സെൽറ്റിക്കിനെതിരേ യുവേഫ
Wednesday, September 13, 2017 10:39 PM IST
പാരീസ്: ആ​രാ​ധ​ക​ന്‍റെ അ​തി​രു​വി​ട്ട പെ​രു​മാ​റ്റ​ത്തി​ല്‍ സെ​ല്‍റ്റി​ക്കി​നെ​തി​രെ യു​വേ​ഫ​യു​ടെ കു​റ്റാ​രോ​പ​ണം. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ പി​എ​സ്ജി​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​ടെ​യാ​ണ് സം​ഭ​വം. ആ​ദ്യ​പ​കു​തി​യി​ല്‍ സെ​ല്‍റ്റി​ക്കി​നെ​തി​രെ പി​എ​സ്ജി​യു​ടെ മൂ​ന്നാം ഗോ​ള്‍ നേ​ടി​യ കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ നേ​ര്‍ക്ക് ഗാലറിയിൽനിന്ന് ഒ​രാ​ള്‍ പാ​ഞ്ഞ​ടു​ക്കു​ക​യും തൊ​ഴി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

എം​ബാ​പ്പെ ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നെ​ത്തു​ട​ര്‍ന്ന് ഓ​ടി​യെ​ത്തി​യ​യാ​ള്‍ നി​ല​ത്തു വീ​ണു. ഇ​യാ​ളെ സ്‌​കോ​ട്ട്‌​ല​ന്‍ഡ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​രാ​ധ​കാ​തി​ക്ര​മം പി​എ​സ്ജി​ക്കും ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. 5-0 എ​ന്ന നി​ല​യി​ല്‍ പി​എ​സ്ജി ജ​യി​ച്ച​തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ള്‍ക്കി​ടെ ആ​രാ​ധ​ക​ര്‍ ഇ​രി​പ്പി​ട​ങ്ങ​ള്‍ ത​ക​ര്‍ത്ത​തി​നാ​ണ് പി​എ​സ്ജി​ക്കെ​തി​രെ കേസ് ചാ​ര്‍ജ് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ അ​ച്ച​ട​ക്ക​ലം​ഘ​ന​ങ്ങ​ള്‍ക്കാ​യി ഏ​ഴു​പേ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.