പൗ​ളീ​ഞ്ഞോ ബാ​ഴ്‌​സ​യി​ല്‍
പൗ​ളീ​ഞ്ഞോ ബാ​ഴ്‌​സ​യി​ല്‍
Monday, August 14, 2017 12:07 PM IST
ബാ​ഴ്‌​സ​ലോ​ണ: ബ്ര​സീ​ലി​യ​ന്‍ മ​ധ്യ​നി​ര​താ​രം പൗ​ളീ​ഞ്ഞോ ബാ​ഴ്‌​സ​ലോ​ണ​യി​ല്‍. ചൈ​നീ​സ് ക്ല​ബ് ഗ്വാ​ന്‍ഷു എ​വ​ര്‍ഗ്രാ​ന്‍ഡെ​യി​ല്‍നി​ന്ന് നാ​ലു കോ​ടി യൂ​റോ​യ്ക്കാ​ണ് പൗ​ളീ​ഞ്ഞോ ബാ​ഴ്‌​സ​യി​ലെ​ത്തി​യ​ത്. 29കാ​ര​നാ​യ പൗ​ളീ​ഞ്ഞോ നാ​ലു വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സൂ​പ്പ​ര്‍ ക​പ്പി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പൗ​ളീ​ഞ്ഞോ​യു​മാ​യു​ള്ള ക​രാ​ര്‍ ക്ല​ബ് പ്ര​ഖ്യാ​പി​ച്ച​ത്.


ബ്ര​സീ​ലി​യ​ന്‍ നി​ര​​യി​ല്‍ തി​രി​ച്ചെ​ത്തി​യ പൗ​ളീ​ഞ്ഞോ ഉ​ജ്വ​ല ഫോ​മി​ലാ​ണ് ക​ളി​ക്കു​ന്ന​ത്. മാ​ര്‍ച്ചി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ഉ​റു​ഗ്വെ​യെ 4-1നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ പൗ​ളീ​ഞ്ഞോ ഹാ​ട്രി​ക് നേ​ടി​യി​രു​ന്നു. ചൈ​നീ​സ് ക്ല​ബ്ബി​ലേ​ക്കു കൂ​ടു മാ​റു​ന്ന​തി​നു മു​മ്പ് പൗ​ളീ​ഞ്ഞോ ഇം​ഗ്ലീ​ഷ് ക്ല​ബ് ടോ​ട്ട​നം ഹോ​ട്‌​സ്പ​റി​നുവേ​ണ്ടി​യാ​ണ് ക​ളി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.