ജിം​നാ​സ്റ്റി​ക്‌​സി​ല്‍ അ​രു​ണ ച​രി​ത്രം കു​റി​ച്ചു
ജിം​നാ​സ്റ്റി​ക്‌​സി​ല്‍ അ​രു​ണ  ച​രി​ത്രം കു​റി​ച്ചു
Sunday, February 25, 2018 12:41 AM IST
മെ​ല്‍ബ​ണ്‍: ജിം​നാ​സ്റ്റി​ക്‌​സ് ലോ​ക​ക​പ്പി​ല്‍ ആ​ദ്യ വ്യ​ക്തി​ഗ​ത മെ​ഡ​ല്‍ നേ​ടി​യ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന ബ​ഹു​മ​തി ഇ​നി അ​രു​ണ ബു​ദ്ധ റെ​ഡ്ഢി​ക്കു സ്വ​ന്തം. മെ​ല്‍ബ​ണി​ല്‍ ന​ട​ക്കു​ന്ന ജിം​നാ​സ്റ്റി​ക്‌​സ് ലോ​ക​ക​പ്പി​ല്‍ വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ടി​ക്കൊ​ണ്ടാ​ണ് അ​രു​ണ പു​തി​യ ച​രി​ത്ര​മെ​ഴു​തി​യ​ത്. വ​നി​ത​ക​ളു​ടെ വോള്‍ട്ട് ഇ​ന​ത്തി​ലാ​ണ് അ​രു​ണ വെ​ങ്ക​ല​മ​ണി​ഞ്ഞ​ത്. 13.649 പോ​യി​ന്‍റു​ണ്ട് അ​രു​ണയ്ക്ക്. സ്വ​ര്‍ണം നേ​ടി​യതു സ്ലോ​വേ​നി​യ​യു​ടെ ത​ജാ​സ ക​യ്‌​സ്‌ല​ഫും വെ​ള്ളി നേ​ടി​യത് ഓസ്ട്രേലിയയുടെ എ​മി​ലി വൈ​റ്റ്‌​ഹെ​ഡുമാണ്. ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു താ​രം പ​ര​ന്ദി നാ​യ​ക് 13.416 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്തെ​ത്തി.

ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ അ​രു​ണ ക​രാ​ട്ടെ ബ്ലാ​ക് ബെ​ല്‍റ്റാ​ണ്. 2005ല്‍ ​ദേ​ശീ​യ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മെ​ഡ​ല്‍ നേ​ടി​ക്കൊ​ണ്ടാ​ണ് അ​രു​ണ ജിം​നാ​സ്റ്റി​ക്‌​സി​ലേ​ക്കു ക​ട​ന്ന​ത്. 2014 കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ന്‍റെ വോള്‍ട്ട് യോ​ഗ്യ​ത റൗ​ണ്ടി​ല്‍ താ​ര​ത്തി​ന് 14-ാം സ്ഥാ​ന​ത്തെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഒ​മ്പ​താം സ്ഥാ​ന​ത്തു​മെ​ത്തി. 2017ലെ ​ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വോ​ള്‍ട്ട് ഇ​ന​ത്തി​ല്‍ അ​രു​ണ​യ്ക്ക് ആ​റാം സ്ഥാ​ന​ത്തെ​ത്താ​നെ സാ​ധി​ച്ചു​ള്ളൂ.


2010 കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ ആ​ശി​ഷ് കു​മാ​ര്‍ നേ​ടി​യ വെ​ങ്ക​ല മെ​ഡ​ലാ​ണ് ജിം​നാ​സ്റ്റി​ക്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ല്‍. ആ​റു വ​ര്‍ഷ​ത്തി​നു​ശേ​ഷം 2016 റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ യോ​ഗ്യ​ത നേ​ടി​യ ദി​പ ക​ര്‍മാ​ക​ര്‍ 52 വ​ര്‍ഷ​ത്തി​നു​ശേ​ഷം ഒ​ളി​മ്പി​ക്‌​സി​നു യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​യി. റി​യോ​യി​ല്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച ദി​പ​യ്ക്ക് നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് വെ​ങ്ക​ലം ന​ഷ്ട​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.