ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: ഇന്ത്യൻ റീട്ടെയിൽ കമ്പനികളിൽ ഒന്നാം സ്ഥാനവും മൊത്തത്തിലുള്ള റീട്ടെയിൽ വിഭാഗത്തിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും കൈയടക്കി ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ്. പരിസ്ഥിതി, സാമൂഹിക, ഭരണ (ഇഎസ്‍ജി) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് കമ്പനികളെ വിലയിരുത്തുന്ന കോർപ്പറേറ്റ് സുസ്ഥിരതാ പ്രകടനത്തിനുള്ള വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു മാനദണ്ഡമാണ് എസ് & പി ഗ്ലോബൽ കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി അസസ്മെന്‍റ് (സിഎസ്എ). കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി അസസ്മെന്റിലെ (സിഎസ്എ) പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് എസ് & പി ഗ്ലോബൽ സസ്റ്റൈനബിലിറ്റി ഇയർബുക്ക് കമ്പനികളെ വിലയിരുത്തുന്നത്. ആഗോളതലത്തിലും ദേശീയ തലത്തിലും കോർപ്പറേറ്റ് സുസ്ഥിരതാ രീതികൾ പ്രകടിപ്പിക്കുന്ന കമ്പനികളെ ഇത് വേർതിരിക്കുന്നു. 2025ൽ, 62 വ്യവസായങ്ങളിലായി വിലയിരുത്തിയ 7,690 കമ്പനികളിൽ 780 എണ്ണം മാത്രമേ ഇയർബുക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ, ഇത് സുസ്ഥിരമായ രീതിയിൽ ഒരു മുൻനിര കമ്പനി എന്ന നിലയിൽ എബിഎഫ്ആർഎൽൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT