ചൈ​​ന​​യെ സി​​ക്സ​​റ​​ടി​​ച്ച് ബെയ്‌ലിന്‍റെ വെ​​യ്ൽ​​സ്
Friday, March 23, 2018 12:19 AM IST
ബെ​​യ്ജിം​​ഗ്: രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ ചൈ​​ന​​യെ സി​​ക്സ​​റ​​ടി​​ച്ച് വെ​​യ്ൽ​​സ്. സൂ​​പ്പ​​ർ താ​​രം ഗാ​​രെ​​ത് ബെ​​യ്ൽ ഹാ​​ട്രി​​ക് നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ വെ​​യ്ൽ​​സ് 6-0ന് ​​ചൈ​​ന​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഇം​ഗ്ല​​ണ്ടി​​ന്‍റെ മു​​ൻ താ​​രം റ​​യാ​​ൻ ഗി​​ഗ്സ് വെ​​യ്ൽ​​സി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യു​​ള്ള ആ​​ദ്യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ഇ​​ത്.

ബെ​​യ്‌​ലി​​നു പി​​ന്നാ​​ലെ സാം ​​വോ​​ക്സ്, ഹാ​​രി വി​​ൽ​​സ​​ണ്‍ എ​​ന്നി​​വ​​രും വെ​​യ്ൽ​​സി​​നാ​​യി ഗോ​​ൾ നേ​​ടി. 21-ാം ജന്മദി​​ന​​ത്തി​​ൽ രാ​​ജ്യ​​ത്തി​​നാ​​യി ഗോ​​ൾ നേ​​ടി ആ​​ഘോ​​ഷി​​ക്കാ​​ൻ ഹാ​​രി വി​​ൽ​​സ​​ണും സാ​​ധി​​ച്ചു. 45-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു വി​​ൽ​​സ​​ണി​​ന്‍റെ ഗോ​​ൾ. ര​​ണ്ട്, 21, 62 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു റ​​യ​​ൽ മാ​​ഡ്രി​​ഡ് താ​​ര​​മാ​​യ ബെ​​യ്‌​ലി​​ന്‍റെ ഗോ​​ളു​​ക​​ൾ. 38, 58 മി​​നി​​റ്റു​​ക​​ളി​​ൽ വോ​​ക്സും ല​​ക്ഷ്യം​​ക​​ണ്ടു.

മ​​റ്റു സൗ​​ഹൃ​​ദ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ സ്ലോ​​വാ​​ക്യ 2-1ന് ​​യു​​എ​​ഇ​​യെ​​യും ഫി​​ലി​​പ്പീ​​ൻ​​സ് 3-2ന് ​​ഫി​​ജി​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.