ഫെ​ഡ​റ​ര്‍, ജോ​ക്കോ​വി​ച്ച്, ഹാ​ലെ​പ് മൂ​ന്നാം റൗണ്ടിൽ
ഫെ​ഡ​റ​ര്‍, ജോ​ക്കോ​വി​ച്ച്, ഹാ​ലെ​പ് മൂ​ന്നാം റൗണ്ടിൽ
Friday, January 19, 2018 1:01 AM IST
മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍, ആ​റു ത​വ​ണ ചാ​മ്പ്യ​നാ​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് എ​ന്നി​വ​ര്‍ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി​യ​പ്പോ​ള്‍ മു​ന്‍ ചാ​മ്പ്യ​ന്‍ സ്റ്റാ​നി​സ്ലാ​സ് വാ​വ്‌​റി​ങ്ക പു​റ​ത്താ​യി.

സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ ഫെ​ഡ​റ​ര്‍ ജ​ര്‍മ​നി​യു​ടെ യാ​ന്‍ ലെ​നാ​ര്‍ഡ് സ്ട്ര​ഫി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കു തോ​ല്‍പ്പി​ച്ചു. 6-4, 6-4, 7-6നാ​യി​രു​ന്നു നി​ല​വി​ലെ ചാ​മ്പ്യ​ന്‍റെ ജ​യം. ഫെ​ഡ​റ​റി​നു ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തി​യ​ശേ​ഷ​മാ​ണ് സ്ട്ര​ഫ് കീ​ഴ​ട​ങ്ങി​യ​ത്.

ആ​റു ത​വ​ണ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ മു​ത്ത​മി​ട്ട ജോ​ക്കോ​വി​ച്ച് ഫ്രാ​ന്‍സി​ന്‍റെ ഗെ​യ‌്‌ല്‍ മോ​ണ്‍ഫി​ല്‍സി​ന്‍റെ ക​രു​ത്തി​നു മു​ന്നി​ല്‍ ക​ഷ്ടി​ച്ചു ജ​യി​ച്ചുക​യ​റു​ക​യാ​യി​രു​ന്നു. സെ​ര്‍ബി​യ​ന്‍ താ​ര​ത്തി​ന്‍റെ കായിക​ക്ഷ​മ​ത പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന മ​ത്സ​ര​മാ​യി​രു​ന്നു. നാ​ലു സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ജോ​ക്കോ​വി​ച്ച് 4-6,6-3, 6-1, 6-3ന് ​ജ​യി​ച്ചു. ഇ​രു​വ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ജോ​ക്കോ​വി​ച്ച് 15-0ന് ​മു​ന്നി​ലെ​ത്തി.

മു​ന്‍ ചാ​മ്പ്യ​ന്‍ വാ​വ്‌​റി​ങ്ക​യെ അ​മേ​രി​ക്ക​യു​ടെ ടെ​ന്നി​സ് സാ​ന്‍ഡ്‌​ഗ്രെ​ന്‍ തോ​ല്‍പ്പി​ച്ചു. 97-ാം റാ​ങ്കി​ലു​ള്ള അ​മേ​രി​ക്ക​ന്‍താ​രം ഒ​മ്പ​താം സീ​ഡ് വാ​വ്‌​റി​ങ്ക​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് ത​ക​ര്‍ത്തു. 6-2, 6-1, 6-4നാ​യി​രു​ന്നു അ​മേ​രി​ക്ക​ന്‍ താ​ര​ത്തി​ന്‍റെ ജ​യം. അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് 6-1, 6-3, 4-6, 6-3ന് ​പീ​റ്റ​ര്‍ ഗൊ​ജോ​വ്‌​സി​കി​നെ ത​ക​ര്‍ത്തു.

