ബംഗ്ലാ കടുവകൾ ഫൈനലിൽ
ബംഗ്ലാ കടുവകൾ ഫൈനലിൽ
Saturday, March 17, 2018 1:26 AM IST
കൊ​​ളം​​ബോ: അ​​വ​​സാ​​ന ഓ​​വ​​റി​​ൽ​​വ​​രെ ആ​​വേ​​ശം നി​​റ​​ഞ്ഞ പോ​​രാ​​ട്ട​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യെ ര​​ണ്ടു വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി ബം​​ഗ്ലാ​ദേ​​ശ് നി​​താ​​ഹാ​​സ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ൽ. നാ​ളെ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​ന്ത്യ​യാ​ണ് എ​തി​രാ​ളി. ജ​​യി​​ക്കാ​​ൻ​​ അ​​വ​​സാ​​ന ഓ​​വ​​റി​​ൽ 12 റ​​ണ്‍​സ് വേ​​ണ്ടി​​യി​​രു​​ന്ന ബം​​ഗ്ലാ​ദേ​​ശ് ഒ​​രു പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ ജ​​യം അ​​ടി​​ച്ചെ​​ടു​​ത്തു. സ്കോ​​ർ: ശ്രീ​​ല​​ങ്ക 20 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റി​​ന് 159. ബം​ഗ്ലാ​​ദേ​​ശ് 19.5 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 160.

ശ്രീ​​ല​​ങ്ക​​യ്ക്കു​​വേ​​ണ്ടി ര​​ണ്ട് പെ​​രേ​​ര​​യും അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. കു​​ശാ​​ൽ പെ​​രേ​​ര 40 പ​​ന്തി​​ൽ ഒ​​രു സി​​ക്സും ഏ​​ഴ് ഫോ​​റും അ​​ട​​ക്കം 61 റ​​ണ്‍​സ് നേ​​ടി ടോ​​പ് സ്കോ​​റ​​റാ​​യി. ക്യാ​​പ്റ്റ​​ൻ തീ​​സ​​ര പെ​​രേ​​ര 37 പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും മൂ​​ന്ന് ഫോ​​റും അ​​ട​​ക്കം 58 റ​​ണ്‍​സ് എ​​ടു​​ത്തു.


മ​റു​പ​ടിക്കിറങ്ങി​യ ബം​​ഗ്ലാ​ദേ​​ശി​​നാ​​യി ത​​മിം ഇ​​ഖ്ബാ​​ൽ (42 പ​​ന്തി​​ൽ 50), മു​​ഹ​​മ്മ​​ദു​​ള്ള (18 പ​​ന്തി​​ൽ 43 നോ​​ട്ടൗ​​ട്ട്), മു​​ഷ്ഫി​​ക്ക​​ർ റ​​ഹിം (25 പ​​ന്തി​​ൽ 28) എ​​ന്നി​​വ​​ർ തി​​ള​​ങ്ങി. മു​​ഹ​​മ്മ​​ദു​​ള്ള​​യു​​ടെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ് ആ​​ണ് ബം​​ഗ്ലാ ക​​ടു​​വ​​ക​​ൾ​​ക്ക് ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.