വെബ്‌സൈറ്റില്‍ ക്യാപ്റ്റന്‍ ധോണി!
വെബ്‌സൈറ്റില്‍ ക്യാപ്റ്റന്‍ ധോണി!
Friday, July 20, 2018 1:02 AM IST
മും​ബൈ: ടീം ​ഇ​ന്ത്യ​യു​ടെ നാ​യ​ക​പ​ദ​വി​യി​ൽ നി​ന്നു രാ​ജി​വ​ച്ചി​ട്ട് വ​ർ​ഷം ഒ​ന്നാ​യെ​ങ്കി​ലും ധോ​ണി ത​ന്നെ​യാ​ണ് ബി​സി​സി​ഐ​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ ഇ​പ്പോ​ഴും ക്യാ​പ്റ്റ​ന്‍.

വെ​ബ്‌​സൈ​റ്റി​ല്‍ ക​ളി​ക്കാ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളി​ലാ​ണ് ധോ​ണി​യു​ടെ പ്രൊ​ഫൈ​ലി​ൽ‌ ക്യാ​പ്റ്റ​ന്‍ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രുന്ന​ത്. വി​രാ​ട് കോ​ഹ്‌​ലി​യേ​യും നാ​യ​ക​ന്‍ എ​ന്ന പേ​രി​ലാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ധോ​ണി​യു​ടെ പേ​രി​ന് താ​ഴെ പെ​ട്ടെ​ന്ന് കാ​ണാ​വു​ന്ന ത​ര​ത്തി​ലാ​ണ് ക്യാ​പ്റ്റ​ന്‍ എ​ന്ന് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. വെ​ബ്സൈ​റ്റി​ലെ പി​ഴ​വ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ​തോ​ടെ ബി​സി​സി​ഐ തി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.