ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിനു ജയം
ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിനു ജയം
Thursday, April 18, 2024 1:53 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: 26.2 ഓ​വ​ർ മാ​ത്രം നീ​ണ്ട ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നു ജ​യം. ഡ​ൽ​ഹി ആ​റ് വി​ക്ക​റ്റി​ന് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ കീ​ഴ​ട​ക്കി. സ്കോ​ർ: ഗു​ജ​റാ​ത്ത് 89 (17.3 ). ഡ​ൽ​ഹി 92/4 ( 8.5).

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ ഗു​ജ​റാ​ത്തി​ന് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി​ല്ല. മൂ​ന്ന് ബാ​റ്റ​ർ​മാ​ർ​ക്ക് മാ​ത്ര​മാ​ണ് ഗു​ജ​റാ​ത്ത് ഇ​ന്നിം​ഗ്സി​ൽ ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്. 24 പ​ന്തി​ൽ ഒ​രു സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം 31 റ​ൺ​സ് നേ​ടി​യ റ​ഷീ​ദ് ഖാ​നാ​ണ് ഗു​ജ​റാ​ത്ത് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. സാ​യ് സു​ദ​ർ​ശ​ൻ (12), രാ​ഹു​ൽ തെ​വാ​ട്യ (10) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്ക​ത്തി​ലെ​ത്തി​യ മ​റ്റ് ബാ​റ്റ​ർ​മാ​ർ.


ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നു വേ​ണ്ടി മു​കേ​ഷ് കു​മാ​ർ മൂ​ന്നും ഇ​ഷാ​ന്ത് ശ​ർ​മ, സ്റ്റ​ബ്സ് എ​ന്നി​വ​ർ ര​ണ്ട് വീ​ത​വും വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്കു​വേ​ണ്ടി ജാ​ക്ക് ഫ്രേ​സ​ർ മ​ക്ഗു​ർ​ക്ക് (20), ഷാ​ഹ് ഹോ​പ്പ് (19), അ​ഭി​ഷേ​ക് പോ​റ​ൽ (15) എ​ന്നി​വ​ർ പോ​രാ​ടി. ക്യാ​പ്പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്ത് 11 പ​ന്തി​ൽ 16 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ര​ണ്ട് ക്യാ​ച്ചും ര​ണ്ട് സ്റ്റം​പിം​ഗും ന​ട​ത്തി​യ പ​ന്താ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.