അ​​ർ​​ജു​​ൻ തെണ്ടുൽക്കറുടെ വി​​ക്ക​​റ്റും വിനോദ് കാം​​ബ്ലി​​യു​​ടെ ട്വീ​​റ്റും
അ​​ർ​​ജു​​ൻ തെണ്ടുൽക്കറുടെ വി​​ക്ക​​റ്റും വിനോദ് കാം​​ബ്ലി​​യു​​ടെ ട്വീ​​റ്റും
Wednesday, July 18, 2018 12:59 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റുടെ മ​​ക​​ൻ അ​​ർ​​ജു​​ന്‍റെ ക​​ന്നി രാ​​ജ്യാ​​ന്ത​​ര വി​​ക്ക​​റ്റ് നേ​​ട്ട​​ത്തി​​ൽ ആ​​ന​​ന്ദാ​​ശ്രു​​പൊ​​ഴി​​ച്ച് വി​​നോ​​ദ് കാം​​ബ്ലി. സ​​ച്ചി​​ന്‍റെ അ​​ടു​​ത്ത സു​​ഹൃ​​ത്താ​​യ കാം​​ബ്ലി, അ​​ർ​​ജു​​ന് വി​​ജ​​യാ​​ശം​​സ​​യു​​മാ​​യി ന​​ട​​ത്തി​​യ ട്വീ​​റ്റാ​​ണ് ശ്ര​​ദ്ധേ​​യ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​ൻ അ​​ണ്ട​​ർ 19 ടീ​​മി​​നൊ​​പ്പം ശ്രീ​​ല​​ങ്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​ലാ​​ണ് അ​​ർ​​ജു​​ൻ. ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നു പി​​രി​​യു​​ന്ന​​തു​​വ​​രെ അ​​ഞ്ച് ഓ​​വ​​ർ പ​​ന്തെ​​റി​​ഞ്ഞ അ​​ർ​​ജു​​ൻ 18 റ​​ണ്‍​സ് വ​​ഴ​​ങ്ങി ഒ​​രു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു കാം​​ബ്ലി​​യു​​ടെ ട്വീ​​റ്റ്. അ​​ർ​​ജു​​ന്‍റെ വി​​ക്ക​​റ്റ് നേ​​ട്ടം കാ​​ണു​​ന്പോ​​ൾ ക​​ണ്ണു​​ക​​ൾ നി​​റ​​യു​​ന്നു. അ​​വ​​ന്‍റെ ഓ​​രോ വ​​ള​​ർ​​ച്ച​​യും അ​​ടു​​ത്ത്നി​​ന്നു കാ​​ണാ​​ൻ സാ​​ധി​​ച്ചു. ഇ​​തൊ​​രു തു​​ട​​ക്ക​​മാ​​ണ് അ​​ർ​​ജു​​ൻ, ഇ​​നി​​യും ഏ​​റെ മു​​ന്നേ​​റൂ. നൂ​​റാ​​യി​​രം ആ​​ശം​​സ​​ക​​ൾ- കാം​​ബ്ലി ട്വീ​​റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.