ഇ​ന്ത്യ റെ​ഡി​ന് ദു​ലീ​പ് ട്രോ​ഫി
Sunday, September 10, 2017 9:36 PM IST
ല​ക്‌​നോ: ക​ര​ണ്‍ ശ​ര്‍മ​യു​ടെ ഉ​ജ്വ​ല ബൗളിം​ഗി​ല്‍ ഇ​ന്ത്യ ഗ്രീ​നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ റെ​ഡ് ദു​ലീ​പ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി. ര​ണ്ട് ഇ​ന്നിം​ഗ്‌​സു​ക​ളി​ലു​മാ​യി 10 വി​ക്ക​റ്റ് നേ​ടി​യ ക​ര​ണ്‍ ശ​ര്‍മ റെ​ഡി​നു നേ​ടി​ക്കൊ​ടു​ത്ത​ത് 10 വി​ക്ക​റ്റി​ന്‍റെ വി​ജ​യ​മാ​ണ്. 474 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ ഇ​ന്ത്യ ഗ്രീ​ന്‍ 303നു ​പു​റ​ത്താ​യി. ര​ണ്ടി​ന് 98 എ​ന്ന നി​ല​യി​ലാ​ണ് അ​വ​സാ​ന ദി​വ​സ​ത്തെ ക​ളി​യാ​രം​ഭി​ച്ച​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ നാ​ലും ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ആ​റും വി​ക്ക​റ്റു​ക​ളാ​ണ് ക​ര​ണ്‍ നേ​ടി​യ​ത്.


ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ ക​ര​ണി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 323 റ​ണ്‍സ് നേ​ടി​യ റെ​ഡ് ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് 307 റ​ണ്‍സി​നു ഡി​ക്ല​യ​ര്‍ ചെ​യ്തു. ഇ​ന്ത്യ ഗ്രീ​ന്‍ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 157 റ​ണ്‍സി​നു പു​റ​ത്താ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ക​ര്‍ണാ​ട​ക​യു​ടെ മ​ല​യാ​ളി താ​രം ക​രു​ണ്‍ നാ​യ​ര്‍ 203 പ​ന്തി​ല്‍ 120 റ​ണ്‍സ് നേ​ടി പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും ഗ്രീ​നി​നെ പ​രാ​ജ​യ​ത്തി​ല്‍ നി​ന്ന് ര​ക്ഷി​ക്കാ​നാ​യി​ല്ല.