ജിമുക്കി
ജിമുക്കി
Tuesday, May 3, 2016 4:49 AM IST
സ്വർണ ജിമുക്കികൾ മലയാളി പെൺകൊടിമാരുടെ അഴകിന്റെ പര്യായമാണെന്ന വിശ്വാസം പണ്ടുമുതലേ ഉണ്ട്. വലിയ കുടപോലുള്ള ജിമുക്കികളായിരുന്നു എഴുപതുകളിലെ യുവതികളുടെ ഹരം. എൺപതുകളിലാകട്ടെ നെറ്റ് ജിമുക്കികൾ രംഗത്തെത്തി. തത്തക്കൂടുപോലുള്ള ജിമുക്കികളും കല്ലു പതിച്ച ജിമുക്കികളും തൊണ്ണൂറുകളിലും രണ്ടായിരത്തിലും രംഗം കീഴടക്കി. തുടർന്നു സ്വർണക്കമ്മലുകൾക്കായി ഡിമാന്റ്. <യൃ><യൃ>എന്നാൽ അടുത്ത കാലത്തായി മാർക്കറ്റിൽ ജിമുക്കികൾ വീണ്ടും സജീവമായി. വിവാഹവേളകളിൽ യുവതികൾ, സ്വർണജിമുക്കികളും ഡയമണ്ട് ജിമുക്കികളും അണിഞ്ഞെത്തി. <യൃ><യൃ>ജിമുക്കികൾ പലതരം<യൃ><യൃ>2016 ലും താരറാണി ജിമുക്കി തന്നെ. കല്ലുവച്ച സ്വർണജിമുക്കികളും വൈരക്കല്ലുപതിപ്പിച്ച ജിമുക്കികളും ഒരു ഗ്രാം സ്വർണത്തിലെ തങ്കം തോൽക്കുന്ന ജിമുക്കികളും യഥേഷ്‌ടം. <യൃ><യൃ>ന്യൂജൻ പെൺകുട്ടികൾ ഇഷ്‌ടപ്പെടുന്നത് ബ്ലാക്ക് മെറ്റൽ, വൈറ്റ് മെറ്റൽ ജിമുക്കികളാണ്. പല നിറത്തിലെ മുത്തുകൾ അറ്റത്തു പതിപ്പിച്ച ഇത്തരം മൈറ്റൽ ജിമുക്കികൾ മോഡേൺ വസ്ത്രങ്ങൾക്കൊപ്പവും സാരിക്കൊപ്പവും അണിയാവുന്നതാണ്. ഇതുപോലെ ഇനാമൽ ജിമുക്കികളും യുവതലമുറയുടെ ഇഷ്‌ട ആഭരണമാണ്. വാട്ടർ പ്രൂഫ് ആണ് ഇനാമൽ കമ്മലുകൾ എന്നതും വലിയൊരു പ്ലസ് പോയിന്റാണ്. <യൃ>വെട്ടിത്തിളങ്ങുന്ന സ്വർണനിറത്തിലെ ജിമുക്കികൾക്കു പകരം അൽപം മങ്ങിയ സ്വർണ നിറത്തിലെ (ഡൾ ഗോൾഡ്) മെഹന്തി ജിമുക്കികളും ഇന്നു വിപണിയിൽ ധാരാളമാണ്. <യൃ><യൃ>പല നിരകളിലുള്ള തട്ടു ജിമുക്കികൾ, തൊങ്ങലുകൾ പതിപ്പിച്ച ജിമുക്കികൾ, ജിമുക്കിയുടെ നടുവിൽ നിന്നും മുത്തുകൾ തൂങ്ങിക്കിടക്കുന്ന മാതൃകകൾ എന്നിവയ്ക്കും ഡിമാൻഡുണ്ട്.<യൃ>വലിയ റിംഗുകളുടെ അറ്റത്ത് തൂക്കിയിട്ട രീതിയിലെ ജിമുക്കികൾ ടീനേജ് പെൺകുട്ടികളെ ആകർഷിക്കുന്നവയാണ്. <യൃ><യൃ>പഴയ ആഭരണപ്പെട്ടിയുടെ മാതൃകയിൽ, പിരമിഡിന്റെ മാതൃകയിൽ, ചതുരപ്പലകയുടെ മാതൃകയിൽ അങ്ങനെ വ്യത്യസ്തതയാർന്ന നിരവധി ഡിസൈനുകൾ ഉണ്ട്. <യൃ><യൃ>സ്റ്റഡുകൾ ഉള്ളതും, ഹാംഗിംഗ് ജിമുക്കികളും തരാതരം തെരഞ്ഞെടുക്കാം. വിവിധ ഡിസൈനുകളിലുള്ള അണിയുന്ന വസ്ത്രങ്ങൾക്കു യോജിച്ച നിറത്തിലെ കല്ലു ജിമുക്കികൾ വാങ്ങാവുന്നതാണ്. പേൾ, ക്രിസ്റ്റൽ, പലയിനം മുത്തുകൾ എന്നിവ പതിച്ച ജിമുക്കികൾ പ്രായഭേദമില്ലാതെ എല്ലാവർക്കും ഉപയോഗിക്കാം. <യൃ><യൃ>ഇടക്കാലത്ത് ട്രെൻഡിയായിരുന്ന കളിമൺ നിർമാതാക്കളായ ജിമുക്കികൾ, കൽക്കട്ടാ ജിമുക്കികൾ എന്നിവയും ഇന്നും ഫാൻസി കടകളിൽ ലഭ്യമാണ്. നിറം മങ്ങാത്ത മൈക്രോപ്ലേറ്റഡ് ജിമുക്കികൾ, അലർജി വരാത്ത മാറ്റ് ഫിനിഷിംഗ് ഉൾപ്പെടെയുള്ള ജിമുക്കികൾ എന്നിവയ്ക്കും വൻ ഡിമാന്റാണ്. പരമ്പരാഗത ഡിസൈനുകളായ ആന്റിക്ക് കളക്ഷൻസ്, ക്ഷേത്ര മാതൃകയിലുള്ള ടെമ്പിൾ കളക്ഷൻസ്, അമേരിക്കൻ ഡയമണ്ട് ജിമുക്കികൾ എന്നിവയ്ക്കു 1500 മുതൽ 2500 വരെ വിലവരും. ചെറുജിമുക്കികൾക്കു 30 രൂപ മുതൽ 2500 രൂപ വരെയാണ് ജിമുക്കികളുടെ വില. <യൃ><യൃ><യ> –എസ്. മഞ്ജുളാദേവി <യൃ>വിവരങ്ങൾക്ക് കടപ്പാട് <യൃ>മോഡേൺ ഫാൻസി ആന്റ് ഗിഫ്റ്റ് പാലസ് <യൃ>സ്റ്റാച്യു റോഡ് <യൃ>തിരുവനന്തപുരം <യൃ>മിസ് ഇന്ത്യ, പാളയം, തിരുവനന്തപുരം