6,6,6,6 ലക്മലിനെ രോഹിത് തല്ലിയോടിച്ചു
6,6,6,6 ലക്മലിനെ രോഹിത് തല്ലിയോടിച്ചു
Wednesday, December 13, 2017 1:50 PM IST
മൊഹാലി: മ​ത്സ​ര​ത്തി​ന്‍റെ 43ാം ഓ​വ​റി​ല്‍ ല​ങ്ക​ന്‍ ബൗ​ള​ര്‍ ല​ക്മ​ലി​നെ രോ​ഹി​ത് നി​ര്‍ദാ​ക്ഷി​ണ്യ​മാ​ണ് ശി​ക്ഷി​ച്ച​ത്. നാ​ല് സി​ക്സു​ക​ളാ​ണ് രോ​ഹി​ത്ത് ആ ​ഓ​വ​റി​ല്‍ അ​ടി​ച്ച് സ്വ​ന്ത​മാ​ക്കി​യ​ത്.

115 പ​ന്തി​ലാ​ണ് രോ​ഹി​ത്ത് അ​ദ്യ 100റി​ലെ​ത്തി​യ​ത്. പി​ന്നീ​ട് വെ​റും 31 പ​ന്തി​ലാ​യി​രു​ന്നു രോ​ഹി​ത് 200ല്‍ ​എ​ത്തി​യ​ത്. അ​വ​സാ​ന 108 റ​ണ്‍സെ​ടു​ത്ത​ത് വെ​റും 38 പ​ന്തി​ലാ​യി​രു​ന്നു. 135.94 ആ​യി​രു​ന്നു രോ​ഹി​തി​ന്‍റെ സ്ട്രൈ​ക്ക് റൈ​റ്റ്.

ല​ങ്ക​യ്ക്കെ​തി​രെ രോ​ഹി​ത് ക​ത്തി​പ്പ​ട​ര്‍ന്നപ്പോൾ ല​ങ്ക​ന്‍ ബൗ​ള​ര്‍ നു​വ​രാ​ന്‍ പ്ര​ദീ​പ് നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ർ​ഡി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും അ​ധി​കം റ​ണ്‍സ് വ​ഴ​ങ്ങി​യ ബൗ​ള​റെ​ന്ന നാ​ണം​കെ​ട്ട റിക്കാർ‍ഡി​ല്‍നിന്ന് പ്ര​ദീ​പ് ര​ക്ഷ​പ്പെ​ട്ട​ത് കേ​വ​ലം ര​ണ്ട് റ​ണ്‍സി​ന്‍റെ അ​ക​ല​ത്തി​ലാ​ണ്.


10 ഓ​വ​റി​ല്‍ 106 റ​ണ്‍സാ​ണ് പ്ര​ദീ​പ് വ​ഴ​ങ്ങി​യ​ത്. ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം റ​ണ്‍സ് വ​ഴ​ങ്ങി​യ താ​രം ഓ​സ്‌​ട്രേ​ലി​യ​യു​ടെ മൈ​ക്ക് ലൂ​യി​സാ​ണ്. 2006ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ പ​ത്തോ​വ​റി​ല്‍ 113 റ​ണ്‍സാ​ണ് ലൂ​യി​സ് വ​ഴ​ങ്ങി​യ​ത്. തൊ​ട്ടു​പി​ന്നി​ല്‍ ര​ണ്ടാ​മ​തു​ള്ള​ത് പാ​ക്കി​സ്ഥാ​ന്‍ വ​ഹാ​ബ് റി​യാ​സും. 10 ഓ​വ​റി​ല്‍ 110 റ​ണ്‍സ്. ഇ​ന്ത്യ​യു​ടെ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ 2015ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ 106 റ​ണ്‍സ് വ​ഴ​ങ്ങി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.