക്കുന്ന മത്സരങ്ങളിലെല്ലാം ഞങ്ങൾ കൂട്ടകാരോടൊത്തു പോയി സമ്മാനങ്ങൾ വാങ്ങും. അപ്പോൾ അധ്യാപകരും സഹപാഠികളൊക്കെയായി നമുക്കു സ്വീകരണം നൽകും. അങ്ങനെയാണ് അവരെക്കൊണ്ടു അംഗീകരിപ്പിക്കുന്നത്.

<യ> ഒരു താടിക്കഥ

താടി വളർത്തുന്ന സമയത്തു അമ്മയൊക്കെ വലിയ വഴക്കായിരുന്നു. ബിഎഡ് കഴിഞ്ഞ സമയത്ത് ഒരു ദിവസം താടിയും മുടിയുമൊക്കെ വെട്ടി വൃത്തിയായെന്നു പറഞ്ഞു അമ്മയുടെ മുന്നിലേക്കു ചെന്നു. അമ്മ അടുക്കളയിൽ വലിയ ജോലിയിലും. ഒന്നു നോക്കിയിട്ട്, പോയി താടി വെച്ചുകൊണ്ടു വാടാ... വൃത്തികേടായിരിക്കുന്നുവല്ലൊ എന്നാണ് അമ്മ പറഞ്ഞത്. അന്നത്തെ എന്റെ താടിയില്ലാത്ത രൂപം കണ്ടാൽ പെറ്റതള്ളയ്ക്കു പോലും സഹിക്കില്ല എന്നതാണു രസകരം. പിന്നെ ഞാൻ താടി വളർത്തി. താടിക്കഥ പോകുന്നത് ബിഎഡ് കാലഘട്ടവും അവിടുത്തെ കലാപ്രവർത്തനവുമൊക്കെയായി നമ്മുടെ അസ്‌ഥിത്വത്തെ ഉറപ്പിച്ചിരുന്ന കാലഘട്ടത്തിലൂടെയാണ്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ15ിമ3.ഷുഴ മഹശഴി=ഹലളേ>

<യ> സ്കൂൾ ഓഫ് ഡ്രാമയും അനുഭവങ്ങളും

ബിഎഡ് കഴിഞ്ഞ സമയത്താണ് തൃശൂരിൽ സ്കൂൾ ഓഫ് ഡ്രാമ തുടങ്ങിയെന്നറിയുന്നത്. വീണ്ടും ശങ്കരപ്പിള്ള സാറിന്റെ മുമ്പിലേക്ക്, അവിടെ പഠിക്കണമെന്ന ആഗ്രഹവുമായി എത്തി. ആദ്യമൊന്നു നിരുത്സാഹപ്പെടുത്താൻ നോക്കിയെങ്കിലും പിന്നീട് അവിടെ അഡ്മിഷനൊക്കെ ശരിയാക്കിത്തന്നു. അതൊരു ബാച്ചലർ ഡിഗ്രി കോഴ്സാണ്. എന്റെ ബാച്ചായിരുന്നു ശ്യാമപ്രസാദും വിന്ധ്യനുമൊക്കെ. ബാലേട്ടാ... എന്നു അവരാണ് ആദ്യമായി എന്നെ വിളിച്ചു തുടങ്ങിയത്. ജീവിതകാലം മുഴുവനും എല്ലാവരും എന്നെ ബാലേട്ടാ എന്നു വിളിച്ചത് അതിൽ പിന്നെയാണ്. കൂടാതെ ബാലേട്ടാ വിളിയിൽ ഒരു സ്നേഹവും പ്രണയവുമൊക്കെ എനിക്കും തോന്നിയിട്ടുണ്ട്.


നാടകത്തിനെപ്പറ്റി നമ്മുടെ കാഴ്ചപ്പാടു മാറുന്നത് സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നുമാണ്. ആദ്യകാലത്ത് ആർക്കും മനസിലാകാത്തവിധം സൃഷ്ടിച്ച നാടകത്തിന്റെ പാറ്റേണിനെ എങ്ങനെ എല്ലാവർക്കും മനസിലാകുന്ന നാടകമാക്കി മാറ്റാം എന്നതായിരുന്നു പിന്നീടുള്ള ശ്രമം. ഒരു മധ്യവേനൽ പ്രണയരാവ് എന്ന എന്റെ നാടകം യൂണിവേഴ്സിറ്റികളിലെ പഠനവിഷയാണ്. കാരണം അതെല്ലാവർക്കും മനസിലാകുന്നതുകൊണ്ടാണല്ലൊ. മനുഷ്യന്റെ ഉൾത്തടത്തിലെ വികാരവിചാര പരിണാമമൊക്കെയാണ് ആ നാടകത്തിന്റെ കാമ്പ്. സ്കൂൾ ഓഫ് ഡ്രാമയിൽ നാടക സംവിധാനമാണു ഞാൻ പഠിച്ചത്. കാരണം നാടകത്തിനെ പൂർണമായും അതിന്റെ ഘടകങ്ങളോടുകൂടെ പഠിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. അതേ സമയത്തു തന്നെ സിനിമയുമായി സമാന്തരമായുള്ള താരതമ്യം ചെയ്തിരുന്നു. കാരണം സമാന്തരമായി പോകുന്ന രണ്ടു മാധ്യമങ്ങളാണു നാടകവും സിനിമയും. പിൽക്കാലത്ത് ഒരു സിനിമ സംവിധാനം ചെയ്തപ്പോൾ പരോക്ഷമായി അന്നത്തെ നാടക പഠനം പല തീരുമാനങ്ങളിലും എന്നെ സഹായിച്ചു.

