ദേശീയ ജൂണിയര്‍ അത്‌ലറ്റിക് മീറ്റ് നാളെ മുതല്‍
Tuesday, November 14, 2017 11:52 PM IST
വി​ജ​യ​വാ​ഡ: കൗ​മാ​ര ഇ​ന്ത്യ നാ​ളെ മു​ത​ല്‍ ട്രാ​ക്കി​ല്‍. 2,500ലേ​റെ കാ​യി​ക താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ദേ​ശീ​യ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് വി​ജ​യ​വാ​ഡ ഒ​രു​ങ്ങി. ഗു​ണ്ടൂ​രി​ലെ ആ​ചാ​ര്യ നാ​ഗാ​ര്‍ജു​ന യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണ് 20 വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന മീ​റ്റ്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള​ത്തി​ന്‍റെ 152 അം​ഗ ടീം ​വി​ജ​യ​വാ​ഡ​യി​ലെ​ത്തി. അ​ണ്ട​ര്‍ 14, അ​ണ്ട​ര്‍ 16, അ​ണ്ട​ര്‍ 18, അ​ണ്ട​ര്‍ 20 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ള്‍.

കേ​ര​ള​ത്തി​നാ​യി ഇ​ത്ത​വ​ണ ട്രാ​ക്കി​ലി​റ​ങ്ങു​ക 80 പെ​ണ്‍കു​ട്ടി​ക​ളും 72 ആ​ണ്‍കു​ട്ടി​ക​ളു​മാ​ണ്. ടീം ​അം​ഗ​ങ്ങ​ളി​ല്‍ ചി​ല​ര്‍ നേ​ര​ത്തെ ത​ന്നെ ഗു​ണ്ടൂ​രി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ഭോ​പ്പാ​ലി​ല്‍ ന​ട​ന്ന ദേ​ശീ​യ ജൂ​ണി​യ​ര്‍ മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ 21 താ​ര​ങ്ങ​ള്‍ നേ​രി​ട്ട് ഗു​ണ്ടു​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ പ​രി​ശീ​ല​നം തു​ട​ങ്ങി. നാ​ളെ 19 ഫൈ​ന​ലു​ക​ളാ​ണു​ള്ള​ത്. അ​ണ്ട​ര്‍ 20 പെ​ണ്‍കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​റോ​ടെ​യാ​ണ് പോ​രാ​ട്ട​ങ്ങ​ള്‍ക്ക് ചൂ​ടു​പി​ടി​ക്കു​ക. കേ​ര​ള​ത്തി​ന്‍റെ ഉ​റ​ച്ച മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യ അ​നു​മോ​ള്‍ ത​മ്പി ഈ ​ഇ​ന​ത്തി​ല്‍ ട്രാ​ക്കി​ലി​റ​ങ്ങു​ന്നു​ണ്ട്.