ലോക ചെസ് ഒളിമ്പ്യാഡ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ മലയാളി
ലോക ചെസ്  ഒളിമ്പ്യാഡ്  മത്സരങ്ങള്‍ നിയന്ത്രിക്കാന്‍  മലയാളി
Wednesday, December 13, 2017 1:50 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക യൂ​ത്ത് ചെ​സ് ഒ​ളി​മ്പ്യാ​ഡി​ലെ മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ഡെ​പ്യൂ​ട്ടി ആ​ര്‍ബി​റ്റ​ര്‍ ആ​യി ,ചെ​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യു​ടെ ജി​സ്‌​മോ​നും. ആ​ദ്യ​മാ​യാ​ണ് ചെ​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യി​ൽ​നി​ന്ന് ഒ​രാ​ള്‍ക്ക് ഈ ​അ​വ​സ​രം കി​ട്ടു​ന്ന​ത്.

അ​ഞ്ചു വ​ർഷം മു​മ്പ് ലോ​ക ചെസ് ഫെ​ഡ​റേ​ഷ​നിൽ നി​ന്നും ഫി​ഡെ ആ​ര്‍ബി​റ്റ​ര്‍ ടൈ​റ്റി​ല്‍ നേ​ടു​മ്പോ​ള്‍ ഈ ​പ​ദ​വി​നേ​ടു​ന്ന ആ​ദ്യ ചെ​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ളം അം​ഗം ജി​സ്‌​മോ​ന്‍ ആ​യി​രു​ന്നു. പി​ന്നീ​ട് കേ​ര​ള​ത്തി​ന്‍റെ അ​ക​ത്തും പു​റ​ത്തും ആ​യി ഒ​ട്ട​ന​വ​ധി അ​ന്താ​രാ​ഷ​ട്ര മ​ത്സ​ര​ങ്ങ​ള്‍ ജി​സ്‌​മോ​ന്‍ നി​യ​ന്ത്രി​ച്ചു. ലോ​ക ചെ​സ് ഫെ​ഡ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ജി​സ്‌​മോ​ന് ഫി​ഡെ ആ​ര്‍ബി​റ്റ​ര്‍ സി ​സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.