റാ​​ണി രാം​​പാ​​ൽ ന​​യി​​ക്കും
റാ​​ണി രാം​​പാ​​ൽ ന​​യി​​ക്കും
Thursday, March 15, 2018 1:58 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​നു​​ള്ള ഇ​​ന്ത്യ​​ൻ വ​​നി​​ത ഹോ​​ക്കി ടീ​​മി​​നെ റാ​​ണി രാം​​പാ​​ൽ ന​​യി​​ക്കും. പൂ​​ൾ എ​​യി​​ൽ ഇ​​ന്ത്യ​​ക്കൊ​​പ്പം മ​​ലേ​​ഷ്യ, ഇം​ഗ്ല​ണ്ട്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, വെ​​യ്ൽ​​സ് ടീ​​മു​​ക​​ളാ​​ണു​​ള്ള​​ത്. ഏ​​പ്രി​​ൽ അ​​ഞ്ചി​​ന് വെ​​യ്ൽ​​സി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ടെ​​യാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ളു​​ടെ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് പോ​​രാ​​ട്ടം ആ​​രം​​ഭി​​ക്കു​​ക.

പ​​രി​​ച​​യ​​സ​​ന്പ​​ന്ന​​യാ​​യ ഗോ​​ൾ​​കീ​​പ്പ​​ർ സ​​വി​​ത പൂ​​നി​​യ​​യാ​​ണ് വൈ​​സ് ക്യാ​​പ്റ്റ​​ൻ. ഇ​​ന്ത്യ​​യു​​ടെ ക​​ഴി​​ഞ്ഞ ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ വി​​ശ്ര​​മം അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ട​​തി​​നാ​​ൽ സ​​വി​​ത ക​​ളി​​ച്ചി​​രു​​ന്നി​​ല്ല. ര​​ജ​​നി എ​​ത്തി​​മ​​റ​​പു​​വാ​​ണ് ടീ​​മി​​ലെ ര​​ണ്ടാം ഗോ​​ളി. റാ​​ങ്കിം​​ഗി​​ൽ മു​​ന്നി​​ലു​​ള്ള കൊ​​റി​​യ​​യ്ക്കെ​​തി​​രേ​​യു​​ള്ള അ​​ഞ്ചു മ​​ത്സ​​ര പ​​ര​​ന്പ​​ര ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.