ലങ്ക 205നു പുറത്ത്
ലങ്ക 205നു പുറത്ത്
Friday, November 24, 2017 2:05 PM IST
നാ​ഗ്പു​ർ: വി​ദ​ര്‍ഭ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​രു​ടെ വി​ക്ക​റ്റ് വേ​ട്ട കൊ​ടു​മ്പി​രിക്കൊ​ണ്ട​പ്പോ​ള്‍ ല​ങ്ക​യ്ക്ക് റ​ണ്‍ സ​മ്പാ​ദ്യം 205ല്‍ ​ഒ​തു​ക്കേ​ണ്ടി വ​ന്നു. ഇ​ന്ത്യ-​ശ്രീ​ല​ങ്ക ര​ണ്ടാം ടെ​സ്റ്റി​ലെ ആ​ദ്യ​ദി​ന​ത്തി​ല്‍ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്യാ​നി​റ​ങ്ങി​യ ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 205 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ചു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ ആ​ദ്യ​ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 11 റ​ണ്‍സെ​ടു​ത്തി​ട്ടു​ണ​ട്്. നാ​ലു വി​ക്ക​റ്റ് നേ​ടി​യ ആ​ര്‍. അ​ശ്വി​നും മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി​യ ഇ​ഷാ​ന്ത് ശ​ര്‍മ​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ഈ ​പ​ര​മ്പ​ര​യി​ല്‍ ര​ണ്ടാം​ത​വ​ണ​യാ​ണ് ശ്രീ​ല​ങ്ക ടോ​സ് നേ​ടു​ന്ന​ത്. ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യെ നേ​രി​ട്ട ടീ​മി​ല്‍ അ​ഴി​ച്ചു പ​ണി​ക​ളൊ​ന്നും ന​ട​ത്താ​തെ​യാ​ണ് ല​ങ്ക ര​ണ്ടാം ടെ​സ്റ്റി​നെ​ത്തി​യ​ത്. അ​തേ​സ​മ​യം ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മൂ​ന്നു മാ​റ്റ​ങ്ങ​ളാ​ണു​ള്ള​ത്. ശി​ഖ​ര്‍ ധ​വാ​ന്‍റെ അ​ഭാ​വ​ത്തി​ല്‍ മു​ര​ളി വി​ജ​യ് ടീ​മി​ലെ​ത്തി. ര​ണ്ടാം ടെ​സ്റ്റി​ല്‍ രോ​ഹി​ത് ശ​ര്‍മ​യ്ക്ക് അ​വ​സ​രം ന​ല്‍കി​ക്കൊ​ണ്ട് കോ​ഹ്‌​ലി, ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​നു വി​ശ്ര​മ​മ​നു​വ​ദി​ച്ചു. ഇ​ഷാ​ന്ത് ശ​ര്‍മ​യു​ടെ വ​ര​വാ​ണ് മ​റ്റൊ​ന്ന്്. ഈ ​തീ​രു​മാ​നം ശ​രി​യാ​ണെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പ്ര​ക​ട​ന​മാ​ണ് ഇ​ഷാ​ന്ത് കാ​ഴ്ച വ​ച്ച​തും. ല​ങ്ക​യു​ടെ മൂ​ന്നു വി​ക്ക​റ്റു​ക​ളാ​ണ് ഇ​ഷാ​ന്ത് സ്വ​ന്ത​മാ​ക്കി​യ​ത്. 14 ഓ​വ​റി​ല്‍ 37 റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി​യാ​ണ് ഇ​ഷാ​ന്ത് നേ​ട്ടം കൊ​യ്ത​ത്. ആ​ദ്യ​സെ​ഷ​നേ​ക്കാ​ള്‍ അ​ല്പം കൂ​ടി ശ്ര​ദ്ധ​യോ​ടെ​യാ​ണ് ല​ങ്ക ര​ണ്ടാം സെ​ഷ​ന്‍ കൈ​കാ​ര്യം ചെ​യ്ത​ത്. ച​ണ്ഡി​മ​ലാ​ണ് ഇ​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ള്‍ ആ​ദ്യം കാ​ണി​ച്ച​ത്. ച​ണ്ഡി​മ​ല്‍(57) തി​രി​മ​ണ്ണ​ (51) എന്നിവർ അര്‍ധ​ശ​ത​കം നേ​ടി.


ര​ണ്ടാ​മ​ത് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യു​ടെ തു​ട​ക്കം, ല​ങ്ക​യെ 205ല്‍ ​പി​ടി​ച്ചു​കെ​ട്ടി​യ​തി​ല്‍ നി​ന്നു​ണ്ടാ​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ഉ​പോ​ല്പ​ന്ന​മാ​യെ​ത്തി​യ അ​ലം​ഭാ​വ​ത്തോ​ടെ​യാ​യി​രു​ന്നു. അ​തി​നു ന​ല്‍കേ​ണ്ടി വ​ന്ന വി​ല കെ.​എ​ല്‍ രാ​ഹു​ലി​ന്‍റെ വി​ക്ക​റ്റാ​യി​രു​ന്നു. ഏ​ഴു റ​ണ്‍സ് മാ​ത്ര​മാ​ണ് രാ​ഹു​ലി​ന്‍റെ സം​ഭാ​വ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.