ഇ​ന്ത്യ ഡേ-​നൈ​റ്റ് ടെ​സ്റ്റ് ക​ളി​ക്കി​ല്ല
ഇ​ന്ത്യ ഡേ-​നൈ​റ്റ് ടെ​സ്റ്റ് ക​ളി​ക്കി​ല്ല
Sunday, April 22, 2018 12:40 AM IST
മും​ബൈ: ഓ​സ്‌​ട്രേ​ലി​യ​യ്ക്കും വെ​സ്റ്റ് ഇ​ന്‍ഡീ​സി​നു​മെ​തി​രേ ഇ​ന്ത്യ ഡേ ​നൈ​റ്റ് ടെ​സ്റ്റ് ക​ളി​ക്കി​ല്ല. ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തിലെ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ഡേ-​നൈ​റ്റ് ടെ​സ്റ്റ് ഉ​ണ്ടാ​വി​ല്ലെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു.

ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള നാ​ലു ടെ​സ്റ്റു​ക​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ആ​ദ്യ മ​ത്സ​രം ന​ട​ക്കു​ന്ന അ​ഡ്‌​ലെ​യ്ഡി​ല്‍ ഡേ ​നൈ​റ്റ് ടെ​സ്റ്റ് ന​ട​ക്കു​മെ​ന്ന് ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​തി​നോ​ട് ബി​സി​സി​ഐ മു​ഖം​തി​രി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ഡ്‌​ലെ​യ്ഡി​ല്‍ അ​ഞ്ചു ദി​വ​സ​ത്തെ ഡേ-​നൈ​റ്റ് ടെ​സ്റ്റ് ക​ളി​ക്കാ​ന്‍ ഇ​ന്ത്യ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. ഡേ-​നൈ​റ്റ് ടെ​സ്റ്റി​നു വ​ലി​യ ഭാ​വി​യി​ല്ലെ​ന്നാ​ണ് ബി​സി​സി​ഐ​യു​ടെ നി​ല​പാ​ട്.

2019 ഐ​സി​സി ലോ​ക​ക​പ്പി​നു​ശേ​ഷം ഐ​സി​സി ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന് തു​ട​ക്ക​മി​ടു​ന്ന​തി​ന് അ​ന്താ​രാ​ഷ്‌്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ ഒ​രു​ങ്ങു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഐ​സി​സി ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ചതുർദി​ന ടെ​സ്റ്റ്, പി​ങ്ക് ബോ​ള്‍ ക്രി​ക്ക​റ്റ്, ഡേ-​നൈ​റ്റ് ടെ​സ്റ്റ് എ​ന്നി​വ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഡേ-​നൈ​റ്റ് ടെ​സ്റ്റി​ന് ഐ​സി​സി വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍കാ​ത്ത സ്ഥി​തി​ക്ക് ബി​സി​സി​ഐ എ​ന്തി​നാ​ണ് ഇ​തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് ബി​സി​സി​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ചോ​ദി​ച്ചു.


ഒ​ക്ടോ​ബ​റി​ല്‍ ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലും ഡേ ​നൈ​റ്റ് ടെസ്റ്റ് ഉ​ണ്ടാ​വി​ല്ലെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു.

വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ന് രാ​ജ്‌​കോ​ട്ട് വേ​ദി​യാ​കും. രാ​ജ്‌​കോ​ട്ടി​ല്‍ ഇ​ന്ത്യ പി​ങ്ക് ബോ​ളി​ല്‍ ഡേ-​നൈ​റ്റ് ടെ​സ്റ്റ് ക​ളി​ക്കു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു മു​മ്പ് ക​ളി​ക്കാ​ര്‍ക്കു പി​ങ്ക് ബോ​ളി​ല്‍ പ​രി​ച​യം ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ ബി​സി​സി​ഐ​യു​ടെ ടൂ​ര്‍, ഫി​ക്‌​സ്ച​ര്‍ ക​മ്മി​റ്റി രാ​ജ്‌​കോ​ട്ടി​ല്‍ ഡേ-​നൈ​റ്റ് ടെ​സ്റ്റ് വേ​ണ്ടെ​ന്നു തീ​രു​മാ​ന​മെ​ടു​ത്തു. അ​ഡ്‌​ലെ​യ്ഡി​ലോ ഭാ​വി​യി​ലോ ഇ​ന്ത്യ ഡേ-​നൈ​റ്റ് ടെ​സ്റ്റ് ക​ളി​ക്കാ​ത്ത സ്ഥി​തി​ക്ക് പ​രി​ശീ​ല​നം ആ​വ​ശ്യ​മി​ല്ലെ​ന്ന് ബി​സി​സി​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.