<യ> ഇടവേളകളിലൂടെ സിനിമ കരിയർ

ഫിലിം സൊസൈറ്റി വഴിയുള്ള സിനിമ കൾച്ചറായിരുന്നു അന്നു കൂടുതലും. അടുരിന്റെയും അരവിന്ദന്റെയും സിനിമകളും ബംഗാളി ചിത്രങ്ങളും ലോകോത്തര ചിത്രങ്ങളുമായിരുന്നു അന്നു താൽപര്യ പൂർവം കണ്ടിരുന്നത്. ആസ്വാദന തലത്തിൽ എന്നെ പ്രലോഭിപ്പിച്ചിട്ടുള്ളത് സീരിയസായിട്ടുള്ള സിനിമകൾ മാത്രമാണ്.

നാടകമെഴുതാമെങ്കിൽ സിനിമയും എളുപ്പത്തിലെഴുതാമെന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. കാരണം നാടകത്തിന്റെ കുറച്ചുകൂടി മുന്നോട്ടുള്ളൊരു പ്രയാണത്തിൽപ്പെടുന്നൊരു കലയാണ് സിനിമയും. സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ഒന്നര വർഷക്കാലം ഞാനവിടെ അധ്യാപകനായി ജോലി ചെയ്തിരുന്നു. അതിനു ശേഷമാണ് തിരക്കഥാ രചനയിലേക്കു കടക്കുന്നത്. തിരക്കഥ പൂർത്തിയായാൽ അതുടൻ സിനിമയാകും എന്നാണ് എന്റെ വിചാരം. അങ്ങനെയാണ് നടൻ ജഗദീഷിന്റെ കഥയിൽ മമ്മൂട്ടിയ്ക്കു വേണ്ടി ഒരു തിരക്കഥ എഴുതുന്നത്. ജി.എസ്. വിജയനാണു സംവിധാനം. പക്ഷേ, ആ പ്രോജക്ട് നടന്നില്ല. പിന്നീടും പല സിനിമകൾ എഴുതി. എന്നാൽ പലകാരണങ്ങൾകൊണ്ട് ആ ചിത്രങ്ങളൊന്നും നടന്നില്ല. പിന്നീട് 1989–ലാണ് നവോദയയ്ക്കു വേണ്ടി രാജിവ് അഞ്ചലിന്റെ സംവിധാനത്തിൽ ഒരു തിരക്കഥ എഴുതുന്നത്. കമലഹാസന്റെ ഡേറ്റുണ്ട് നവോദയ്ക്ക്. ഞങ്ങൾ തിരക്കഥയൊക്കെ പൂർത്തിയാക്കി. നവോദയുടെ ടീമിന്റെ മുന്നിൽ തിരക്കഥ വായിക്കുന്നതിന്റെ തലേന്നാണ് ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ സിനിമ റിലീസീകുന്നത്. ഞങ്ങൾ ആ ചിത്രം കണ്ടതും നെഞ്ചത്തു കൈവെച്ചു പോയി. ഞങ്ങൾ എഴുതി വെച്ചതുപോലെയുള്ള പല സന്ദർഭങ്ങൾ ആ സിനിമയിലും. പിറ്റേന്നു നവോദയുടെ മുന്നിൽ തിരക്കഥ വായിച്ചു. പക്ഷേ, ആ ചിത്രവും നടന്നില്ല. അതിനു ശേഷമാണ് എനിക്കു യൂണിവേഴ്സിറ്റിയിൽ ജോലി കിട്ടുന്നത്.

