ബം​ഗാ​ളി​നു വ​ന്‍ ജ​യം, മണിപ്പുരിനു സമനില
Thursday, March 22, 2018 1:36 AM IST
ഹൗ​റ/​കോ​ല്‍ക്ക​ത്ത: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഗ്രൂ​പ്പ് എ​യി​ല്‍ ആ​തി​ഥേ​യ​രാ​യ ബം​ഗാ​ളി​നു തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ഇ​തേ ഗ്രൂ​പ്പി​ലെ മ​ണി​പ്പുരും ച​ണ്ഡി​ഗ​ഡും സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ബം​ഗാ​ൾ ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളി​ന് മ​ഹാ​രാ​ഷ് ട്ര​യെ തോ​ല്‍പ്പി​ച്ചു. ആ​ദ്യ പ​കു​തി​ല്‍ ഒ​രു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന ബം​ഗാ​ള്‍ ര​ണ്ടാം പ​കു​തി​യി​ല്‍ അ​ഞ്ചു ഗോ​ള​ടി​ച്ച് മി​ക​ച്ച ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

എ​ട്ടാം മി​നി​റ്റി​ല്‍ ലി​യാ​ന്‍ഡ​ര്‍ ധ​മാ​യി​യു​ടെ ഗോ​ളി​ല്‍ മു​ന്നി​ലെ​ത്തി​യ മ​ഹാ​രാ​ഷ് ട്ര ​ബം​ഗാ​ളി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളോ​ട് ശ​ക്ത​മാ​യി ചെ​റു​ത്തു​നി​ന്നു. എ​ന്നാ​ല്‍, ര​ണ്ടാം പ​കു​തി​യി​ല്‍ തി​രി​ച്ച​ടി​യെ​ന്ന ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ബം​ഗാ​ള്‍ 55-ാം മി​നി​റ്റി​ല്‍ മ​നോ​തോ​ഷ് ച​ക്ല​ധാ​റി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു. ഇ​തോ​ടെ ബം​ഗാ​ള്‍ മ​ഹാ​രാ​ഷ് ട്ര ​ഗോ​ള്‍ മു​ഖ​ത്ത് സ​മ്മ​ര്‍ദം ഉ​യ​ര്‍ത്തി​ക്കൊ​ണ്ടി​രു​ന്നു. 62-ാം മി​നി​റ്റി​ല്‍ ജീ​ത​ന്‍ മു​ര്‍മു​വി​ലൂ​ടെ ആ​തി​ഥേ​യ​ര്‍ ലീ​ഡ് നേ​ടി. മി​ക​ച്ച നീ​ക്ക​ങ്ങ​ള്‍ മ​ഹാ​രാ​ഷ് ട്ര​യി​ല്‍നി​ന്നും വ​ന്നു. 79-ാം മി​നി​റ്റി​ല്‍ ബം​ഗാ​ള്‍ ലീ​ഡ് ഉ​യ​ര്‍ത്തി. ബി​ദ്യാ​സാ​ഗ​റാ​യി​രു​ന്നു സ്‌​കോ​റ​ര്‍. മൂ​ന്നു മി​നി​റ്റി​നു​ള്ളി​ല്‍ ബി​ദ്യാ​സാ​ഗ​ര്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി മ​ഹാ​രാ​ഷ്‌ട്രയു​ടെ വ​ല കു​ലു​ക്കി. 89-ാം മി​നി​റ്റി​ല്‍ ര​ജോ​ന്‍ ബ​ര്‍മ​ന്‍ ബം​ഗാ​ളി​ന്‍റെ ഗോ​ള്‍പ​ട്ടി​ക പൂ​ര്‍ത്തി​യാ​ക്കി.


അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​ക്കു​ന്ന​തി​ന് മ​ണി​പ്പുരും ച​ണ്ഡി​ഗ​ഡും മ​ത്സ​രി​ച്ച പോ​രാ​ട്ടം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. 25-ാം മി​നി​റ്റി​ല്‍ മ​ണി​പ്പുർ‍ നം​ഗ​ബാം ന​വോ​ച്ച​യി​ലൂ​ടെ മു​ന്നി​ലെ​ത്തി. 65-ാം മി​നി​റ്റി​ല്‍ ച​ണ്ഡി​ഗ​ഡി​ന് വി​വേ​ക് റാ​ണ സ​മ​നി​ല ന​ല്കി.

നാ​ളെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം മ​ണി​പ്പുരി​നെ​തി​രേ ഇ​റ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.