ഏഷ്യൻ ഗെയിംസിൽ ര​ണ്ടു മെ​ഡ​ല്‍ നേ​ടു​മെ​ന്ന് അ​ഭി​ഷേ​ക് വ​ര്‍മ
ഏഷ്യൻ ഗെയിംസിൽ ര​ണ്ടു മെ​ഡ​ല്‍ നേ​ടു​മെ​ന്ന് അ​ഭി​ഷേ​ക് വ​ര്‍മ
Monday, August 13, 2018 12:51 AM IST
കോ​ല്‍ക്ക​ത്ത: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ര​ണ്ടു മെ​ഡ​ല്‍ നേ​ടു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ടോ​പ് ആ​ര്‍ച്ച​ര്‍ അ​ഭി​ഷേ​ക് വ​ര്‍മ. ക​ഴി​ഞ്ഞ 2014 ഇ​ഞ്ചി​യോ​ണ്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ വ​ര്‍മ ര​ണ്ടു മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു. ഒ​ര​ണ്ണം വ്യ​ക്തി​ഗ​ത​യി​നത്തിലും മ​റ്റൊ​ന്ന് ടീം ​ഇ​ന​ത്തി​ലു​മാ​യി​രു​ന്നു. ഇ​ന്ത്യ ആ​കെ നാ​ലു മെ​ഡ​ലാ​ണ് നേ​ടി​യ​ത്. നാ​ലും കോം​പൗ​ണ്ട് ഇ​ന​ത്തി​ലാ​യി​രു​ന്നു. റി​ക​ര്‍വ് ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ക്ക് മെ​ഡ​ലൊ​ന്നും നേ​ടാ​നാ​യി​ല്ല. ഇ​ത്ത​വ​ണ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്ല.


ര​ണ്ടു ലോ​ക​ക​പ്പ് സ്വ​ര്‍ണ മെ​ഡ​ലും ലോ​ക​ക​പ്പ് ഫൈ​ന​ൽസി​ല്‍ ഒ​രു വെ​ള്ളി​യു​മു​ള്ള വ​ര്‍മ ഇ​ത്ത​വ​ണ​ത്തെ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ക​ളി​ല്‍ പ്ര​ധാ​നി​യാ​ണ്. 18നാ​ണ് ഗെ​യിം​സ് ആ​രം​ഭി​ക്കു​ന്ന​ത്. കോം​പൗ​ണ്ട് ഇ​ന​ത്തി​ല്‍ വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ഇ​ത്ത​വ​ണ​ത്തെ ഗെ​യിം​സി​ല്‍ വ​ര്‍മ്മ ടീം ​ഇ​ന​ത്തി​ലും മി​ക്ഡ​സ് ഇ​ന​ത്തി​ലു​മാ​ണ് മ​ത്സ​രി​ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.