ദേ​ശീ​യ സ്‌​കൂ​ള്‍ ത​യ്ക്വാ​ണ്ടോ നാളെ മുതൽ
Sunday, January 21, 2018 12:21 AM IST
ക​​​ണ്ണൂ​​​ര്‍: അ​​​റു​​​പ​​​ത്തി​​​മൂ​​​ന്നാ​​​മ​​​തു ദേ​​​ശീ​​​യ സ്‌​​​കൂ​​​ള്‍ ഗെ​​​യിം​​​സ് ത​​​യ്ക്വാ​​​ണ്ടോ അ​​​ണ്ട​​​ര്‍- 19 (ആ​​​ണ്‍/​​​പെ​​​ണ്‍)​​​ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് 22 മു​​​ത​​​ല്‍ 25 വ​​​രെ മു​​​ണ്ട​​​യാ​​​ട് ഇ​​​ന്‍​ഡോ​​​ര്‍ ​സ്റ്റേ​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കും. 22ന് ​​​പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​​​വി. മോ​​​ഹ​​​ന്‍​കു​​​മാ​​​ര്‍ പ​​​താ​​​ക ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​തോ​​​ടെ മ​​​ത്സ​​​രം ആ​​​രം​​​ഭി​​​ക്കും.


ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ക​​​ണ്ണൂ​​​ര്‍ കോ​​​ര്‍​പ്പ​​​റേ​​​ഷ​​​ന്‍ മേ​​​യ​​​ര്‍ ഇ.​​​പി. ല​​​ത​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ കെ.​​​കെ. രാ​​​ഗേ​​​ഷ് എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നു ടി.​​​വി. രാ​​​ജേ​​​ഷ് എം​​​എ​​​ല്‍​എ പ​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.