മോ​ണ്ടി കാ​ര്‍ലോയിൽ ന​ദാ​ല്‍ ചാ​മ്പ്യ​ന്‍
മോ​ണ്ടി കാ​ര്‍ലോയിൽ ന​ദാ​ല്‍ ചാ​മ്പ്യ​ന്‍
Monday, April 23, 2018 1:10 AM IST
മോ​ണ്ടി കാ​ര്‍ലോ: മോ​ണ്ടി​കാ​ര്‍ലോ മാ​സ്‌​റ്റേ​ഴ്‌​സ് ടെ​ന്നീ​സ് കി​രീ​ടം ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റ​ഫേ​ല്‍ ന​ദാ​ലി​ന്. ഫൈ​ന​ലി​ല്‍ ജ​പ്പാ​ന്‍റെ കെ​യ് നി​ഷി​കോ​രി​യെ 6-3, 6-2ന് ​തോ​ല്‍പ്പി​ച്ചാ​ണ് തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും മോ​ണ്ടി കാ​ര്‍ലോ മാ​സ്‌​റ്റേ​ഴ്‌​സ് കി​രീ​ട​മു​യ​ര്‍ത്തി​യ​ത്. സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ 11-ാം മോ​ണ്ടി കാ​ര്‍ലോ കി​രീ​ട​മാ​ണ്. 2005 മു​ത​ല്‍ 2012 വ​രെ ന​ദാ​ലാ​യി​രു​ന്നു ചാ​മ്പ്യ​ന്‍. 2013ലെ ​ഫൈ​ന​ലി​ല്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചാ​ണ് ന​ദാ​ലി​ന്‍റെ കി​രീ​ട​ക്കു​തി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.

2014ലും 2015​ലും ന​ദാലിനു‍ ഫൈ​ന​ലി​ലെ​ത്തി​യി​ല്ല. 2016 മു​ത​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം മോ​ണ്ടി കാ​ര്‍ലോ​യി​ല്‍ വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍ന്നു. 31 മാ​സ്‌​റ്റേ​ഴ്‌​സ് കി​രീ​ടം നേ​ടി​ക്കൊ​ണ്ടു ന​ദാ​ല്‍ പു​തി​യ റി​ക്കാ​ര്‍ഡ് സ്ഥാ​പി​ച്ചു. ഇ​തു​വ​രെ ഒ​ന്നാം ന​മ്പ​ര്‍ താ​രം ജോ​ക്കോ​വി​ച്ചു​മാ​യി മാ​സ്റ്റേ​ഴ്‌​സ് കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ തു​ല്യ​ത​പ​ങ്കി​ടു​ക​യാ​യി​രു​ന്നു.


മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ സെ​റ്റി​ല്‍ മാ​ത്ര​മാണു നി​ഷി​കോ​രി​ക്ക് അ​ല്പ​മെ​ങ്കി​ലും പൊ​രു​താ​ന്‍ സാ​ധി​ച്ച​ത്. ര​ണ്ടാം സെ​റ്റി​ല്‍ ന​ദാ​ല്‍ തു​ട​ക്കം മു​ത​ലേ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.