രാ​ജ്യ​ത്ത് അ​ഞ്ച് ബാഡ്മിന്‍റൺ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ
Monday, September 11, 2017 12:08 PM IST
കൊ​​​ച്ചി: ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തെ അ​​​ഞ്ചു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​മെ​​​ന്ന് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തെ അ​​​ഞ്ചു മേ​​​ഖ​​​ല​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് സ്ഥാ​​​പി​​​ക്കു​​​ന്ന കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ൾ​​​ക്കാ​​​യി എ​​​ട്ട് ഏ​​​ക്ക​​​ർ സ്ഥ​​​ലം വി​​​ട്ടു​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ല്ലാ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കും ക​​​ത്ത​​യ​​​യ്​​​ക്കും.

അ​​​ടു​​​ത്ത ജ​​​നു​​​വ​​​രി​​​യി​​​ൽ ചേ​​​രു​​​ന്ന വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ സെ​​​ന്‍റ​​​ർ തു​​​ട​​​ങ്ങു​​​ന്ന അ​​​ഞ്ചു സ്ഥ​​​ല​​​ങ്ങ​​​ൾ അ​​​ന്തി​​​മ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. കൂ​​​ടു​​​ത​​​ൽ താ​​​ൽ​​​പ​​​ര്യം കാ​​​ണി​​​ക്കു​​​ന്ന അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സ്വ​​​ന്ത​​​മാ​​​യി പ​​​രി​​​ശീ​​​ല​​​ന​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങും. നി​​​ല​​​വി​​​ൽ രാ​​​ജ്യ​​​ത്ത് ഒ​​​രി​​​ട​​​ത്തും അ​​​സോ​​​സി​​​യേ​​​ഷ​​​ന് സ്വ​​​ന്ത​​​മാ​​​യി പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്ല. നാ​​​ഗ്പൂ​​​രി​​​ൽ ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു വ​​​രെ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ്ര​​​മു​​​ഖ താ​​​ര​​​ങ്ങ​​​ളു​​​ടെ​​​യെ​​​ല്ലാം പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​വ​​​രു​​​ത്തും. സൈ​​​ന നെ​​​ഹ്‌​​വാ​​​ൾ, പി.​​​വി. സി​​​ന്ധു തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.