കുറച്ചു നാളിനു ശേഷമാണ് രാജീവ് കുമാറിനു വേണ്ടി ഒരു തിരക്കഥ ഒരുക്കുന്നത്. അതും നവോദയയ്ക്കു വേണ്ടി. ചിത്രം തുടങ്ങാൻ പ്ലാനായി. ഫൈനലായി കഴിഞ്ഞപ്പോഴാണ് പത്മരാജൻ ഞാൻ ഗന്ധർവൻ എന്ന പേരിൽ ഇതുപോലെതന്നൊരു സബ്ജറ്റ് ചെയ്യുന്നതായി അറിയുന്നത്. ഇവിടെയും സമാനമായ ചിന്താഗതികൾ വന്നു പോകുന്നു. ഒടുവിൽ ആ ചിത്രവും ഉപേഷിച്ചു. അതോടെ സിനിമയോടുള്ള താൽപര്യം കുറഞ്ഞു. എന്നാൽ ഒരു വാശിയുണ്ടായിരുന്നു. നമ്മുടേതായി ഒരു ചിത്രമെങ്കിവും നടക്കണം. അങ്ങനെയാണ് ഭദ്രനു വേണ്ടി അങ്കിൾ ബണ്ണിന്റെ തിരക്കഥ ഒരുക്കുന്നത്. പുറത്തു വരുന്ന എന്റെ ആദ്യത്തെ സിനിമയാണ് അങ്കിൾ ബൺ. പക്ഷേ, പിന്നീടു പുറത്തു വന്ന സിനിമകളൊന്നും ആദ്യം നടക്കാതെ പോയ സിനിമകളുടെ ഒരു നൈസർഗിക എഴുത്തോ തൃപ്തിയോ എനിക്കു തന്നിട്ടില്ല എന്നതാണു സത്യം. പിന്നീടായാലും ഞാൻ മറ്റുള്ളവരുടെ കഥയ്ക്കു തിരക്കഥ ഒരുക്കുന്ന വ്യക്‌തി മാത്രമാണ്. പിന്നീടു ചെയ്ത ഉള്ളടക്കമായാലും ചെറിയാൻ കൽപകവാടിയുടെ കഥയ്ക്ക് ഞാൻ തിരക്കഥ ഒരുക്കുകയാണ് ചെയ്തത്. കാരണം ആദ്യം നേരിട്ട തിക്‌തമായ അനുഭവങ്ങൾ എന്നിലെ എഴുത്തുകാരനെ തളർത്തിയിട്ടുണ്ട്. അതു രചനയിലെ ഉഴപ്പ് എന്നല്ല, ഓരോ സിനിമയും ഇപ്പോഴും പഴയ ആവേശത്തോടെ തന്നെയാണ് ചെയ്യുന്നത്. എങ്കിലും ആദ്യം രൂപം കൊണ്ട ആ ഒരു ഒഴുക്ക് പിന്നീടുണ്ടായിട്ടില്ല.

അതിനു ശേഷം തൊണ്ണൂറുകളുടെ കാലഘട്ടത്തിൽ സ്കൂൾ ഓഫ് ഡ്രാമയും നാടകവുമൊക്കെയായി കൂടി. പിന്നീട് ഒരുതിരിച്ചു വരവ് നടന്നത് വി കെ പ്രകാശിന്റെ പുനരധിവാസത്തിലൂടെയാണ്. എന്റെ ഉള്ളിലെ അഭിനയശേഷിയെ തിരിച്ചറിഞ്ഞവരാണ് സിനിമയിൽ അഭിനയിക്കാനായി അക്കാലത്ത് വിളിച്ചത്. ഇവർ, വക്കാലത്തുനാരായണൻ കുട്ടി, ശേഷം ഇതിലൊക്കെ അങ്ങനെയാണ് എത്തുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും റിട്ടയറായ സമയത്താണ് വികെപി ബ്യൂട്ടിഫുളിലേക്കു വിളിക്കുന്നത്. പിന്നെ ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ എന്നിങ്ങനെ ചിത്രങ്ങൾ.

<യ> സംവിധാനവും രാജീവ് രവിയും

ഒരു പത്തു വർഷത്തോളം മനസിൽ കിടന്നിട്ടാണ് പി. കുഞ്ഞിരാമൻ നായരുടെ കഥ തിരക്കഥയായി മാറുന്നത്. സംവിധായകൻ ആയപ്പോൾ രാജീവ് രവിയായിരുന്നു കാമറാമാൻ. എന്റെ കൂടുള്ളവരെല്ലാം എന്റെ സുഹൃത്തുക്കളായിരുന്നു. എനിക്കറിവില്ലാത്തതിനെ പറ്റി എനിക്കു നല്ല ധാരണയുണ്ട്. സിനിമയുടെ കാര്യത്തിൽ എന്നിലെ ക്രിയേറ്റിവിറ്റിയെ കാമറക്കണ്ണുമായി എങ്ങനെ ചേർത്തു വയ്ക്കാമെന്നു രാജീവ് ശ്രദ്ധിച്ചിരുന്നു. ഒരു നടനെ എങ്ങനെ കൈകാര്യം ചെയ്യമെന്നതിൽ എനിക്കു നിശ്ചയമുണ്ടായിരുന്നു. രാജീവിന് എന്നിലെ നാടക സംവിധായകനെ അറിയാം. അതിനെ സിനിമയിലേക്കു മാറ്റിയപ്പോൾ വലിയ പിന്തുണയാണ് രാജീവടക്കമുള്ള എന്റെ ടീം നൽകിയത്. എന്റയുള്ളിൽ എനിക്കു തിരിച്ചറിയാവാത്ത പല കഴിവിനെ ഖനനം ചെയ്തെടുക്കുന്നതിൽ രാജിവ് സഹായകമായി.

