ഐ​​സ്‌​ല​​ൻ​​ഡ് സം​​ഘം ത​​യാ​​ർ
Tuesday, May 22, 2018 1:30 AM IST
റെ​​യ്ക്ജാ​​വി​​ക് (ഐ​​സ്‌​ല​​ൻ​​ഡ്): ക​​ന്നി​​ ലോ​​ക​​ക​​പ്പി​​നെ​​ത്തു​​ന്ന ഐ​​സ്‌​ല​​ൻ​​ഡ് 23 അം​​ഗ അ​​ന്തി​​മ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. എ​​വ​​ർ​​ട്ട​​ണി​​ന്‍റെ മ​​ധ്യ​​നി​​ര​​ത്താ​​ര​​മാ​​യ ഗി​​ൽ​​ഫി സി​​ഗ​​ർ​​ഡ്സ​​ണ്‍ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് മാ​​ർ​​ച്ച് 10നു​​ശേ​​ഷം ഗി​​ൽ​​ഫി ക​​ള​​ത്തി​​ൽ സ​​ജീ​​വ​​മ​​ല്ലാ​​യി​​രു​​ന്നു.


ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ക​​ളി​​ക്കു​​ന്ന ജോ​​നാ​​ഥ​​ൻ ബേ​​ർ​​ഗ് (ബേ​​ണ്‍​ലി), ആ​​രോ​​ണ്‍ ഗു​​നാ​​ർ​​സ​​ണ്‍ (കാ​​ർ​​ഡി​​ഫ് സി​​റ്റി) എ​​ന്നി​​വ​​രും റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ള്ള സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.
ഗ്രൂ​​പ്പ് ഡി​​യി​​ൽ അ​​ർ​​ജ​​ന്‍റീ​​ന, ക്രൊ​​യേ​​ഷ്യ, നൈ​​ജീ​​രി​​യ എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​മാ​​ണ് ഐ​​സ്‌ല​​ൻ​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.