ഒരു മിനിറ്റിൽ തകർത്തത് 212 വാൽനട്ട്; കൈക്കരുത്തിൽ റിക്കാർഡിട്ട് പ്രഭാകർ റെഡ്ഡി
Thursday, November 2, 2017 3:42 AM IST
ഒരു മിനിറ്റിൽ ഇരുന്നൂറിലേറെ വാൽനട്ടുകൾ കൈകൊണ്ട് അടിച്ചുപൊട്ടിച്ച് ഗിന്നസ് റിക്കാർഡിട്ട് ആന്ധ്രാ യുവാവ്. അഭ്യാസിയായ പ്രഭാകർ റെഡ്ഡി ആണ് നിവധിയാളുകളെ സാക്ഷി നിർത്തി ഒരു മിനിട്ടിനുള്ളിൽ 212 വാൽനട്ട് അടിച്ചു പൊട്ടിച്ചത്. പാക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് റഷീദ് എന്നയാളുടെ റിക്കാർഡാണ് പ്രഭാകർ പഴങ്കഥയാക്കിയത്. 210 വാൽനട്ടുകളായിരുന്നു മുഹമ്മദ് കൈ ഉപയോഗിച്ച് പൊട്ടിച്ചത്.
പ്രഭാകർ വാൾനട്ടുകൾ ഇടിച്ചു പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ ലക്ഷ്യം നേടിയെടുക്കുന്നതിനായി എല്ലാദിവസവും കഠിന പരിശീലനം നടത്താറുണ്ടായിരുന്നുവെന്ന് പ്രഭാകർ പറഞ്ഞു.