കോൽക്കത്ത പ്ലേ ഓഫിൽ
കോൽക്കത്ത പ്ലേ ഓഫിൽ
Sunday, May 20, 2018 1:11 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: സൺറൈസേഴ്സിനെ നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റിനു കീഴടക്കി നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് യോഗ്യത നേടി. സ്കോ​​ർ: സ​​ണ്‍​റൈ​​സേ​​ഴ്സ് 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 172. നൈ​​റ്റ് റൈ​​ഡേ​​ഴ്സ് 19.4 ഓ​​വ​​റി​​ൽ അഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 173 റ​​ണ്‍​സ്.

ശിഖ​​ർ ധ​​വാ​​ൻ (39 പ​​ന്തി​​ൽ 50), ശ്രീ​​വ​​ത്സ് ഗോ​​സ്വാ​​മി (26 പ​​ന്തി​​ൽ 35), കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (17 പ​​ന്തി​​ൽ 36), മ​​നീ​​ഷ് പാ​​ണ്ഡെ (22 പ​​ന്തി​​ൽ 25) എ​​ന്നി​​വ​​രു​​ടെ മി​​ക​​വി​​ലാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സ് മി​​ക​​ച്ച സ്കോ​​റി​​ലെ​​ത്തി​​യ​​ത്. നാ​​ലു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ പ്ര​​സീ​​ദ് കൃ​​ഷ്ണ​​യാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സി​​നെ ത​​ക​​ർ​​ത്ത​​ത്. കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നാ​​യി ക്രി​​സ് ലി​​ൻ (43 പ​​ന്തി​​ൽ 55 റ​​ണ്‍​സ്), സു​​നി​​ൽ ന​​രേ​​ൻ (10 പ​​ന്തി​​ൽ 29 റ​​ണ്‍​സ്), റോ​​ബി​​ൻ ഉ​​ത്ത​​പ്പ (34 പ​​ന്തി​​ൽ 45 റ​​ണ്‍​സ്), ദിനേശ് കാർത്തിക് (26 നോട്ടൗട്ട്) എ​​ന്നി​​വ​​ർ മി​​ക​​ച്ച ബാ​​റ്റിം​​ഗ് കെ​​ട്ട​​ഴി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.