പാക്കിസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
Thursday, July 19, 2018 12:29 AM IST
ബു​ല​വാ​യോ: മൂ​ന്നാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ സിം​ബാ​ബ്‌വെ​യെ ഒ​മ്പ​ത് വി​ക്ക​റ്റി​ന് തോ​ല്പി​ച്ച് പാ​ക്കി​സ്ഥാ​ന്‍ പ​ര​മ്പ​ര നേ​ടി. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര ആ​ദ്യ മൂ​ന്നു മ​ത്സ​രം ജ​യി​ച്ച പാ​ക്കി​സ്ഥാ​ന്‍ 3-0ന് ​സ്വ​ന്ത​മാ​ക്കി.

മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ റി​ക്കാ​ര്‍ഡ് ജ​യ​മാ​ണ് പാ​ക്കി​സ്ഥാ​ന്‍ കു​റി​ച്ച​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സിം​ബാ​ബ്‌വെ 25.1 ​ഓ​വ​റി​ല്‍ 67ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഫാ​ഹീം അ​ഷ്‌​റ​ഫാ​ണ് ആ​തി​ഥേ​യ​രെ ത​ക​ര്‍ത്ത​ത്. ജു​നൈ​ദ് ഖാ​ന്‍ ര​ണ്ടും ഉ​സ്മാ​ന്‍ ഖാ​ന്‍, യാ​സി​ര്‍ ഷാ, ​ഷ​ദാ​ബ് ഖാ​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി. 16 റ​ണ്‍സ് എ​ടു​ത്ത ചാ​മു ചി​ബാ​ബ​യാ​ണ് സിം​ബാ​ബ്‌വെയു​ടെ ടോ​പ് സ്‌​കോ​റ​ര്‍.


മറുപടിക്കിറങ്ങിയ പാ​ക്കി​സ്ഥാ​ന്‍ 9.5 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​മാ​ക്കി 69 റ​ണ്‍സ് എ​ടു​ത്തു. സ്‌​കോ​ര്‍ തു​റ​ക്കും മു​മ്പേ പാ​ക്കി​സ്ഥാ​ന് ഓ​പ്പ​ണ​ര്‍ ഇ​മാം ഉ​ള്‍ ഹ​ഖി​നെ ന​ഷ്ട​മാ​യി. എ​ന്നാ​ല്‍, പു​റ​ത്താ​കാ​തെ​നി​ന്ന ഫ​ഖ​ര്‍ സ​മാ​ന്‍ (43), ബാ​ബ​ര്‍ അ​സാം (19) എ​ന്നി​വ​രാ​ണ് പാ​ക്കി​സ്ഥാ​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. റ​ണ്‍ ചേ​സിം​ഗി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ജ​യ​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.