ഇനി ലക്ഷ്യം അണ്ടർ 19 ഏഷ്യൻ കപ്പ്
Saturday, October 14, 2017 12:52 PM IST
ന്യൂ​ഡ​ല്‍ഹി: അ​ണ്ട​ര്‍ 17 യാ​ത്ര അ​വ​സാ​നി​ച്ച​തോ​ടെ ഇ​ന്ത്യ മു​ന്നി​ലു​ള്ള അ​ടു​ത്ത ല​ക്ഷ്യ​ങ്ങ​ള്‍ക്കാ​യി ശ്ര​മം തു​ട​ങ്ങി. ടീ​മി​ലെ 21 അം​ഗ​ങ്ങ​ള്‍ക്കും ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ മൂ​ന്നു വ​ര്‍ഷ​ത്തെ ക​രാ​ര്‍ വാ​ഗ്ദാ​നം ന​ല്കി​യി​ട്ടു​ണ്ട്.

വ​രു​ന്ന ഐ ​ലീ​ഗ് സീ​സ​ണും അ​ണ്ട​ര്‍ 19 ഏ​ഷ്യ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ ക​പ്പു​മാ​ണ് ഇ​പ്പോ​ള്‍ ടീ​മി​നു മു​ന്നി​ലു​ള്ള ല​ക്ഷ്യ​ങ്ങ​ള്‍. എ​ന്നാ​ല്‍ അം​ഗ​ങ്ങ​ള്‍ക്ക് ഏ​തു ക്ല​ബി​ലേ​ക്കും മാ​റാ​ന്‍ സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു. 12 അം​ഗ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ക​രാ​ര്‍ ഒ​പ്പി​ട്ടി​ട്ടു​ള്ള​ത്. 2019 ലെ ​അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പും ഫെ​ഡ​റേ​ഷ​ന്‍ ല​ക്ഷ്യം വ​യ്ക്കു​ന്നു​ണ്ടെ​ന്ന് എ​ഐ​എ​ഫ്എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ശാ​ല്‍ ദാ​സ് പ​റ​ഞ്ഞു.

ഏ​ഷ്യാ ക​പ്പി​ന്‍റെ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ നാ​ലി​ന് സൗ​ദി അ​റേ​ബ്യ​യി​ല്‍ ആ​രം​ഭി​ക്കും. യെ​മ​ന്‍, തു​ര്‍ക്ക്‌​മെ​നി​സ്ഥാ​ന്‍, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ക്കൊ​പ്പം ഗ്രൂ​പ്പ് ഡി​യി​ലാ​ണ് ഇ​ന്ത്യ ഉ​ള്‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 2018ല്‍ ​ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യാ​ക​പ്പി​ല്‍ ആ​ദ്യ നാ​ലി​ല്‍ ഇ​ടം ക​ണ്ടെ​ത്താ​നാ​യാ​ല്‍ 2019 അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പി​ലേ​ക്ക് ഇ​ന്ത്യ​യ്ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം ല​ഭി​ക്കും.


ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​ന്‍ ലൂ​യി​സ് നോ​ര്‍ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 17 മു​ത​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ക്കു​മെ​ന്ന് ദാ​സ് അ​റി​യി​ച്ചു. അ​ണ്ട​ര്‍ 19 ക​ളി​ക്കാ​ര്‍ക്കാ​യു​ള്ള ക്യാ​മ്പി​ല്‍ അ​ണ്ട​ര്‍ 17 അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി 25ന് ​പു​റ​പ്പെ​ടു​ന്ന ടീം 28​ന് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഖ​ത്ത​റു​മാ​യി സൗ​ഹൃ​ദ​മ​ത്സ​രം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.