മുറെ-ലെൻഡൽ കൂട്ട് പിരിഞ്ഞു
മുറെ-ലെൻഡൽ കൂട്ട് പിരിഞ്ഞു
Saturday, November 18, 2017 1:39 PM IST
ല​ണ്ട​ൻ: ബ്രി​ട്ട​ന്‍റെ മു​ൻ ലോ​ക​ ഒ​ന്നാം ന​ന്പ​ർ ടെ​ന്നീ​സ് താ​രം ആ​ൻ​ഡി മു​റെ​യും പ​രി​ശീ​ല​ക​നാ​യ ഇ​തി​ഹാ​സ​താ​രം ഇ​വാ​ൻ ലെ​ൻ​ഡ​ലും വ​ഴി​പി​രി​യു​ന്നു.

ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​രു​വ​രും വേ​ർ​പി​രി​യു​ന്ന​ത്. മു​റെ​യു​ടെ എ​ല്ലാ ഗ്രാ​ൻ​സ്ലാം വി​ജ​യ​ങ്ങ​ളും ര​ണ്ടാം വി​ന്പി​ൾ​ഡ​ണ്‍ വി​ജ​യ​വും ഒ​ളി​ന്പി​ക് ടൈ​റ്റി​ലും സ്വ​ന്ത​മാ​ക്കി​യ​ത് ഇ​രു​വ​രു​ടെ​യും ര​ണ്ടാം കൂ​ടി​ച്ചേ​ര​ലി​ലാ​ണ്. ആ​കെ മൂ​ന്ന് ഗ്രാ​ൻ​സ്ലാ​മു​ക​ളും ര​ണ്ട് ഒ​ളി​ന്പി​ക് സ്വ​ർ​ണ​ങ്ങ​ളും ഒ​ന്നാം റാ​ങ്ക് നേ​ട്ട​വും ലെ​ൻ​ഡ​ലി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് മു​റെ സ്വ​ന്ത​മാ​ക്കി​യ​ത്. വ​ഴി​പി​രി​യാ​നു​ള്ള തീ​രു​മാ​നം പ​ര​സ്പ​ര​ധാ​ര​ണ​യോ​ടെ​യാ​ണെ​ന്ന് ഇ​രു​വ​രും അ​റി​യി​ച്ചു.


പ​രി​ക്കു​മൂ​ലം ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഏ​റി​യ പ​ങ്കും ന​ഷ്ട​മാ​യ മു​റെ 2018 സീ​സ​ണി​ലേ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. 2016ൽ ​സ്വ​ർ​ണം വാ​രി​ക്കൂ​ട്ടി​യ മു​റെ​യ്ക്ക് 2017ൽ ​ഒ​രു വി​ജ​യം മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. പ്ര​ധാ​ന​മാ​യും ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ല​ക്ഷ്യം​വ​യ്ക്കു​ന്ന മു​റെ മ​യാ​മി​യി​ലാ​ണ് പ​രി​ശീ​ല​നം തു​ട​രു​ന്ന​ത്. 2018ലെ ​ആ​ദ്യ ഗ്രാ​ൻ​സ്ലാ​മാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍. മു​റെ​യ്ക്ക് എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​രു​ന്ന​താ​യി ലെ​ൻ​ഡ​ൽ അ​റി​യി​ച്ചു. യു​എ​സ് ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്കാ​ണ് ലെ​ൻ​ഡ​ൽ മാ​റു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.