<യ> കമ്മട്ടിപ്പാടം വിശേഷങ്ങൾ

തിരക്കഥ എന്നത് സിനിമയുടെ ഒരു റൂട്ട് മാപ്പ് മാത്രമാണ്. എന്നാൽ സിനിമയുടെ പൂർത്തീകരണത്തിൽ തിരക്കഥയിൽ നിന്നും ഒരുപാട് മാറി സഞ്ചരിക്കേണ്ടതായി വരുന്നു. അത്തരം ഒരു സിനിമയായിരുന്നു കമ്മട്ടിപ്പാടം. ഞാൻ ആ ചിത്രത്തിൽ അത്തരം ഒരു റൂട്ട് മാപ്പ് തയാറാക്കുക മാത്രമാണു ചെയ്തത്. രാജീവ് കണ്ടു വളർന്ന ജിവിതമാണു കൊച്ചിയുടെ ജീവിതം. എന്റേതു കൊല്ലവും. അപ്പോൾ ആശയ വിനിമയത്തിന്റെ പൂർണതയാണ് ആ സിനിമ. കാരണം എരിഞ്ഞു തീരേണ്ട മാതൃവാഹനം പോലെ സിനിമ സഞ്ചരിക്കേണ്ടത് തിരക്കഥയിൽ നിന്നുമാണ്. അതാണ് രാജീവ് നേരത്തെ തിരക്കഥയെ എരിച്ചു കളയേണ്ടതാണെന്നു പ്രസ്താവിച്ചിട്ടുള്ളതും.

<യ> സിനിമയ്ക്കെന്തിനു സെൻസറിംഗ്

സത്യത്തിൽ സിനിമയ്ക്കു സെൻസറിംഗ് ആവശ്യമില്ലാത്ത ഘടകമാണ്. ഇവിടെ നാടകത്തിനും കഥകളിക്കും സീരിയലുകൾക്കു പോലും സെൻസറിംഗ് ഇല്ല. സെൻസറിംഗ് നടക്കേണ്ടത് അവനവന്റെ ഉള്ളിലാണ്. ആ ചിന്താഗതി ഇന്നത്തെ പ്രേക്ഷകർക്കുണ്ട്.

ഒരു ജനാതിപത്യ വ്യവസ്‌ഥിതിയിൽ എങ്ങനെയാണു ആരുമറിയാതെ കുറച്ചുപേർ സെൻ സർബോർഡിൽ അംഗങ്ങളാകുന്നത്. രാഷ്ടീയ പ്രേരിതമാകുമ്പോൾ കലയുടെ ആവിഷ്കരണത്തിൽ ബാഹ്യ ഇടപെടലുകൾ വരാം. അത് ദീർഘ വീക്ഷണമില്ലാത്ത ഇടുങ്ങിയ ചിന്താഗതിയിൽ നിന്നുമാണു സംഭവിക്കുന്നത്. ഇപ്പോൾ കമ്മട്ടിപ്പാടത്തിനു സംഭവിച്ചതും അതു തന്നെയാണ്. എ സർട്ടിഫിക്കറ്റ് കൊടുത്തതിലൂടെ സെൻസർ ബോർഡിന്റെ അർഥം തന്നെ മാറിപ്പോകുന്നു. കാരണം എ സർട്ടിഫിക്കറ്റ് എന്തിനാണ് ഈ ചിത്രത്തിനു കൊടുത്തതെന്നു ചിത്രം കണ്ട പ്രേക്ഷകർക്കും മനസിലാകുന്നില്ല. എ സർട്ടിഫിക്കറ്റെന്നാൽ എല്ലാവരും കാണണ്ട ചിത്രമെന്നായി മാറി ഇപ്പോൾ. കമ്മട്ടിപ്പാടം സെൻസർ ബോർഡിന്റെ അർഥത്തെതന്നെ മാറ്റിമറിച്ചു.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ15ിമ2.ഷുഴ മഹശഴി=ഹലളേ>