പ്രാ​യ​മേ​റി​യ ഒ​ളി​മ്പി​ക് മെ​ഡ​ലി​സ്റ്റ് കാ​ര്‍ല മാ​ര​ന്‍ഗോ​നി അ​ന്ത​രി​ച്ചു
പ്രാ​യ​മേ​റി​യ ഒ​ളി​മ്പി​ക് മെ​ഡ​ലി​സ്റ്റ് കാ​ര്‍ല മാ​ര​ന്‍ഗോ​നി അ​ന്ത​രി​ച്ചു
Saturday, January 20, 2018 12:43 AM IST
മി​ലാ​ന്‍: ജീ​വി​ച്ചി​രു​ന്ന​വ​രി​ല്‍ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഒ​ളി​മ്പി​ക് മെ​ഡ​ലി​സ്റ്റ് കാ​ര്‍ല മാ​ര​ന്‍ഗോ​നി അ​ന്ത​രി​ച്ചു. 102-ാം വ​യ​സി​ലാ​യി​രു​ന്നു 1928 ഒ​ളി​മ്പി​ക്‌​സി​ലെ വെ​ള്ളി മെ​ഡ​ല്‍ ജേ​താ​വി​ന്‍റെ അ​ന്ത്യം. പാ​വി​യ​യി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഇ​റ്റാ​ലി​യ​ന്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യാ​ണ് മാ​ര​ൻ​ഗോ​നി​യു​ടെ മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. 1928 ആം​സ്റ്റ​ര്‍ഡാ​മി​ല്‍ ന​ട​ന്ന ഒ​ളി​മ്പി​ക്‌​സി​ല്‍ ടീം ​ജിം​നാ​സ്റ്റി​ക്‌​സ് ഇ​ന​ത്തി​ലാ​ണ് മാ​ര​ന്‍ഗോ​നി മ​ത്സ​രി​ച്ച​ത്. ആ ​ഒ​ളി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ജീ​വി​ച്ചി​രു​ന്ന ഏ​ക വ്യ​ക്തി​യാ​യി​രു​ന്നു മാ​ര​ന്‍ഗോ​നി. 12-ാം വ​യ​സി​ലാ​ണ് മാ​ര​ന്‍ഗോ​നി ഇ​റ്റ​ലി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​ളി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ത്ത​ത്. താ​ര​ത്തി​ന്‍റെ മി​ക​വി​ല്‍ ഇ​റ്റ​ലി ആ​ധു​നി​ക ഒ​ളി​മ്പി​ക്‌​സി​ല്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ​ത്തെ മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി. ഇ​റ്റാ​ലി​യ​ന്‍ കാ​യി​ക ച​രി​ത്രം എ​ന്നും ഓ​ര്‍മി​ക്കു​ന്ന നാ​യി​ക​യാ​ണ് മ​രാ​ന്‍ഗോ​നി​യെ​ന്ന് ഇ​റ്റാ​ലി​യ​ന്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.