വ​നി​ത സിം​ഗി​ള്‍സ് മ​ത്സ​ര​ങ്ങ​ളി​ല്‍ സി​മോ​ണ ഹാ​ലെ​പ്, മ​രി​യ ഷ​റ​പ്പോ​വ, എ​ഞ്ച​ലി​ക് കെ​ര്‍ബ​ര്‍, ക​രോളി​ന പ്ലീ​ഷ്‌​കോ​വ, മാ​ഡി​സ​ണ്‍ കീ​സ് എ​ന്നി​വ​ര്‍ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി. എ​ന്നാ​ല്‍, ഗാ​ര്‍ബെന്‍ മു​ഗുറൂ​സ, എ​ലീ​ന വെ​സ്‌​നി​ന എ​ന്നി​വ​ര്‍ പു​റ​ത്താ​യി. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റൊ​മേ​നി​യ​യു​ടെ ഹാ​ലെ​പ് 6-2, 6-2ന് ​കാ​ന​ഡ​യു​ടെ യൂ​ജി​ന്‍ ബു​ഷാ​ര്‍ഡി​നെ തോ​ല്‍പ്പി​ച്ചു. കെ​ര്‍ബ​ര്‍-​ഷ​റ​പ്പോ​വ മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ന് മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രും മി​ക​ച്ച ജ​യ​ത്തോ​ടെ മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ന്ന​ത്.


മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ജ​ര്‍മ​ന്‍താ​രം കെ​ര്‍ബ​ര്‍ ക്രൊ​യേ​ഷ്യ​യു​ടെ ഡോ​ണ വെ​കി​ച്ചി​നെ 6-4, 6-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ഷ​റ​പ്പോ​വ ലാ​ത്വി​യ​യു​ടെ അ​ന​സ്താ​സി​യ സെ​വ​സ്‌​റ്റോ​വ​യെ 6-1, 7-6 (7-4)ന് ​തോ​ല്‍പ്പി​ച്ചു. വിം​ബി​ള്‍ഡ​ണ്‍ ചാ​മ്പ്യ​ന്‍ മു​ഗുറൂ​സ​യെ താ​യ്‌​വാ​ന്‍റ ഷീ ​സൂ​വി 7-6 (7-1), 6-4ന് ​തോ​ല്‍പ്പി​ച്ചു.

ഇ​ന്ത്യ​ന്‍താ​ര​ങ്ങ​ള്‍ ര​ണ്ടാം റൗ​ണ്ടി​ല്‍

പു​രു​ഷ ഡ​ബി​ള്‍സ് മ​ത്സ​ര​ങ്ങ​ളി​ല്‍ ലി​യാ​ണ്ട​ര്‍ പെ​യ്‌​സ്-​പു​ര​വ് രാ​ജ സ​ഖ്യ​വും രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ, ദി​വി​ജ് ശ​ര​ണ്‍ എ​ന്നി​വ​ര്‍ അ​വ​രു​ടെ പ​ങ്കാളിക​ള്‍ക്കൊ​പ്പവു ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.
ലി​യാ​ണ്ട​ര്‍ പെ​യ്‌​സ്-​പു​ര​വ് രാ​ജ സ​ഖ്യം നി​കോ​ള​സ് ബാ​സ​ല​ഷ് വി​ലി-​ആ​ന്ദ്രെ​സ് ഹെ​യ്ദ​ര്‍ മൗ​റ​ര്‍ സ​ഖ്യ​ത്തെ 6-2, 6-3ന് ​തോ​ല്‍പ്പി​ച്ചു. രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ-​എ​ഡ്വോ​ര്‍ഡ് റോ​ജ​ര്‍ വെ​സ് ലി​ന്‍ കൂ​ട്ടു​കെ​ട്ട് റ​യാ​ന്‍ ഹാ​രി​സ​ണ്‍-​വെ​സാ​ക് പോ​സ്പി​സി​ല്‍ സ​ഖ്യ​ത്തെ 6-2,7-6ന് ​ത​ക​ര്‍ത്തു. ദി​വി​ജ് ശ​ര​ണ്‍-​രാ​ജീ​വ് രാം ​സ​ഖ്യം മ​രി​യ​സ് കോ​പി​ല്‍-​വി​ക്ട​ര്‍ ടോ​സി​കി കൂ​ട്ടു​കെ​ട്ടി​നെ 7-6, 6-4ന് ​തോ​ല്പി​ച്ചു.ണ്ടി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.