ന​​വ​​യു​​ഗം
ന​​വ​​യു​​ഗം
Thursday, March 21, 2024 11:57 PM IST
ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ച​​രി​​ത്ര​​ത്തി​​ൽ ഇ​​ത് ന​വ​​യു​​ഗം. എം.​​എ​​സ്. ധോ​​ണി, രോ​​ഹി​​ത് ശ​​ർ​​മ, വി​​രാ​​ട് കോ​​ഹ്‌​ലി ​എ​​ന്നി​​വ​​ർ ഒ​​ന്നി​​ച്ച് ട്രോ​​ഫി ഫോ​​ട്ടോ ഷൂ​​ട്ടി​​ൽ ഇ​​ല്ലാ​​ത്ത ആ​​ദ്യ സീ​​സ​​ണാ​ണ് ഇ​​ത്ത​​വ​​ണ​​ത്തേ​​ത്. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ലെ വ​​ൻ​​മ​​ര​​ങ്ങ​​ളാ​​യ ഇ​​വ​​ർ​​ മൂ​​വ​​രും ക്യാ​​പ്റ്റ​​ൻ​​സി പ​​ദ​​ത്തി​​ൽ ഇ​​ല്ലാ​​ത്ത ആ​​ദ്യ സീ​​സ​​ണാ​യി 2024 എ​ഡി​ഷ​ൻ മാ​റി.

റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് സ്വ​​യം ഒ​​ഴി​​വാ​​യി കോ​​ഹ്‌​ലി ട്രോ​ഫി ​ഫോ​​ട്ടോ ഷൂ​​ട്ട് ചി​​ത്ര​​ത്തി​​ൽ​​നി​​ന്ന് നേ​ര​ത്തേ മ​​റ​​ഞ്ഞി​രു​ന്നു. 2021 സീ​​സ​​ണി​​ലാ​​ണ് കോ​​ഹ്‌​ലി ​ആ​​ർ​​സി​​ബി ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് പ​​ടി​​യി​​റ​​ങ്ങി​​യ​​ത്. തു​​ട​​ർ​​ന്ന് ഫാ​​ഫ് ഡു​​പ്ലെ​​സി റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​ന്‍റെ ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്ത് എ​​ത്തി.

2024 സീ​​സ​​ണി​​നു മു​​ന്പാ​​യി മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് രോ​​ഹി​​ത് ശ​​ർ​​മ നി​​ഷ്കാ​​സി​​ത​​നാ​​ക്ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യെ തി​​രി​​കെ ടീ​​മി​​ലെ​​ത്തി​​ച്ച് മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി അ​​വ​​രോ​​ധി​​ച്ചു, തി​​ക​​ച്ചും ഫ്രാ​​ഞ്ചൈ​​സി തീ​​രു​​മാ​​നം. മും​​ബൈ​​യെ അ​​ഞ്ച് ഐ​​പി​​എ​​ൽ കി​​രീ​​ട​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച രോ​​ഹി​​ത് ശ​​ർ​​മ അ​​തോ​​ടെ 2024 സീ​​സ​​ണി​​ൽ ക്യാ​​പ്റ്റ​​ൻ​​സി​​യു​​ടെ ഭാ​​ര​​മി​​ല്ലാ​​ത്ത ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ​​ർ​​ മാ​​ത്ര​​മാ​​യി മാ​റി.


ആ​​ർ​​സി​​ബി ക​​പ്പ് സ്വ​​ന്ത​​മാ​​ക്കാ​​ത്ത​​തി​​ന്‍റെ പേ​​രി​​ലെ ആ​​ക്ര​​മ​​ണം അ​​വ​​സാ​​നി​​പ്പി​​ക്കാ​​നാ​​യി​​രു​​ന്നു കോ​​ഹ്‌​ലി ​ക്യാ​​പ്റ്റ​​ൻ സ്ഥാ​​നം ഒ​​ഴി​​വാ​​യ​​ത്. എ​​ന്നാ​​ൽ, ധോ​​ണി പു​​തി​​യ ത​​ല​​മു​​റ​​യ്ക്ക് വ​​ഴി​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.

2022 സീ​​സ​​ണി​​ൽ ക്യാ​​പ്റ്റ​​ൻ​​സി ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യ്ക്കു ന​​ൽ​​കി​​യെ​​ങ്കി​​ലും അ​​ത് ഫ​​ലം കാ​​ണാ​​തി​​രു​​ന്ന​​തോ​​ടെ വീ​​ണ്ടും ത​​ൽ​​സ്ഥാ​​ന​​ത്തെ​​ത്തി. 2024 സീ​​സ​​ണി​​ൽ വീ​​ണ്ടും ധോ​​ണി നാ​​യ​​കസ്ഥാ​​നം ഒ​​ഴി​​വാ​​യി. ഇ​​വി​​ടെ​​ത്തു​​ട​​ങ്ങു​​ന്നു ഐ​​പി​​എ​​ല്ലി​​ന്‍റെ ന​​വ​​യു​​ഗം...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.