കോഹ്‌ലിക്ക് ഒന്നാം റാങ്ക് നഷ്ടം
കോഹ്‌ലിക്ക് ഒന്നാം റാങ്ക് നഷ്ടം
Wednesday, August 15, 2018 12:35 AM IST
ല​ണ്ട​ന്‍: ലോ​ഡ്‌​സ് ടെ​സ്റ്റി​ൽ നായകൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് ബാറ്റിംഗിൽ മികവ് പുറത്തെടുക്കാനാകാതെ വന്നതോടെ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഒ​ന്നാം റാ​ങ്ക് ന​ഷ്ട​മാ​യി. ഒ​ന്നാം ടെ​സ്റ്റി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കോ​ഹ്‌​ലി​യെ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​ച്ച​തെ​ങ്കി​ൽ ര​ണ്ടാം ടെ​സ്റ്റി​ൽ നി​റം മ​ങ്ങി​യ​തോ​ടെ റാ​ങ്ക് വീ​ണു. ര​ണ്ടാം ടെ​സ്റ്റിൽ നിറംമങ്ങിയ കോഹ്‌ലിക്കു 19 പോ​യി​ന്‍റു​ക​ളാ​ണ് ന​ഷ്ട​മാ​ക്കി​യ​ത്.

19 പോ​യ​ന്‍റ് താ​ഴോ​ട്ടി​റ​ങ്ങി​യ കോ​ഹ്‌ലി​ക്ക് ഇ​പ്പോ​ള്‍ 919 പോ​യ​ന്‍റാ​ണു​ള്ള​ത്. ലോ​ഡ്‌​സി​ല്‍ 23, 17 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ സ്‌​കോ​ര്‍. ഇ​തോ​ടെ, മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്ത് 929 പോ​യ​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു. മൂ​ന്നാം ടെ​സ്റ്റി​ല്‍ മി​ക​ച്ചു​നി​ന്നാ​ല്‍ കോഹ്​ലി​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. സ്മി​ത്ത് ഇ​പ്പോ​ള്‍ ക്രി​ക്ക​റ്റി​ല്‍നി​ന്നും വി​ല​ക്ക് ല​ഭി​ച്ച് മാ​റി​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന് തി​രി​ച്ചു​വ​രാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.