കാറ്റലോണിയ: ജനഹിത പരിശോധനയ്ക്കെതിരേ നദാൽ
Tuesday, September 12, 2017 11:58 AM IST
മ​ഡ്രി​ഡ്: സ്‌​പെ​യി​നി​ല്‍ നി​ന്ന് സ്വാ​ത​ന്ത്ര്യം ആ​വ​ശ്യ​പ്പെ​ട്ട് കാ​റ്റ​ലോ​ണി​യ​ന്‍ ഗ​വ​ണ്‍മെ​ന്‍റ് ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ന​ട​ത്തു​ന്ന ജ​ന​ഹി​ത പ​രി​ശോ​ധ​ന​യ്ക്ക് യു​എ​സ് ഓ​പ്പ​ൺ ടെ​ന്നീ​സ് വി​ജ​യി റാ​ഫേ​ല്‍ ന​ദാ​ലി​ന്‍റെ വി​മ​ര്‍ശ​നം. ന​ട​പ​ടി സ്പാ​നി​ഷ് ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ വാ​ദം. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന​തി​നെ​ക്കു​റി​ച്ച ത​നി​ക്ക് വ്യ​ക്ത​ത​യി​ല്ല. പ​ക്ഷേ എ​ല്ലാ​വ​രും നി​യ​മം പാ​ലി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം എ​ന്നും താ​രം പ​റ​ഞ്ഞു.


ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ച്ച യു ​എ​സ് ഓ​പ്പ​ണ്‍ നേ​ടി​യ​തോ​ടെ, ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് ന​ദാ​ലി​ന്‍റെ വി​മ​ര്‍ശ​നം. കാ​റ്റ​ലോ​ണി​യ​യു​ടെ ഭാ​ഗ​മാ​യ ബാ​ലെ​റി​ക് ദ്വീ​പി​ലാ​ണ് ന​ദാ​ല്‍ വ​ള​ര്‍ന്ന​ത്. കാ​റ്റ​ല​ന്‍സു​മാ​യി വ​ള​രെ അ​ടു​പ്പ​മു​ള്ള​പ്പോ​ഴും താ​നൊ​രു സ്പാ​നി​ഷ് ആ​ണ്. കാ​റ്റ​ലോ​ണി​യ​യി​ല്ലാ​ത്ത സ്‌​പെ​യി​ന്‍ ത​നി​ക്ക് ഉ​ള്‍ക്കൊ​ള്ളാ​നാ​കി​ല്ലെ​ന്നും ര​ണ്ടും പ​ര​സ്പ​ര പൂ​ര​ക​ങ്ങ​ളാ​ണെ​ന്നും ന​ദാ​ല്‍ പ​റ​ഞ്ഞു.