അന്തർ സർവകലാശാലാ മീറ്റ്: ജിയോയ്ക്കും ജെസനും പൊന്ന്
അന്തർ സർവകലാശാലാ മീറ്റ്: ജിയോയ്ക്കും ജെസനും പൊന്ന്
Friday, December 15, 2017 1:31 PM IST
ഗു​ണ്ടൂ​ർ : 78-ാമ​ത് അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ നാ​ലാം ദി​വ​സം പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 112 പോ​യി​ന്‍റാ​ണ് മം​ഗ​ളൂ​രു​വി​ന്. 70 പോ​യി​ന്‍റു​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യും 63 പോ​യി​ന്‍റു​മാ​യി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി യും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍.

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ 81 പോ​യി​ന്‍റു​മാ​യി മം​ഗ​ളൂ​രു ഒ​ന്നാം​സ്ഥാ​ന​ത്ത് നി​ല്‍ക്കു​ന്നു. 39 പോ​യി​ന്‍റു​ള്ള കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് ര​ണ്ടാ​മ​ത്. 28 പോ​യി​ന്‍റു​ള്ള എം​ജി നാ​ലാം സ്ഥാ​ന​ത്താ​ണ്. വ​നി​ത​ക​ളി​ല്‍ കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 42 പോ​യി​ന്‍റാ​ണ് എം​ജി​യു​ടെ വ​നി​ത​ക​ള്‍ക്ക്. 31 പോ​യി​ന്‍റു​മാ​യി മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി ര​ണ്ടാ​മ​തും 24 പോ​യി​ന്‍റു​ള്ള കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി മൂ​ന്നാ​മ​തും നി​ല്‍ക്കു​ന്നു.

മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് ഇ​ന്ന​ലെ ര​ണ്ടു സ്വ​ര്‍ണ​വും ര​ണ്ടു വെ​ള്ളി​യും. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് ഒ​രു സ്വ​ര്‍ണവും ഒ​രു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വും. കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് ഒ​രു വെ​ങ്ക​ലം. പു​രു​ഷ​ന്മാ​രു​ടെ ഹൈ ​ജം​പി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ജി​യോ േജാ​സ് സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി. 2.11 മീ​റ്റ​ര്‍ ചാ​ടി​ക്ക​ട​ന്നാ​ണ് ജി​യോ സ്വ​ര്‍ണ​മ​ണി​ഞ്ഞ​ത്.

സെ​​​ന്‍റ് ആ​​​ൽ​​​ബ​​​ർ​​​ട്ട് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ജി​​​യോ ജോ​​​സ് മു​​​ൻ ഹൈ​​​ജം​​പ​​​ർ കൂ​​​ടി​​​യാ​​​യ മ​​​നോ​​​ജ് തോ​​​മ​​​സി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം നടത്തുന്നത്.

വ​നി​ത​ക​ളു​ടെ 4-100 മീ​റ്റ​ര്‍ റി​ലേ​യി​ലും മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി സ്വ​ര്‍ണം നേ​ടി. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് എം​ജി സ്വ​ര്‍ണ​മ​ണി​ഞ്ഞ​ത്. 46.64 സെ​ക്ക​ന്‍ഡി​ലാ​ണ് എം​ജി​യു​ടെ വ​നി​ത​ക​ള്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. കെ.​​​എ​​​സ്. അ​​​ഖി​​​ല,ടി.​​​എ​​​സ്. ആ​​​ര്യ, ര​​​മ്യ രാ​​​ജ​​​ൻ, അ​​​ഞ്ജ​​​ലി ജോ​​​ൺ​​​സ​​​ൺ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ടീ​​​മാ​​​ണ് സ്വ​​​ർ​​​ണം നേ​​​ടി​​​യ​​​ത്.

47.10 സെ​ക്ക​ന്‍ഡി​ലാ​ണ് കാ​ലി​ക്ക​ട്ട് ഫി​നി​ഷ് ചെ​യ്ത​ത്.

ശ്രു​​​തി രാ​​​ജ്, ഡി​​​ൽ​​​ന, സു​​​ഗി​​ന, അ​​​മ​​​ല എ​​​ന്നി​​​വ​​​രാ​​​ണ് കാ​​​ലി​​​ക്ക​​​റ്റി​​​നു​​​വേ​​​ണ്ടി അ​​​ണി​​​നി​​​ര​​​ന്ന​​​ത്. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 4x100 റി​​​ലേ​​​യി​​​ൽ എം​​​ജി വെ​​​ള്ളി​​​മെ​​​ഡ​​​ൽ നേ​​​ടി. 40.91 സെ​ക്ക​ന്‍ഡി​ലാ​ണ് എം​ജി ഫി​നി​ഷ് ചെ​യ്ത​ത്. മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി (40.83 സെ​ക്ക​ന്‍ഡ്) പു​തി​യ മീ​റ്റ് റി​ക്കാ​ര്‍ഡോ​ടെ സ്വ​ര്‍ണം നേ​ടി.


