ച​തു​ര്‍രാ​ഷ്‌ട്ര ​ഹോ​ക്കി: ഇ​ന്ത്യ​ക്കു തോ​ല്‍വി
ച​തു​ര്‍രാ​ഷ്‌ട്ര ​ഹോ​ക്കി: ഇ​ന്ത്യ​ക്കു തോ​ല്‍വി
Friday, January 19, 2018 1:01 AM IST
തൗ​രം​ഗ (ന്യൂ​സി​ല​ന്‍ഡ്): ന്യൂ​സി​ല​ന്‍ഡി​ല്‍ ന​ട​ക്കു​ന്ന ച​തു​ര്‍രാ​ഷ് ട്ര ​ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്കു തോ​ല്‍വി. ഇ​ന്ത്യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ബെ​ല്‍ജി​യം തോ​ല്‍പ്പി​ച്ചു. ആ​ര്‍ത​ര്‍ ഡി ​സ്ലൂ​വ​ര്‍, വി​ക്ട​ര്‍ വെ​ഗ്ന​സ് എ​ന്നി​വ​ര്‍ എ​ട്ട്, 34 മി​നി​റ്റു​ക​ളി​ല്‍ നേ​ടി​യ ഗോ​ളുകളാ​ണ് ബെ​ല്‍ജി​യ​ത്തി​നു ജ​യ​മൊ​രു​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ലേ ബെ​ല്‍ജി​യം ഇ​ന്ത്യ​യു​ടെ പ​കു​തി​യി​ല്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. എ​ട്ടാം മി​നി​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ​ത്തി​ലെ വി​ള്ള​ലി​ലു​ടെ ഡി ​സ്ലൂ​വ​ര്‍ ആ​ദ്യ ഗോ​ള്‍ നേ​ടി.


ഗോ​ള്‍കീ​പ്പ​ര്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷി​ന്‍റെ മി​ക​വാ​ണ് ബെ​ല്‍ജി​യ​ത്തി​ന്‍റെ ഗോ​ളെ​ന്നു​റ​ച്ച പ​ല അ​വ​സ​ര​ങ്ങ​ളും ത​ട​ഞ്ഞ​ത്. ഇ​ന്ത്യ മു​ന്നേ​റ്റം ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും സ​മ​നി​ല ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ത​ന്നെ വെ​ഗ്ന​സ് ബെ​ല്‍ജി​യ​ത്തി​ന്‍റെ ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ര്‍ത്തി. ഇ​ന്ത്യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഗോ​ള്‍ വ​ന്നി​ല്ല. അ​ഞ്ച് പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ ല​ഭി​ച്ച ഇ​ന്ത്യ​ക്ക് ഒ​ന്നും ഗോ​ളാ​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.