സ​​​ച്ചി​​​ൻ ബി​​​നു, അ​​​ഭി​​​ജി​​​ത്ത് വി. ​​​നാ​​​യ​​​ർ, അ​​​തു​​​ൽ സോ​​​മ​​​ൻ (എം​​​എ കോ​​​ള​​​ജ്), എ​​​സ്. ലി​​​ങ്ക​​​ൻ (എ​​​സ്ബി കോ​​​ള​​​ജ്) എ​​​ന്നി​​​വ​​​രാ​​​ണ് വെ​​​ള്ളി​​​മെ​​​ഡ​​​ൽ നേ​​​ടി​​​യ ടീ​​​മി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ.
വ​നി​ത​ക​ളു​ടെ ലോം​ഗ് ജം​പി​ല്‍ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ര​മ്യ രാ​ജ​ന്‍ (5.68) വെ​ള്ളി നേ​ടി. അ​​​വ​​​സാ​​​ന ചാ​​​ട്ട​​​ത്തി​​​ലാ​​​ണ് മു​​​ന്നി​​​ട്ടു​​​നി​​​ന്നി​​​രു​​​ന്ന ര​​​മ്യ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തേ​​​ക്ക് പി​​​ന്ത​​​ള്ള​​​പ്പെ​​​ട്ട​​​ത്.

പാ​​​ലാ അ​​​ൽ​​​ഫോ​​​ൻ​​​സാ കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ പി​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​നി​​യാ​​​യ ര​​​മ്യ സ്പോ​​​ർ​​​ട്സ് കോ​​​ച്ച് അ​​​നൂ​​​പ് ജോ​​​സ​​​ഫി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. 400 മീ​​​റ്റ​​​ർ ഹ​​​ർ​​​ഡി​​​ൽ​​​സി​​​ൽ നി​​​ല​​​വി​​​ലെ റിക്കാ​​​ർ​​​ഡ് മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ജെ​​​റി​​​ൻ ജോ​​​സ​​​ഫ് (59.19) വെ​​​ള്ളി​​​നേ​​​ടി.

പാ​​​ലാ അ​​​ൽ​​​ഫോ​​​ൻ​​​സാ കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ പി​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ജെ​​​റി​​​ൻ ത​​​ങ്ക​​​ച്ച​​​ൻ മാ​​​ത്യു​​​വി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന 400 മീ​​​റ്റ​​​റി​​​ല​​​gം ജെ​​​റി​​​ൻ വെ​​​ങ്ക​​​ല​​​മെ​​​ഡ​​​ൽ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

പു​രു​ഷ​ന്മാ​രു​ടെ പോ​ള്‍വോ​ള്‍ട്ടി​ല്‍ കാ​ലി​ക്ക​ട്ടി​ന്‍റെ കെ.​ജി. ജെ​സ​ന്‍ പു​തി​യ മീ​റ്റ് റി​ക്കാ​ര്‍ഡോ​ടെ സ്വ​ര്‍ണ​മെ​ഡ​ല​ണി​ഞ്ഞു. 2015ല്‍ ​പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ സോ​നു സൈ​നി (4.90 മീ​റ്റ​ര്‍) സ്ഥാ​പി​ച്ച റി​ക്കാ​ര്‍ഡാ​ണ് ജെ​സ​ന്‍ ചാ​ടി​ക്ക​ട​ന്ന​ത്. 4.91 മീ​റ്റ​റാ​ണ് ജെ​സ​ന്‍ കു​റി​ച്ച പു​തി​യ ഉ​യ​രം. പാ​​​ലാ ജം​​പ്സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലെ സ​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം.

പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ കാ​ലി​ക്ക​ട്ടി​ന്‍റെ എ. ​റ​ഷീ​ദ് (52.80 സെ​ക്ക​ന്‍ഡ്), വ​നി​ത​ക​ളു​ടെ 10000 മീ​റ്റ​റി​ല്‍ കാ​ലി​ക്ക​ട്ടി​ന്‍റെ എം.​ഡി. താ​ര (35:59.75 സെ​ക്ക​ന്‍ഡ്), പു​രു​ഷ​ന്മാ​രു​ടെ 20 കി​ലോ മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ അ​നീ​ഷ് കെ. (1:34:01 ​സെ​ക്ക​ന്‍ഡ്) എ​ന്നി​വ​ര്‍ വെ​ങ്ക​ലം നേ​ടി.

വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പി. ഒ. സ​യ​ന (1:00.43 സെ​ക്ക​ന്‍ഡ്) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.